Last Updated 1 year 6 weeks ago
Ads by Google
23
Sunday
July 2017

കൊല്ലരുതെന്ന്‌ ദ്രാവിഡ്‌: പന്ത്രണ്ടാമനായി വിഷപ്പാമ്പും !

കൃഷ്‌ണഗിരി: ടോസ്‌ നേടി ബാറ്റുചെയ്യാനിറങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഫീല്‍ഡ്‌ ചെയ്യാന്‍ ഇന്ത്യക്ക്‌ തദ്ദേശവാസിയായ ഒരു പന്ത്രണ്ടാമന്‍. ആള്‌ ഇത്തിരി കൂടിയ ടൈപ്പായതിനാല്‍ ഇഴഞ്ഞാണ്‌ ഗ്രൗണ്ടില്‍ കയറിയതെന്നു മാത്രം. ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിലെ 12-ാം ഓവറിലാണ്‌ ഒരു വിഷപ്പാമ്പ്‌ അല്‍പനേരം കളി മുടക്കിയത്‌. റീസാ ഹെന്‍ഡ്രിക്‌സ് ബാറ്റുചെയ്യുന്നതിനിടെ ഇന്ത്യന്‍ താരം ജീവന്‍ജ്യോത്‌ സിങ്ങാണ്‌ വെള്ളിക്കെട്ടന്‍ ഇനത്തിലുള്ള വിഷപ്പാമ്പിനെ ഗ്രൗണ്ടില്‍ കണ്ടത്‌.

ജീവന്‍ജ്യോത്‌ ഭീതിയോടെ പരാതിപ്പെട്ടപ്പോള്‍ അമ്പയര്‍മാര്‍ പാമ്പിനെ 'കൈാര്യം' ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ ഗ്രൗണ്ടിലെത്തിയ ഇന്ത്യന്‍ കോച്ച്‌ രാഹുല്‍ ദ്രാവിഡും മറ്റ്‌ ഒഫീഷ്യലുകളും നോക്കിനില്‍ക്കെ ഗ്രൗണ്ട്‌സ്മാന്മാര്‍ ഓടിയെത്തി സന്ദര്‍ശകനെ 'കുപ്പി'യിലാക്കുകയും ചെയ്‌തു. എന്നാല്‍ ദ്രാവിഡ്‌ ഇടപെട്ട്‌ പാമ്പിനെ കൊല്ലരുതെന്നും വനത്തില്‍ കൊണ്ടുവിടാനും ആവശ്യപ്പെട്ടു. കുപ്പിയിലാക്കിയ അതിഥിതാരത്തെ ഗ്രൗണ്ടില്‍നിന്നു മാറ്റി മത്സരം ആരംഭിക്കുകയും ചെയ്‌തു. പാമ്പിനെ വനത്തില്‍ കൊണ്ടുവിട്ടു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top