Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

സംസ്‌ഥാന ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ ഭരണങ്ങാനത്ത്‌

ഭരണങ്ങാനം: ഐ.സി.എസ്‌.ഇ./ഐ.എസ്‌.സി. സംസ്‌ഥാന ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ 18, 19 തീയതികളില്‍ ഭരണങ്ങാനം അല്‍ഫോന്‍സാ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഫ്‌ളഡ്‌ലിറ്റ്‌ സ്‌റ്റേഡിയത്തില്‍ നടക്കും.
സംസ്‌ഥാനത്തെ 14 ജില്ലകളില്‍നിന്നായി 62 ടീമുകള്‍ മാറ്റുരയ്‌ക്കും. ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്‌ഘാടനം 18-ന്‌ രാവിലെ പത്തരയ്‌ക്ക്‌ നടക്കും. സംസ്‌ഥാന സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ സെക്രട്ടറി ഡോ. ബിനു ജോര്‍ജ്‌ വര്‍ഗീസ്‌ അധ്യക്ഷതവഹിക്കുന്ന യോഗം അന്തര്‍ദേശീയ സാഹസിക നീന്തല്‍താരവും കേരള ഫയര്‍ഫോഴ്‌സ്‌ ബ്രാന്‍ഡ്‌ അംബാസിഡറുമായ എസ്‌.പി. മുരളീധരന്‍ ഉദ്‌ഘാടനം ചെയ്യും.
അസോസിയേഷന്‍ ഓഫ്‌ സ്‌കൂള്‍സ്‌ ഫോര്‍ ഇന്‍ഡ്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്‌ നാഷണല്‍ പ്രസിഡന്റ്‌ എ.സി. ജോര്‍ജ്‌ മുഖ്യ പ്രഭാഷണം നടത്തും. സിസ്‌റ്റര്‍ ആന്‍സീന അനുഗ്രഹപ്രഭാഷണം നടത്തും. കെ.പി. ജോര്‍ജ്‌, പീറ്റര്‍ പന്തലാനി എന്നിവര്‍ പ്രസംഗിക്കും.
സമാപന സമ്മേളനോദ്‌ഘാടനവും സമ്മാനദാനവും അഡ്വ. ജോയി ഏബ്രഹാം എം.പി. നിര്‍വഹിക്കും. സജി മഞ്ഞക്കടമ്പില്‍, ജോണ്‍സണ്‍ പാറംകുളങ്ങര, മിനി ജോസഫ്‌ എന്നിവര്‍ പ്രസംഗിക്കും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top