Last Updated 1 year 6 weeks ago
Ads by Google
23
Sunday
July 2017

ബാഴ്‌സ മുന്നില്‍ത്തന്നെ

മാഡ്രിഡ്‌: സ്‌പാനിഷ്‌ ലീഗ്‌ ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്‍ ബാഴ്‌സലോണയുടെ മുന്നേറ്റം തുടരുന്നു. ശനിയാഴ്‌ച വൈകി നടന്ന മത്സരത്തില്‍ റയാല്‍ സോസിഡാഡിനെ എതിരില്ലാത്ത നാല്‌ ഗോളുകള്‍ക്കായിരുന്നു ബാഴ്‌സ തോല്‍പ്പിച്ചത്‌.
സ്വന്തം തട്ടകമായ ന്യൂക്യാമ്പില്‍ നടന്ന മത്സരത്തില്‍ ബ്രസീലുകാരന്‍ സ്‌ട്രൈക്കര്‍ നെയ്‌മര്‍ രണ്ട്‌ ഗോളും യുറുഗ്വേക്കാരന്‍ സ്‌ട്രൈക്കര്‍ ലൂയിസ്‌ സുവാരസ്‌, സൂപ്പര്‍ താരം അര്‍ജന്റീനയുടെ ലയണല്‍ മെസി എന്നിവര്‍ ഒരു ഗോള്‍ വീതവുമടിച്ചു. ഇന്നലത്തെ ഗോള്‍ നേട്ടത്തോടെ നെയ്‌മര്‍ ഗോള്‍വേട്ടയില്‍ മുന്നിലെത്തി. 12 കളികളില്‍നിന്ന്‌ 14 ഗോളാണ്‌ നെയ്‌മറുടെ സമ്പാദ്യം.
12 കളികളില്‍നിന്നു 12 പോയിന്റ്‌ നേടിയ സുവാരസാണു നെയ്‌മറിനു പിന്നില്‍. 13 കളികളില്‍നിന്ന്‌ 33 പോയിന്റ്‌ നേടിയ ബാഴ്‌സലോണ പോയിന്റ്‌ പട്ടികയില്‍ ഒന്നാംസ്‌ഥാനത്താണ്‌. രണ്ടാം സ്‌ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിന്‌ 13 കളികളില്‍നിന്ന്‌ 29 പോയിന്റ്‌ മാത്രമാണ്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top