Last Updated 50 weeks 3 days ago
Ads by Google
28
Sunday
May 2017

55-ാമത്‌ ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്‌സ്‌ : മന്‍പ്രീത്‌ കൗര്‍ റിയോ ഒളിമ്പിക്‌സിന്‌

mangalam malayalam online newspaper

കൊല്‍ക്കത്ത: 55-ാമത്‌ ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്‌സില്‍ 18 വര്‍ഷം പഴക്കമുള്ള റെക്കോഡ്‌ തകര്‍ത്ത്‌ മന്‍പ്രീത്‌ കൗര്‍ റിയോ ഒളിമ്പിക്‌സിന്‌. കൊല്‍ക്കത്തയില്‍ ഇന്നലെ ആരംഭിച്ച മീറ്റില്‍ വനിതകളുടെ ഷോട്ട്‌പുട്ടിലാണ്‌ മന്‍പ്രീത്‌ ദേശീയ റെക്കോഡ്‌ തിരുത്തിക്കുറിച്ചത്‌.
17.96 മീറ്റര്‍ ദൂരം എറിഞ്ഞ്‌ റെയില്‍വേസിന്റെ മന്‍പ്രീത്‌ കൗറാണ്‌ ദേശീയ റെക്കോഡോടെ സ്വര്‍ണമണിഞ്ഞത്‌. ഈ നേട്ടത്തോടെ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കുന്ന ഒളിമ്പിക്‌സിന്‌ യോഗ്യത നേടാനും മന്‍പ്രീതിനായി. ഒ.എന്‍.ജി.സിയുടെ മന്‍പ്രീത്‌ കൗറിനാണ്‌ രണ്ടാം സ്‌ഥാനം. 15.03 മീറ്ററാണ്‌ ഒ.എന്‍.ജി.സി താരം എറിഞ്ഞത്‌. പഞ്ചാബിന്റെ രമണ്‍പ്രീത്‌ കൗര്‍ 14.36 മീറ്റര്‍ എറിഞ്ഞ്‌ വെങ്കലം നേടി.മീറ്റിന്റെ ആദ്യദിനമായ ഇന്നലെ രണ്ടു മീറ്റ്‌ റെക്കോഡുകളാണ്‌ പിറന്നത്‌. മന്‍പ്രീതിനു പുറമേ റെയില്‍വേസിന്റെ മലയാളി താരം ഒ.പി. ജെയ്‌ഷയാണ്‌ മറ്റൊരു റെക്കോഡ്‌ തിരുത്തിയത്‌.
വനിതകളുടെ 5000 മീറ്ററില്‍ 15:31.73 സമയത്തില്‍ ഓടിയെത്തിയാണ്‌ ജെയ്‌ഷ റെക്കോഡിട്ടത്‌. 2007-ല്‍ മലയാളി താരം പ്രീജാ ശ്രീധരന്‍ സ്‌ഥാപിച്ച 15:45.96 എന്ന സമയമാണ്‌ ജെയ്‌ഷ തകര്‍ത്തത്‌.
ജെയ്‌ഷയ്‌ക്കു പിന്നില്‍ റെയില്‍വേയുടെ തന്നെ എല്‍. സൂര്യ 15:56.24 സെക്കന്‍ഡില്‍ വെള്ളിയും സ്വാതി ഗാഡെ 16:11.62 സമയത്തില്‍ വെങ്കലവും നേടി.
പുരുഷന്മാരുടെ 5000 മീറ്ററില്‍ സര്‍വീസസിന്റെ എല്‍. ലക്ഷ്‌മണന്‍ സ്വര്‍ണം നേടി. വനിതാ വിഭാഗം ലോങ്‌ ജമ്പില്‍ ഒ.എന്‍.ജി.സിയുടെ ശ്രദ്ധ ഭാസ്‌കര്‍ 6.38 മീറ്റര്‍ ചാടി സ്വര്‍ണം നേടിയപ്പോള്‍ ഒ.എന്‍.ജി.സിയുടെ തന്നെ മലയാളി താരം മയൂഖാ ജോണിക്കാണ്‌ വെള്ളി. ദൂരം 6.34 മീറ്റര്‍.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top