Last Updated 50 weeks 3 days ago
Ads by Google
28
Sunday
May 2017

ഫിഫയുടെ അംഗീകാരം പിന്നാലെ; ടെന്‍ഡര്‍ നടപടിയുമായി കേരളം മുന്നോട്ട്‌

കൊച്ചി : അണ്ടര്‍-17 ലോകകപ്പ്‌ ഫുട്‌ബോള്‍ മത്സരത്തിന്‌ ആതിഥേയരാകുന്നതു സംബന്ധിച്ച്‌ ഫിഫയില്‍നിന്ന്‌ അന്തിമ അറിയിപ്പ്‌ ലഭിച്ചില്ലെങ്കിലും ശുഭപ്രതീക്ഷയോടെ കേരളം മുന്നോട്ട്‌.
സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ കേരളം ഉടന്‍ പൂര്‍ത്തിയാക്കും. മത്സരത്തിനായി കലൂര്‍ രാജ്യാന്ത സ്‌റ്റേഡിയത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ ആവശ്യമാണെന്നു ഫിഫയുടെ ഈവന്റ്‌സ്‌ മേധാവി ഹെയ്‌മി യാര്‍സ പറഞ്ഞിരുന്നു.
ജി.സി.ഡി.എയുടെ സഹായത്തോടെ സര്‍ക്കാര്‍ നേരിട്ടാകും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുക. നോഡല്‍ ഓഫീസറായ മുഹമ്മദ്‌ ഹനീഷ്‌ ചുമതല വഹിക്കും.
വിവിധ വേദികളിലായി നടക്കുന്ന ലോകകപ്പ്‌ മത്സരങ്ങളുടെ ഒരുക്കത്തിനായി കേന്ദ്ര ഗവണ്‍മെന്റ്‌ 25 കോടി രൂപയാണ്‌ നിലവില്‍ അനുവദിച്ചിട്ടുള്ളത്‌. 2017 ല്‍ നടക്കുന്ന ലോകകപ്പ്‌ മത്സരത്തിനു ശേഷം മാത്രമായിരിക്കും ഇനി കലൂരിലെ സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ്‌ ഉള്‍പ്പെടെ മറ്റു മത്സരം നടക്കുക. ലോകകപ്പിനു ഒരു വര്‍ഷം മുമ്പേ എല്ലാ നിര്‍മാണവും പൂര്‍ത്തിയാക്കി സ്‌റ്റേഡിയം ഔദ്യോഗികമായി ഫിഫായ്‌ക്ക്‌ കൈമാറണം. അടുത്ത നവംബറില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ മത്സരങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഇതിനു കഴിയുമെന്ന കണക്കുകൂട്ടലിലാണ്‌ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍. കേരളം ലോകകപ്പിനു വേദിയാകുമ്പോള്‍ പ്രോത്സാഹനം നല്‍കുക എന്ന നിലപാടിലാണ്‌ കേരള ക്രിക്കറ്റ്‌ അസോസിയേഷന്‍.
കൊച്ചിക്കു ശേഷം സന്ദര്‍ശിച്ച മുംബൈയിലെ സ്‌റ്റേഡിയത്തിനു ഫിഫാ സംഘം ക്ലീന്‍ചിറ്റ്‌ നല്‍കിയതായി റിപ്പോര്‍ട്ട്‌ ഉണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു ഉടന്‍ നല്‍കിയ മറുപടിയായി മാത്രം ഇതിനെ കണ്ടാല്‍ മതിയെന്നു കെ.എഫ്‌.എ. പ്രസിഡന്റ്‌ കെ.എം.ഐ. മേത്തര്‍ പറഞ്ഞു. കേരളത്തിന്റെ കാര്യത്തില്‍ തികഞ്ഞ പ്രതീക്ഷയാണ്‌ ഉള്ളതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. കലൂര്‍ സ്‌റ്റേഡിയത്തില്‍ ഗാലറികളില്‍ ഉള്‍പ്പെടെ മുഴുവന്‍ കസേരകളും മാറ്റിസ്‌ഥാപിക്കാന്‍ നിര്‍ദേശമുണ്ട്‌. കളിക്കാരുടെ ഡ്രെസിങ്‌ റൂമിലേക്കുള്ള വഴി, പത്രസമ്മേളനത്തിനായി മാധ്യമ പ്രവര്‍ത്തകര്‍ എത്തുന്ന വഴി എന്നിവയിലെല്ലാം മാറ്റം നിര്‍ദേശിച്ചിട്ടുണ്ട്‌. മൈതാനമധ്യത്തിലുള്ള ക്രിക്കറ്റ്‌ പിച്ച്‌ നീക്കം ചെയേ്ണ്ടിവരുേം. അഗ്നിശമന സംവിധാനം, പ്ലംബിങ്‌, ഡ്രൈയിനേജ്‌, സ്വീവേജ്‌ ട്രീറ്റ്‌മെന്റ്‌ എന്നിവയിലെ അപാകതകള്‍ പരിഹരിക്കണം. നവീകരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നു കഴിഞ്ഞദിവസം ജി.സി.ഡി.എ. ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ വ്യക്‌തമാക്കി.

രാജേഷ്‌ മുളക്കുളം

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top