Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

അമ്പയറെ അസഭ്യം പറഞ്ഞു; സ്‌മിത്തിനും ഹേസല്‍വുഡിനും പിഴ ശിക്ഷ

ക്രൈസ്‌റ്റ്ചര്‍ച്ച്‌: അമ്പയറിനെ അസഭ്യം പറഞ്ഞ കുറ്റത്തിന്‌ ഓസ്‌ട്രേലിയന്‍ നായകന്‍ സ്‌റ്റീവന്‍ സ്‌മിത്തിനും സഹതാരം ജോഷ്‌ ഹേസല്‍വുഡിനും പിഴ ശിക്ഷ.
സ്‌മിത്തിന്‌ മാച്ച്‌ ഫീയുടെ 30 ശതമാനവും ഹേസല്‍വുഡിന്‌ 15 ശതമാനവുമാണ്‌ മാച്ച്‌ റഫറി ക്രിസ്‌ ബ്രോഡ്‌ പിഴയിട്ടത്‌.
രണ്ടാം ടെസ്‌റ്റിന്റെ നാലാം ദിനം ന്യൂസിലന്‍ഡ്‌ ബാറ്റ്‌സ്‌മാന്‌ കെയ്‌ന്‍ വില്ല്യംസണ്‌ എതിരേയുളള എല്‍.ബി.ഡബ്ല്യു. അപ്പീല്‍ ഫീല്‍ഡ്‌ അമ്പയര്‍ അനുവദിച്ചില്ല. തുടര്‍ന്ന്‌ റിവ്യൂ എടുത്തെങ്കിലും റീപ്ലേയില്‍ ബാറ്റില്‍ ഉരസിയാണ്‌ പാഡില്‍ തട്ടിയതെന്ന്‌ കണ്ടെത്തി തേര്‍ഡ്‌ അമ്പയര്‍ തീരുമാനം ശരിവെച്ചു.
എന്നാല്‍ സ്‌മിത്തും ഹേസില്‍വുഡും ചേര്‍ന്ന്‌ തേര്‍ഡ്‌ അമ്പയറിന്റെ തീരുമാനം തെറ്റാണെന്ന്‌ ആരോപിച്ച്‌ ഫീല്‍ഡ്‌ അമ്പയറിനോട്‌ കയര്‍ക്കുകയായിരുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top