Last Updated 1 year 6 weeks ago
Ads by Google
26
Wednesday
July 2017

സച്ചിന്‍ ബ്ലാസ്‌റ്റേഴ്‌സില്‍ പിടിമുറുക്കുന്നു

mangalam malayalam online newspaper

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ ടീം കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ 20 ശതമാനം ഓഹരി കൂടി ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ വാങ്ങും. ഇതോടെ ടീമിന്റെ ഭൂരിഭാഗം ഓഹരികളും സച്ചിന്റെ കൈവശമാകും. നിലവില്‍ 40 ശതമാനം ഓഹരികള്‍ സച്ചിനു സ്വന്തമാണ്‌. സച്ചിനു പുറമെ ടീമിന്റെ ടൈറ്റില്‍ സ്‌പോണ്‍സറായ മുത്തൂറ്റ്‌ പാപ്പച്ചന്‍ ഗ്രൂപ്പും മറ്റ്‌ രണ്ട്‌ നിക്ഷേപകരും ഓഹരി പങ്കാളിത്തം ഉയര്‍ത്താന്‍ നിശ്‌ചയിച്ചിട്ടുണ്ട്‌.
നിയമ നടപടികള്‍ പൂര്‍ത്തിയായശേഷം ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും. സച്ചിന്റെ ഓഹരി പങ്കാളിത്തം വര്‍ധിക്കുന്നതോടെ ടീമിന്റെ ബ്രാന്റ്‌ മൂല്യവും ഉയരും. നിലവില്‍ ഹൈദരാബാദ്‌ ആസ്‌ഥാനമായ പി.വി.പി വെഞ്ച്വേഴ്‌സിന്റെ കൈവശമാണ്‌ ടീമിന്റെ 60 ശതമാനം ഓഹരികള്‍.
പി.വി.പി വെഞ്ച്വേഴ്‌സിന്റെ ഓഹരികള്‍ സ്വന്തമാക്കാന്‍ സച്ചിനും മുത്തൂറ്റ്‌ പാപ്പച്ചന്‍ ഗ്രൂപ്പും കൈകോര്‍ക്കുമെന്നു സൂചനയുണ്ട്‌. എന്നാല്‍ ഈ വിഷയത്തില്‍ സച്ചിനോ മുത്തൂറ്റ്‌ പാപ്പച്ചന്‍ ഗ്രൂപ്പോ നിലപാട്‌ വ്യക്‌തമാക്കിയിട്ടില്ല. പ്രഥമ ഐ.എസ്‌.എല്‍. സീസണില്‍ റണ്ണര്‍ അപ്പായിരുന്നു ബ്ലാസ്‌റ്റേഴ്‌സ്. സച്ചിനെക്കൂടാതെ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം മുന്‍ നായകന്‍ സൗരവ്‌ ഗാംഗുലി, ടെസ്‌റ്റ് നായകന്‍ വിരാട്‌ കോഹ്ലി, ഏകദിന ടീം നായകന്‍ എം.എസ്‌. ധോണി എന്നിവര്‍ ഓരോ ടീമുകളുടെ ഉടമസ്‌ഥരാണ്‌. ഗാംഗുലി അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെയും കോഹ്ലി എഫ്‌.സി. ഗോവയുടെയും ധോണി ചെന്നൈയിന്‍ എഫ്‌.സിയുടെയും ഉടമകളാണ്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top