Last Updated 1 year 6 weeks ago
Ads by Google
23
Sunday
July 2017

ഇന്ത്യയെ പുകഴ്‌ത്തിയ അഫ്രീദിക്ക്‌ വക്കീല്‍ നോട്ടീസും വിമര്‍ശനവും !

mangalam malayalam online newspaper

കറാച്ചി: ഇന്ത്യയെ പുകഴ്‌ത്തി സംസാരിച്ചതിന്‌ പാകിസ്‌താന്‍ ക്രിക്കറ്റ്‌ ടീം നായകന്‍ ഷാഹിദ്‌ അഫ്രീദിക്ക്‌ സ്വന്തം നാട്ടില്‍ നിന്നു വ്യാപക വിമര്‍ശനം.
പ്രസ്‌താവന പിന്‍വലിച്ച്‌ താരം മാപ്പു പറയണമെന്ന്‌ ആവശ്യപ്പെട്ട്‌ ലാഹോറിലെ ഒരു അഭിഭാഷകന്‍ അഫ്രീദിക്കെതിരേ നോട്ടീസ്‌ അയച്ചതിനു പിന്നാലെ മുന്‍ നായകന്‍ ജാവേദ്‌ മിയാന്‍ ദാദും രംഗത്തെത്തി.
അഫ്രീദിയുടെ പ്രസ്‌താവന നാണക്കേട്‌ ഉണ്ടാക്കുന്നുവെന്നാണ്‌ മിയാന്‍ദാദ്‌ തുറന്നടിച്ചത്‌. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ പാക്‌ ക്രിക്കറ്റ്‌ താരങ്ങള്‍ സ്വയം നാണിക്കണമെന്നും ഒരു ടെലിവിഷന്‍ ചാനലിന്‌ അനുവദിച്ച അഭിമുഖത്തില്‍ മിയാന്‍ദാദ്‌ പറഞ്ഞു. ട്വന്റി 20 ലോകകപ്പിനായാണ്‌ താരങ്ങള്‍ ഇന്ത്യയില്‍ പോയത്‌. അവിടെ പോയി നന്നായി കളിക്കുകയെന്നതാണ്‌ അവരുടെ ജോലി. അല്ലാതെ അനാവശ്യ പ്രസ്‌താവനകള്‍ നടത്തി രാജ്യത്തെ നാണംകെടുത്തുകയല്ല വേണ്ടത്‌- മിയാന്‍ദാദ്‌ പറഞ്ഞു.
ഇന്ത്യയിലാണ്‌ ടൂര്‍ണമെന്റ്‌ നടക്കുന്നതെന്നതിനാല്‍ ആതിഥേയരെ പുകഴ്‌ത്തണമെന്ന്‌ കീഴ്‌വഴക്കമില്ല. ഇന്ത്യക്കാര്‍ എന്താണ്‌ പാകിസ്‌താന്‌ നല്‍കിയത്‌. കഴിഞ്ഞ അഞ്ചു വര്‍ഷമായ പാക്‌ ക്രിക്കറ്റിന്‌ ഇന്ത്യ എന്തു സംഭാവന നല്‍കി. എവിടെയായാലും സത്യം മാത്രം പറഞ്ഞാല്‍ മതി. അനാവശ്യ പുകഴ്‌ത്തലുകള്‍ വേണ്ട- മിയാന്‍ ദാദ്‌ അഫ്രീദിയെ ഓര്‍മിപ്പിച്ചു.
ലോകകപ്പിനായി കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ എത്തിയ പാക്‌ ടീമിനു ലഭിച്ച ഊഷ്‌മളമായ സ്വീകരണത്തിനു ശേഷമാണ്‌ അഫ്രീദിയും സഹതാരം ഷുഐബ്‌ മാലിക്കും ഇന്ത്യയെ പുകഴ്‌ത്തിയത്‌.
ഇന്ത്യയില്‍ തങ്ങള്‍ക്ക്‌ ഒരുതരത്തിലുമുള്ള സുരക്ഷാ ഭീഷണി തോന്നിയിട്ടില്ലെന്നും പാകിസ്‌താനില്‍ ലഭിക്കുന്നതിനെക്കാള്‍ സ്‌നേഹവും സുരക്ഷയും ഇന്ത്യയില്‍ ലഭിക്കുന്നുണ്ടെന്നും കൊല്‍ക്കത്തയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അഫ്രീദി പറഞ്ഞു. പാക്‌ ടീമിന്റെ സുരക്ഷയെക്കുറിച്ച്‌ മാധ്യമങ്ങള്‍ അനാവശ്യമായി വേവലാതിപ്പെടുകയാണെന്ന്‌ അഫ്രീഡി ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെത്തിയതില്‍ താന്‍ ഏറെ അഭിമാനിക്കുന്നെന്നായിരുന്നു മാലിക്കിന്റെ പ്രതികരണം. ഭാര്യ സാനിയ മിര്‍സയുടെ നാടായ ഹൈദരാബാദില്‍ തനിക്ക്‌ ഏറെ ആദരവ്‌ ലഭിക്കുന്നുണ്ടെന്നും മാലിക്ക്‌ പറഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top