Last Updated 1 year 15 weeks ago
Ads by Google
23
Saturday
September 2017

നെയ്‌മര്‍ ബാഴ്‌സയില്‍ തന്നെ

മാഡ്രിഡ്‌: അഭ്യൂഹങ്ങള്‍ക്കു വിട; നെയ്‌മര്‍ ബാഴ്‌സയില്‍ തുടരും. 2021 വരെ ബാഴ്‌സലോണയില്‍ തുടരാന്‍ നെയ്‌മര്‍ ഇന്നലെ കരാറൊപ്പിട്ടു. പുതിയ കരാറോടെ, മെസിക്ക്‌ ശേഷം ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന ബാഴ്‌സ താരമായി നെയ്‌മര്‍ മാറും. നിലവില്‍ 2018വരെയായിരുന്നു നെയ്‌മര്‍ക്ക്‌ ബാഴ്‌സയുമായി കരാര്‍. പുതിയ ധാരണപ്രകാരം മൂന്ന്‌ വര്‍ഷത്തേക്ക്‌ കൂടി ഇത്‌ ദീര്‍ഘിപ്പിക്കും.
2013ല്‍ ബാഴ്‌സലോണയില്‍ ചേര്‍ന്ന നെയ്‌മര്‍ക്ല ബ്ബിനായി 81 മത്സരങ്ങളില്‍ 49 ഗോളുകള്‍ നേടിയിട്ടുണ്ട്‌. പ്രതിഫലത്തര്‍ക്കം കാരണമാണ്‌ പുതിയ കരാര്‍ വൈകിയത്‌. സ്‌പാനിഷ്‌ ആദായ നികുതി വകുപ്പ്‌ ഇനിയും ഉപദ്രവിച്ചാല്‍ നെയ്‌മര്‍ ബാഴ്‌സ വിട്ടേക്കുമെന്ന്‌ നെയ്‌മറിന്റെ അച്‌ഛനും മാനേജരുമായ നെയ്‌മര്‍ സീനിയര്‍ നേരത്തെ വ്യക്‌തമാക്കിയിരുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top