Last Updated 1 year 6 weeks ago
Ads by Google
23
Sunday
July 2017

കേരള ടെന്നീസ്‌ ലീഗ്‌; ലോഗോ പ്രകാശിപ്പിച്ചു

തിരുവനന്തപുരം: കേരളത്തിലെ ആദ്യ ടെന്നീസ്‌ ലീഗായ്‌ നട്‌കിംഗ്‌ കേരളാ ടെന്നീസ്‌ ലീഗീന്റെ കോര്‍പറേറ്റ്‌ ലോഗോ പ്രകാശനം തിരുവനന്തപുരം എം.പി. ഡോ. ശശി തരൂര്‍ തിരുവനന്തപുരം ടെന്നീസ്‌ ക്ലബ്ബില്‍ വച്ചു നിര്‍വ്വഹിച്ചു.
കേരള ടെന്നീസ്‌ അസോസിയേഷന്‍ പ്രശസ്‌ത വ്യവസായ സ്‌ഥാപനമായ ബീറ്റാ ഗ്രൂപ്പുമായി ചേര്‍ന്നാണ്‌ ടെന്നീസ്‌ ലീഗ്‌ സംഘടിപ്പിച്ചിട്ടുള്ളത്‌. മിസ്സ്‌ കേരള ഗായത്രി സുരേഷാണ്‌ ടെന്നിസ്‌ ലീഗിന്റെ ബ്രാന്‍ഡ്‌ അംബാസഡര്‍.
ടെന്നിസിനെ കൂടുതല്‍ ജനകീയവല്‍ക്കരിക്കുകയും, സമൂഹത്തില്‍ എല്ലാ തലങ്ങളിലുളളവര്‍ക്കും ആസ്വാദ്യകരമാക്കി മാറ്റുകയും ചെയ്യണമെന്ന്‌ ശശി തരൂര്‍ പറഞ്ഞു.
ടെന്നീസിനെ സ്‌കൂള്‍ കോളേജ്‌ തലങ്ങളിലേക്കും, കോര്‍പറേറ്റ്‌ ഹൗസുകളിലും, ക്ലബ്ബ്‌ തലങ്ങളില്‍ വ്യാപിപ്പിക്കുകയാണ്‌ ലീഗിന്റെ ലക്ഷ്യമെന്ന്‌ ടെന്നീസ്‌ ലീഗ്‌ ഡയറക്‌ടറും, ബീറ്റാ ഗ്രൂപ്പ്‌ ചെയര്‍മാനുമായ ഡോ. ജെ. രാജ്‌ മോഹന്‍ പിള്ള പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top