Last Updated 50 weeks 2 days ago
Ads by Google
27
Saturday
May 2017

55-ാമത്‌ ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്‌സ് : സുവര്‍ണ മയൂഖം

mangalam malayalam online newspaper

കൊല്‍ക്കത്ത: ദേശീയ റെക്കോഡ്‌ ഉടമ ഒ.എന്‍.ജി.സിയുടെ മലയാളി താരം മയൂഖ ജോണി വിജയവഴിയില്‍ തിരിച്ചെത്തി. കൊല്‍ക്കത്ത സായ്‌ സെന്ററില്‍ നടക്കുന്ന 55-ാമത്‌ ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്‌സില്‍ ഇന്നലെ ട്രിപ്പിള്‍ ജമ്പില്‍ റെക്കോഡ്‌ സ്വര്‍ണം നേടിയാണ്‌ മയൂഖ താരമായത്‌.
മൂന്നു വര്‍ഷത്തിനിടെ ഈയിനത്തില്‍ മയൂഖയുടെ ഏറ്റവും മികച്ച പ്രകടനമാണിത്‌. 13.78 മീറ്റര്‍ ചാടിയാണ്‌ മയൂഖ റെക്കോഡിട്ടത്‌.
നാലു വര്‍ഷം മുമ്പ്‌ ഇതേ വേദിയില്‍ താന്‍തന്നെ സ്‌ഥാപിച്ച 13.71 മീറ്റര്‍ എന്ന എന്ന റെക്കോഡാണ്‌ മയൂഖ മറികടന്നത്‌. 2008-ലെ മീറ്റില്‍ മയൂഖ 13.54 മീറ്റര്‍ താണ്ടി സ്വര്‍ണം നേടിയിരുന്നു. ഇതോടെ ഓപ്പണ്‍ അത്‌ലറ്റിക്‌സില്‍ മയൂഖയുടെ സ്വര്‍ണനേട്ടം മൂന്നായി.
മഴ രസംകൊല്ലിയായ ദിനത്തില്‍ മയൂഖയ്‌ക്കു മലയാളി താരങ്ങളായ എം.എ. പ്രജുഷ, ആര്‍. അനു എന്നിവരെല്ലാം തിളങ്ങിയിട്ടും കേരളത്തിന്റെ അക്കൗണ്ടില്‍ എത്തിയത്‌ ഒരു വെങ്കലം മാത്രം.
ട്രിപ്പിള്‍ ജമ്പില്‍ റെയില്‍വേസ്‌ താരമായ പ്രജുഷ 12.79 മീറ്റര്‍ ചാടി വെള്ളി നേടിയപ്പോള്‍ ഇതേ ദൂരം പിന്നിട്ട ശില്‍പ ചാക്കോയാണ്‌ വെങ്കലമണിഞ്ഞു കേരളത്തിനായി മെഡല്‍ നേടിയ ഏകതാരം.
വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 58.73 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയ്‌താണ്‌ ആര്‍. അനു സ്വര്‍ണം നേടിയത്‌. ഒ.എന്‍.ജി.സി. താരമായ അനുവിന്റെ പിന്നില്‍ ഒ.എന്‍.ജി.സിയുടെ തന്നെ ജൗന മുര്‍മു വെള്ളിയും പോലീസിന്റെ സന്തോഷി കുമാര്‍ വെങ്കലവും നേടി.
വുഹാനില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടാന്‍ കഴിയാതെ പോയ അനുവിന്റെ മികച്ച തിരിച്ചുവരവാണിത്‌.
പുരുഷന്മാരുടെ വിഭാഗത്തില്‍ യൂത്ത്‌ ഒളിമ്പിക്‌സ് വെള്ളിമെഡല്‍ ജേതാവ്‌ ദുര്‍ഗേഷ്‌ കുമാറിനാണ്‌ സ്വര്‍ണം. വനിതാ വിഭാഗം ജാവലിന്‍ ത്രോയില്‍ അന്നു റാണിയും ഇന്നലെ റെക്കോഡ്‌ സ്വര്‍ണമണിഞ്ഞു.
ഏഷ്യന്‍ ഗെയിംസ്‌ വെങ്കല ജേതാവായ റെയില്‍വേസിന്റെ അന്നു 58.85 മീറ്റര്‍ എറിഞ്ഞാണ്‌ റെക്കോഡിട്ടത്‌. 2013-ല്‍ താന്‍തന്നെ സ്‌ഥാപിച്ച 54.35 എന്ന റെക്കോഡാണ്‌ അന്നു തകര്‍ത്തത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top