Last Updated 50 weeks 3 days ago
Ads by Google
28
Sunday
May 2017

ആരാധകരോടു ക്ഷമ ചോദിച്ചു കേരളാ ബ്ലാസ്‌റ്റേഴ്‌സ്

കോട്ടയം: സോഷ്യമീഡിയയിലെ ഉറക്കത്തില്‍ നിന്ന്‌ ഉണര്‍ന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരോടു ക്ഷമചോദിച്ച്‌ പുതിയ സീസണിന്‌ തുടക്കം കുറിച്ചു. ഔദ്യോഗിക ഫേസ്‌ബുക്ക്‌ പേജിലൂടെയാണ്‌ ബ്ലാസ്‌റ്റേഴ്‌സ് മൗനവ്രതം അവസാനിപ്പിച്ചു ക്ഷമചോദിച്ചത്‌.
''കഴിഞ്ഞ 14 ദിവസമായി ആരാധകരുമായി സമ്പര്‍ക്കംപുലര്‍ത്തുന്നതില്‍ തങ്ങള്‍ പരാജയപ്പെട്ടു. ടീമിന്റെ മൗനത്തില്‍ ആരാധകര്‍ക്കുണ്ടായ വേദനയിലും നിരാശയിലും ക്ഷമ ചോദിക്കുന്നു.
ടീമിന്‌ ലഭിച്ചു കൊണ്ടിരിക്കുന്ന പ്രതികരണങ്ങളും പിന്തുണയും ഫുട്‌ബോളിനോടും ബ്ലാസേ്‌റ്റഴ്‌സ് ടീമിനോടും ആരാധകര്‍ക്കുള്ള സ്‌നേഹമാണ്‌ വ്യക്‌തമാക്കുന്നത്‌. ഇനിയും ആരാധകരെ നിരാശപ്പെടുത്തില്ല.
ഈ മാസത്തിനകം തന്നെ എല്ലാ പ്രഖ്യാപനങ്ങളും ടീമിന്റെ ഭാഗത്ത്‌ നിന്ന്‌ പ്രതീക്ഷിക്കാ. ബ്ലാസേ്‌റ്റഴ്‌സ് ടീമിന്റെയും ബ്ലാസേ്‌റ്റഴ്‌സ് ഫാന്‍സ്‌ റിവാര്‍ഡ്‌സ് പ്രോഗ്രാമിന്റെയും ലോഞ്ചിങും ഉടനുണ്ടാവും 17ന്‌ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിക്കും. ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു, വീണ്ടും ക്ഷമാപണം നടത്തുന്നു'' - ഫേസ്‌ബുക്ക്‌ പേജില്‍ പോസ്‌റ്റ് ചെയ്‌ത കത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് അധികൃതര്‍ പറഞ്ഞു.
മറ്റു ടീമുകള്‍ തങ്ങളുടെ പുതിയ താരങ്ങളുടെ കരാറുകളും മറ്റും സംബന്ധിച്ച്‌ നിരന്തരം ഫേസ്‌ബുക്ക്‌ പോസ്‌റ്റിലൂടെ ആരാധകരുമായി സംവദിക്കുമ്പോഴും ബ്ലാസ്‌റ്റേഴ്‌സിന്റെ പേജ്‌ നിശബ്‌ദമായിരുന്നു.
ആദ്യ സീസണില്‍ സോഷ്യല്‍മീഡിയയിലെ ആശയവിനമിയങ്ങളിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത ടീമാണ്‌ ബ്ലാസ്‌റ്റേഴ്‌സ്. എന്നാല്‍ ഇത്തവണ സ്‌പാനിഷ്‌ താരം കാര്‍ലോസ്‌ മാര്‍ച്ചെനയെ പുതിയ മാര്‍ക്വി താരമായി തെരഞ്ഞെടുത്തപ്പോള്‍ പോലും ഔദ്യോഗികമായി അറിയിക്കാന്‍ ടീം തയ്യാറായില്ല.
ഇത്തരം സംഭവങ്ങള്‍ ആരാധകരെ നിരാശയിലാക്കുകയും വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ക്ക്‌ വഴിവെക്കുകയും ചെയ്‌തു. ഇതോടെയാണ്‌ ആരാധകരെ നിലനിര്‍ത്താനായി ടീം അധികൃതര്‍ പരസ്യ ക്ഷമാപണം നടത്തിയത്‌.
ഇതിന്‌ മുമ്പ്‌ കഴിഞ്ഞ ജൂലൈ 27നായിരുന്നു ടീമിന്റെ അവസാന ഫേസ്‌ബുക്ക്‌ പോസ്‌റ്റ്. അതേസമയം ടീമിന്റെ ക്ഷമാപണ പോസ്‌റ്റിന്‌ സമ്മിശ്ര പ്രതികരണമാണ്‌ ആരാധകരില്‍ നിന്ന്‌ ലഭിച്ചത്‌. ഒടുവില്‍ കുറ്റസമ്മതം നടത്തി അല്ലേ, ജീവിച്ചിരിപ്പുണ്ട്‌ എന്നറിഞ്ഞതില്‍ സന്തോഷം തുടങ്ങിയ കമന്റുകള്‍ക്കൊപ്പം തിരിച്ചു വരവിലുള്ള സന്തോഷവും ആരാധകര്‍ പങ്കുവെച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top