Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

സീനിയര്‍ വനിതാ ക്രിക്കറ്റ്‌: കേരളം ചാമ്പ്യന്‍

കൊച്ചി: കളമശേരി സെന്റ്‌ പോള്‍സ്‌ കോളജ്‌ ഗ്രൗണ്ടില്‍ നടന്ന അഖിലേന്ത്യ സീനിയര്‍ വനിതാ ഏകദിന ക്രിക്കറ്റ്‌ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ്‌ സി വിഭാഗത്തില്‍ 12 പോയിന്റോടെ കേരളം ചാമ്പ്യന്‍മാരായി.
ഇന്നലെ നടന്ന മത്സരത്തില്‍ ബറോഡയോട്‌ ആറു വിക്കറ്റിന്‌ തോറ്റെങ്കിലും തുടര്‍ച്ചയായ മൂന്നു മത്സരങ്ങളിലെ വിജയവും മികച്ച റണ്‍റേറ്റുമാണ്‌ കേരളത്തെ തുണച്ചത്‌.
ഗ്രൂപ്പില്‍ ഇന്നലെ എല്ലാ ടീമുകളും നാലു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ കേരളത്തെ തോല്‍പ്പിച്ച ബറോഡക്കും രാജസ്‌ഥാനെ തോല്‍പ്പിച്ച തമിഴ്‌നാടിനും 12 പോയിന്റ്‌ വീതം ലഭിച്ചിരുന്നു. വിദര്‍ഭയായിരുന്നു ഗ്രൂപ്പിലെ മറ്റൊരു ടീം. ചാമ്പ്യന്‍ പദവിയോടെ ഡിസംബര്‍ മൂന്നിന്‌ ഹിമാചല്‍ പ്രദേശില്‍ നടക്കുന്ന സെമിഫൈനല്‍ മത്സരങ്ങള്‍ക്കും കേരളം യോഗ്യത നേടി.
ഇന്നലെ ടോസ്‌ നേടി ആദ്യം ബാറ്റുചെയ്‌ത കേരളം 107 റണ്‍സിന്‌ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങിനിറങ്ങിയ ബറോഡ നാലു വിക്കറ്റ്‌ നഷ്‌ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. തമിഴ്‌നാട്‌ ആറു വിക്കറ്റിനാണ്‌ രാജസ്‌ഥാനെ തോല്‍പ്പിച്ചത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top