Last Updated 1 year 15 weeks ago
Ads by Google
24
Sunday
September 2017

സ്‌റ്റാര്‍ക്ക്‌ ചരിത്രത്തില്‍

mangalam malayalam online newspaper

പെര്‍ത്ത്‌: ലോകത്തിലെ ഏറ്റവും വേഗമേറിയ പേസ്‌ ബൗളര്‍മാരുടെ ഗണത്തിലേക്ക്‌ ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്‌റ്റാര്‍ക്കും. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റിലാണ്‌ സ്‌റ്റാര്‍ക്ക്‌ ഉഗ്രവേഗത്തില്‍ പന്തെറിഞ്ഞത്‌. മൂന്നാം ദിവസത്തെ 21-ാം ഓവറിലെ നാലാമത്തെ പന്താണ്‌ മണിക്കൂറില്‍ 160.4 കിലോമീറ്റര്‍ (99.7 മൈല്‍) വേഗത്തില്‍ പാഞ്ഞത്‌. ഔദ്യോഗികമായി നാല്‌ ബൗളര്‍മാര്‍ മാത്രമേ മണിക്കൂറില്‍ 160 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞിട്ടുള്ളു. പാകിസ്‌താന്റ ഷുഐബ്‌ അക്‌തറാണ്‌ ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്തിന്‌ ഉടമ. 2003 ല്‍ ഇംഗ്ലണ്ടിനെതിരേ ന്യൂലാന്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ അക്‌തര്‍ എറിഞ്ഞ പന്തിന്റെ വേഗം മണിക്കൂറില്‍ 161.3 കിലോമീറ്ററായിരുന്നു.
മിച്ചല്‍ സ്‌റ്റാര്‍ക്കിന്റെ മുന്‍ഗാമികളായ ഷോണ്‍ ടെയ്‌റ്റും ബ്രെറ്റ്‌ ലീയും മണിക്കൂറില്‍ 161.1 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞിട്ടുണ്ട്‌. ഓസ്‌ട്രേലിയയുടെ തന്നെ ജെഫ്‌ തോംസണ്‍ ആണ്‌ 160 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ മറ്റൊരു താരം. മണിക്കൂറില്‍ 160.6 കിലോമീറ്റര്‍ (99.7 മൈല്‍) വേഗത്തില്‍ പന്തെറിഞ്ഞ ജെഫ്‌ തോംസണിനെ ലോകത്തിലെ ഏറ്റവും വേഗമേറിയ പേസറായാണു വിലയിരുത്തുന്നത്‌. സ്‌റ്റാര്‍ക്കിന്റെ മിന്നല്‍ യോര്‍ക്കര്‍ ന്യൂസിലന്‍ഡിന്റെ റോസ്‌ ടെയ്‌ലര്‍ തട്ടിയിട്ടു. അടുത്ത പന്തില്‍ ടെയ്‌ലര്‍ ഗള്ളിയില്‍ ക്യാച്ച്‌ നല്‍കിയെങ്കിലും മിച്ചല്‍ മാര്‍ഷിനു മുതലാക്കാനായില്ല.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top