Last Updated 1 year 15 weeks ago
Ads by Google
24
Sunday
September 2017

ആഘോഷപൂത്തിരകള്‍ക്കിടയില്‍ ബ്ലാസ്‌റ്റേഴ്‌സ് അണിനിരന്നു

mangalam malayalam online newspaper

തിരുവനന്തപുരം: പ്രത്യേകം തയാറാക്കിയ ബ്ലാസ്‌റ്റേഴ്‌സിന്റെ വേദിയിലേക്ക്‌ ഇളം മഞ്ഞ ലിനന്‍ ഷര്‍ട്ടും ജീന്‍സും അണിഞ്ഞ്‌ സച്ചിന്‍ തെണ്ടുല്‍ക്കര്‍ പ്രത്യക്ഷപ്പെട്ടു. റിമോട്ട്‌ കണ്‍ട്രോളില്‍ സച്ചിന്റെ വിരലുകള്‍ അമര്‍ന്നപ്പോള്‍ സ്‌റ്റേജിന്റെ പിന്നാമ്പുറത്തെ കര്‍ട്ടന്‍ ഇരുവശങ്ങളിലേക്കും നീങ്ങി. അവിടെ ബ്‌ളാസ്‌റ്റേഴ്‌സിന്റെ മഞ്ഞ ജഴ്‌സിയണിഞ്ഞ്‌ ഒരു ശില്‍പം.
പൂത്തിരികള്‍ കത്തുന്നതിനിടയില്‍ സച്ചിന്‍ ആ മഞ്ഞ ജഴ്‌സിയില്‍ തന്റെ കൈയൊപ്പ്‌ പതിപ്പിച്ചു. പിന്നീട്‌ ടീം ജഴ്‌സി സച്ചിന്‍ തന്നെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സ്‌പോണ്‍സറായ മുത്തൂറ്റ്‌ പാപ്പച്ചന്‍ ഗ്രൂപ്പ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ തോമസ്‌ മുത്തൂറ്റ്‌, ഡയറക്‌ടര്‍ തോമസ്‌ ജോര്‍ജ്‌ മുത്തൂറ്റ്‌ എന്നിവര്‍ക്കു കൈമാറി. മഞ്ഞ ജഴ്‌സിയണിഞ്ഞ്‌, കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ 24 താരങ്ങളും പരിശീലകരും പിന്നണിക്കാരും, ഇളം മഞ്ഞ ലിനന്‍ ഷര്‍ട്ടും ജീന്‍സും അണിഞ്ഞെത്തിയ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ എന്ന പ്രതിഭയ്‌ക്കൊപ്പം വേദിയിലെത്തി.
കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം പതിപ്പിലെ സ്‌പോണ്‍സര്‍മാരെയും താരങ്ങളെയും സച്ചിന്‍ തെണ്ടുല്‍ക്കറും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ചേര്‍ന്ന്‌ പ്രഖ്യാപിച്ചു.
കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഓരോ മലയാളിയുടെയും ആരാധകരുടെയും ഹൃദയം കീഴടക്കുമെന്ന്‌ സച്ചിന്‍ പറഞ്ഞു. ഇന്ത്യയുടെ ഏതു ഗ്രൗണ്ടില്‍ കളിച്ചാലും ഇവര്‍ ഗ്യാലറികളിലേക്ക്‌ കൂട്ടം കൂട്ടമായി ആരാധകരെ എത്തിക്കുമെന്ന്‌ സച്ചിന്റെ വാക്കുകള്‍ വേദി കരഘോഷത്തോടെ സ്വീകരിച്ചു.
ഇന്നലെ തിരുവനന്തപുരത്തു നടന്ന ചടങ്ങിലാണ്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ടീം പൂര്‍ണ്ണമായും മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടത്‌. ടീമിലെ ഓരോ അംഗങ്ങളെയും വേദിയിലേക്ക്‌ വിളിച്ച്‌ പരിചയപ്പെടുത്തി. രണ്ടു മണിക്കൂറോളം നീണ്ട ചടങ്ങ്‌ എല്ലാവരും ചേര്‍ന്നുള്ള ഫോട്ടോ സെക്ഷനോടെയാണ്‌ സമാപിച്ചത്‌.

ബ്ലാസ്‌റ്റ് ചെയ്യാന്‍ ഇവര്‍
സ്‌്രെടെക്കര്‍മാര്‍: മുഹമ്മദ്‌ റാഫി, സി.കെ.വിനീത്‌, ക്രിസ്‌ ഡാഗ്‌നല്‍ , അന്റോണിയോ തിമോത്തി ജര്‍മന്‌, സാഞ്ചെസ്‌ വാട്ട്‌, മനന്‍ദീപ്‌ സിങ്‌.
ഗോള്‍ കീപ്പര്‍മാര്‍: സ്‌റ്റീഫന്‍ ബൈവാട്ടര്‍, സന്ദീപ്‌ നന്ദി, ഷില്‍ട്ടണ്‍ പോള്‍.
ഡിഫന്‍ഡര്‍മാര്‍: കാര്‍ലോസ്‌ മര്‍ച്ചേന, പീറ്റര്‍ റമേജ്‌, മാര്‍ക്കസ്‌ വില്യംസ്‌, ഗുര്‍വീന്ദര്‍ സിങ്‌, രമണ്‍ദീപ്‌ സിങ്‌, സന്ദേഷ്‌ ജിങ്കാന്‍, സൗമിക്‌ ദേ, ബ്രൂണോ പെറോണ്‍.
മിഡ്‌ഫീല്‍ഡര്‍മാര്‍: മെഹ്‌താബ്‌ ഹുസൈന്‍, വിക്‌ടര്‍ ഹെരേക്കോ ഫൊര്‍ക്കാഡ, ജൊവാവോ കൊയീമ്പ്ര, കവിന്‍ ലോബോ, പീറ്റര്‍ കര്‍വാലോ, ശങ്കര്‍ സംപിംഗിരാജ്‌, ജോസു കുറേറ്റ്‌ പ്രീറ്റോ.
ഹെഡ്‌ കോച്ച്‌: പീറ്റര്‍ ടെയ്‌ലര്‍.
കോച്ച്‌: ട്രെവര്‍ മോര്‍ഗന്‍.
അസിസ്‌റ്റന്റ്‌ കോച്ച്‌: ഇഷ്‌ഫഖ്‌ അഹമ്മദ്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top