Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

ഫേസ്‌ബുക്കില്‍ പോസ്‌റ്റിട്ടു; മാധ്യമപ്രവര്‍ത്തകനെ ഫുട്‌ബോള്‍ ആരാധകര്‍ മര്‍ദിച്ചുകൊന്നു

അസൈര്‍ബൈജാന്‍: ഫേസ്‌ബുക്ക്‌ പോസ്‌റ്റിനെ ചൊല്ലി അസൈര്‍ബൈജാന്‍ മാധ്യമപ്രവര്‍ത്തകനായ റാസിം അലിയേവിനെ ഫുട്‌ബോള്‍ക്ല ബിന്റെ ആരാധകര്‍ മര്‍ദ്ദിച്ചുകൊന്നു. അസര്‍ബൈജാന്‍ക്ല ബ്‌ ഗബാല എഫ്‌.കെ. താരമായ ജാവേദ്‌ ഹുസെനോവിനെ വിമര്‍ശിച്ച്‌ ഫേസ്‌ബുക്കില്‍ പോസ്‌റ്റിട്ടതാണ്‌ ആരാധക രോഷത്തിനു കാരണം. മര്‍ദ്ദനത്തെ തുടര്‍ന്ന്‌ ആന്തരികാവയവങ്ങള്‍ക്ക്‌ ക്ഷതമേറ്റാണ്‌ മരണം സംഭവിച്ചത്‌.

ഗബാല എഫ്‌.കെക്ല ബും സൈപ്രസ്‌ക്ല ബ്‌ അപ്പലോണ്‍ ലിമാസോളും തമ്മില്‍ യൂറോപ്പ ലീഗ്‌ യോഗ്യതാ മത്സരം നടന്നിരുന്നു. മത്സരത്തിനിടെ ജാവേദ്‌ ഹുസെനോവ്‌ സൈപ്രസ്‌ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ മോശം ആഗ്യം കാണിച്ചതിനെ വിമര്‍ശിച്ചാണ്‌ റാസിം അലിയേവ്‌ ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ഇട്ടത്‌. സൈപ്രസ്‌ ആരാധകര്‍ക്കുനേരെ തുര്‍ക്കി പതാക വീശിയതിനേയും റാസിം അലിയേവ്‌ വിമര്‍ശിച്ചിരുന്നു. സൈപ്രസിനെ ചൊല്ലി ഗ്രീസും തുര്‍ക്കിയും തമ്മില്‍ ഏറെക്കാലമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top