Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

22 പെനാല്‍റ്റി; ഒടുവില്‍ റയാലിന്‌ ജയം

mangalam malayalam online newspaper

ഷാങ്‌ഹായി: ഇരുപക്ഷത്തുമായി 20 പെനാല്‍റ്റികള്‍ കണ്ട അത്യന്തം ആവേശകരമായ മത്സരത്തില്‍ എ.സി. മിലാനെതിരേ റയാല്‍ മാഡ്രിഡിന്‌ ത്രസിപ്പിക്കുന്ന ജയം. മത്സരത്തിലുടനീളം മിന്നുന്ന സേവുകളുമായി എ.സി. മിലാന്റെ രക്ഷയ്‌ക്കെത്തിയ പതിനാറുകാരന്‍ ഗോള്‍കീപ്പര്‍ ഗിയാണ്‍ ല്യുയിജി ഡൊണാരുമ പെനാല്‍റ്റി നഷ്‌ടപ്പെടുത്തിയതോടെയാണ്‌ റയാലിന്‌ ജയമൊരുങ്ങിയത്‌.
ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ്‌ കപ്പ്‌ മത്സരത്തില്‍ നിശ്‌ചിത സമയത്ത്‌ ഇരുടീമുകളും ഗോള്‍രഹിത സമിനില പാലിച്ചതിനേത്തുടര്‍ന്നാണ്‌ മത്സരം ഷൂട്ടൗട്ടിലേക്കു നീണ്ടത്‌. ഷൂട്ടൗട്ടില്‍ ഇരു ടീമുകളും ഓരോ കിക്ക്‌ പാഴാക്കി 4-4 എന്ന നിലയില്‍ ഒപ്പത്തിനൊപ്പം നിന്നതോടെ സഡന്‍ ഡെത്തിലേക്കു കാര്യങ്ങള്‍ നീണ്ടു.
അവിടെയും ആദ്യ അഞ്ചു കിക്കുകളും ഇരുവരും ലക്ഷ്യത്തിലെത്തിച്ചു. റയാലിനായി ആറാം കിക്കെടുത്ത ഗോള്‍കീപ്പര്‍ കിക്കോ കസിയ ലക്ഷ്യം കണ്ടപ്പോള്‍ മിലാനു വേണ്ടി ഗോള്‍കീപ്പര്‍ ഡൊണാരുമയ്‌ക്ക് വലകുലുക്കാനായില്ല.
നേരത്തെ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയും ഹാമിഷ്‌ റോഡ്രിഗസും ഗാരെത്‌ ബെയ്‌ലുമടങ്ങുന്ന റയാല്‍ മുന്നേറ്റ നിരയ്‌ക്കെതിരേ മികച്ച പ്രതിരോധമാണ്‌ എ.സി. മിലാന്‍ ഉയര്‍ത്തിയത്‌.
ഒരു ഡസനിലേറെ അവസരങ്ങള്‍ റയാല്‍ തുറന്നെടുത്തെങ്കിലും മിലാന്‍ പ്രതിരോധം വഴങ്ങാന്‍ കൂട്ടാക്കിയില്ല. പ്രതിരോധപ്പൂട്ട്‌ തകര്‍ത്തെത്തുന്ന നീക്കങ്ങള്‍ ബാറിനു കീഴില്‍ ഡൊണാരുമയുടെ ഗ്ലൗസിലൊതുങ്ങി.
റൊണാള്‍ഡോയും റോഡ്രിഗസും അവസരങ്ങള്‍ തുലയ്‌ക്കുന്നതില്‍ മത്സരിക്കുകയായിരുന്നു. മറുവശത്ത്‌ മിലാനും മികച്ച ആക്രമണ ഫുട്‌ബോളാണ്‌ കാഴ്‌ചവച്ചത്‌. എന്നാല്‍ റയാല്‍ പ്രതിരോധം ഇളക്കാന്‍ അതുമതിയാകുമായിരുന്നില്ല.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top