Last Updated 41 weeks 6 days ago
Ads by Google
29
Wednesday
March 2017

ഡല്‍ഹി പോലീസ്‌ ദമ്പതിമാരുടെ മകള്‍ക്ക്‌ സ്വര്‍ണം

കോഴിക്കോട്‌: ദേശീയ സ്‌കൂള്‍ കായികമേളയില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്‌കസ്‌ ത്രോയില്‍ പോലീസ്‌ ദമ്പതിമാരുടെ മകള്‍ക്കു സ്വര്‍ണനേട്ടം. അഞ്ചല്‍ യാദവ്‌ എന്ന ഡല്‍ഹിക്കാരിയാണ്‌ സുവര്‍ണനേട്ടം കൊയ്‌തത്‌. സ്വര്‍ണം നേടിയ ശേഷം അഞ്ചല്‍ ആദ്യം വിളിച്ചത്‌ ഡല്‍ഹി പോലീസില്‍ സബ്‌ ഇന്‍സ്‌പെക്‌ടറായ ജോലിചെയ്യുന്ന അച്‌ഛന്‍ സുനില്‍ കുമാര്‍ യാദവിനെ. അഡീഷണല്‍ സബ്‌ ഇന്‍സ്‌പെക്‌ടറായ അമ്മ മഞ്‌ജു മകളെ പ്രോത്സാഹിപ്പിച്ചുകൊണ്ട്‌ ഒപ്പമുണ്ട്‌.
ഡല്‍ഹി ബി.എച്ച്‌.പി.എസ്‌. വസന്തവിഹാര്‍ സ്‌കൂളിലെ പ്ലസ്‌ടു വിദ്യാര്‍ഥിയാണ്‌ അഞ്ചല്‍ യാദവ്‌. ഇത്‌ അഞ്ചാം തവണയാണ്‌ അഞ്ചല്‍ ദേശീയതലത്തില്‍ മത്സരിക്കുന്നത്‌. ആദ്യമായാണു സ്വര്‍ണം നേടുന്നത്‌.
41.41 മീറ്റര്‍ ദൂരത്തേക്ക്‌ ഡിസ്‌ക് പറത്തിയാണ്‌ അഞ്ചല്‍ സ്വര്‍ണം നേടിയത്‌. എണ്‍പത്‌ അംഗങ്ങളുമായി എത്തിയ ഡല്‍ഹി ടീമില്‍ നിറഞ്ഞ പ്രതീക്ഷയാണുള്ളതെന്ന്‌ ടീം മാനേജര്‍ സുനിതാറായ്‌ മംഗളത്തോടു പറഞ്ഞു. ഇന്നലെ ജാവലിന്‍ ത്രോയിലും ഡല്‍ഹി സ്വര്‍ണം നേടിയിരുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top