Last Updated 42 weeks 9 hours ago
Ads by Google
30
Thursday
March 2017

കംഗാരുക്കരുത്തില്‍ വിന്‍ഡീസ്‌ ഒടുങ്ങി

mangalam malayalam online newspaper

ഓവല്‍: വെസ്‌റ്റിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ഓസ്‌ട്രേലിയയ്‌ക്ക് ഇന്നിങ്‌സിനുഗ 212 റണ്‍സിന്റെയും തകര്‍പ്പന്‍ ജയം. ടെസ്‌റ്റിന്റെ മൂന്നാം ദിനമായ ഇന്നലെ ഫോളോ ഓാള്‍ ചെയ്‌ത വെസ്‌റ്റിന്‍ഡീസിനെ 148 റണ്‍സിന്‌ പുറത്താക്കിയാണ്‌ ഓസീസ്‌ വിജയം ആഘോഷിച്ചത്‌. നേരത്തെ ഓസീസ്‌ ഉയര്‍ത്തിയ 583 റണ്‍സ്‌ എന്ന ഒന്നാമിന്നിങ്‌സ് സ്‌കോറിന്‌ മറുപടിയായി തങ്ങളുടെ ഒന്നാമിന്നിങ്‌സില്‍ 223 റണ്‍സ്‌ നേടാനേ വിന്‍ഡീസിനു കഴിഞ്ഞുള്ളു. 177 പന്തില്‍ നിന്ന്‌ 20 ബൗണ്ടറികളോടെ 108 റണ്‍സ്‌ നേടിയ ഡെ്വയ്‌ന്‍ ബ്രാവോയ്‌ക്ക് മാത്രമാണ്‌ പിടിച്ചു നില്‍ക്കാനായത്‌. ബ്രാവോയ്‌ക്ക് പുറമെ ഏഴാമനായി ഇറങ്ങിയ പേസര്‍ കെമര്‍ റോഷാണ്‌(35) പിന്നീട്‌ വിന്‍ഡീസിനായി ഉത്തരവാദിത്തത്തോടെ ബാറ്റു വീശിയത്‌.
നാലു വിക്കറ്റ്‌ വീഴ്‌ത്തിയ ജേസണ്‍ ഹേസില്‍വുഡായിരുന്നു വിന്‍ഡീസിനെ തകര്‍ത്തത്‌. നഥാന്‍ ലിയോണ്‍ മുന്നും പീറ്റര്‍ സിഡില്‍ രണ്ടും വിക്കറ്റ്‌ വീഴ്‌ത്തി. തുടര്‍ന്ന്‌ ഫോളോ ഓണിന്‌ അയയ്‌ക്കപ്പെട്ട വിന്‍ഡീസിന്‌ രണ്ടാം ഇന്നിങ്‌സ് അതിലും പരിതാപകരമായി. എട്ടോവറില്‍ വെറും 27 റണ്‍സിന്‌ അഞ്ചു വിക്കറ്റ്‌ നേടി ജെയിംസ്‌ പാറ്റിന്‍സണ്‍ തിളങ്ങിയപ്പോള്‍ വിന്‍ഡീസ്‌ 148 റണ്‍സില്‍ ചുരുണ്ടുകൂടി. 94 റണ്‍സ്‌ നേടിയ ഓപ്പണര്‍ ക്രെയ്‌ഗ് ബ്രാത്ത്‌വെയ്‌റ്റ് മാത്രമാണ്‌ പിടിച്ചു നിന്നത്‌. ബ്രാത്ത്‌ വെയ്‌റ്റിനു പുറമേ 17 റണ്‍സ്‌ നേടിയ ജേസണ്‍ ഹോള്‍ഡറും 12 റണ്‍സ്‌ നേടിയ ജെറോം ടെയ്‌ലറുമാണ്‌ വിന്‍ഡീസ്‌ നിരയില്‍ രണ്ടക്കം കടന്ന മറ്റ്‌ ബാറ്റ്‌സ്മാന്മാര്‍. ടെസ്‌റ്റ് ക്രിക്കറ്റ്‌ ചരിത്രത്തിലെ എക്കാലത്തെയും മികച്ച നാലാം വിക്കറ്റ്‌ കൂട്ടുകെട്ടുയര്‍ത്തിയ ആഡം വോഗ്‌സും ഷോണ്‍ മാര്‍ഷും ചേര്‍ന്നാണ്‌ ഓസീസിനെ ഒന്നാമിന്നിങ്‌സില്‍ കൂറ്റന്‍ സ്‌കോറിലേക്ക്‌ നയിച്ചത്‌. 269 റണ്‍സ്‌ നേടിയ വോഗ്‌സും 182 റണ്‍സ്‌ നേടിയ മാര്‍ഷും ചേര്‍ന്ന്‌ വിന്‍ഡീസിനെതിരേ നാലാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്‌ 449 റണ്‍സ്‌. ഈ ബാറ്റിങ്‌ വിരുന്നില്‍ തകര്‍ന്നു വീണത്‌ 2009-ല്‍ ശ്രീലങ്കന്‍ താരങ്ങളായ മഹേള ജയവര്‍ധനെ-തിലന്‍ സമരവീര സഖ്യം പാകിസ്‌താനെതിരേ സ്‌ഥാപിച്ച 437 റണ്‍സ്‌ എന്ന റെക്കോഡ്‌ കൂട്ടുകെട്ടാണ്‌. കൂടാതെ ടെസ്‌റ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടില്‍ ആറാം സ്‌ഥാനം നേടാനുമായി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top