Last Updated 1 year 6 weeks ago
Ads by Google
26
Wednesday
July 2017

പുനെ വീണ്ടും തോറ്റു; മുംബൈ രണ്ടാമത്‌

mangalam malayalam online newspaper

പുനെ: മഹേന്ദ്ര സിങ്‌ ധോണിയുടെ റൈസിങ്‌ പുനെ സൂപ്പര്‍ കിങ്‌സിന്റെ കഷ്‌ടകാലം തുടരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ റിട്ടേണ്‍ മത്സരത്തില്‍ പുനെയെ തകര്‍ത്ത്‌ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ്‌ രണ്ടാം സ്‌ഥാനത്തേക്ക്‌ ഉയര്‍ന്നു.
കഴിഞ്ഞ ദിവസം പുനെയുടെ ഹോംഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ എട്ടു വിക്കറ്റിനാണ്‌ മുംബൈ ധോണിപ്പടയെ തകര്‍ത്തത്‌. പുനെ ഉയര്‍ത്തിയ 160 റണ്‍സ്‌ എന്ന വിജയലക്ഷ്യം ഒമ്പത്‌ പന്ത്‌ ബാക്കി നില്‍ക്കെ രണ്ടു വിക്കറ്റ്‌ നഷ്‌ടത്തില്‍ മുംബൈ മറികടന്നു.
സീസണിലെ അഞ്ചാം അര്‍ധസെഞ്ചുറിയുമായി മുംബൈയെ മുന്നില്‍ നിന്ന്‌ നയിച്ച നായകന്‍ രോഹിത്‌ ശര്‍മയാണ്‌ മുംബൈയുടെ വിജയശില്‍പി. 60 പന്തില്‍ നിന്ന്‌ എട്ടു ബൗണ്ടറികളും മൂന്നു സിക്‌സറുകളുമടക്കം 85 റണ്‍സ്‌ നേടി പുറത്താകാതെ നിന്ന രോഹിതാണ്‌ കളിയിലെ കേമനും.
സാമാന്യം ഭേദപ്പെട്ട വിജയലക്ഷ്യം തേടിയിറങ്ങിയ മുംബൈയ്‌ക്ക് മികച്ച തുടക്കമാണ്‌ രോഹിതും പാര്‍ഥിവ്‌ പട്ടേലും ചേര്‍ന്ന്‌ സമ്മാനിച്ചത്‌. നാലോവറില്‍ 39 റണ്‍സ്‌ കൂട്ടിച്ചേര്‍ത്ത ശേഷമാണ്‌ ആദ്യ വിക്കറ്റ്‌ നഷ്‌ടമായത്‌. 15 പന്തില്‍ 21 റണ്‍സ്‌ നേടിയ പാര്‍ഥിവ്‌ പിന്നാലെ എത്തിയ അമ്പാട്ടി റായിഡുവും നായകന്‌ മികച്ച പിന്തുണ നല്‍കി. 19 പന്തില്‍ നിന്ന്‌ 22 റണ്‍സാണ്‌ റായിഡു നേടിയത്‌.
തുടര്‍ന്ന്‌ പിരിയാത്ത മൂന്നാം വിക്കറ്റ്‌ കൂട്ടുകെട്ടില്‍ ജോസ്‌ ബട്‌ലറിനൊപ്പം 50 റണ്‍സ്‌ കൂട്ടിച്ചേര്‍ത്ത്‌ രോഹിത്‌ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ബട്‌ലര്‍ 17 പന്തില്‍നിന്ന്‌ 27 റണ്‍സുമായാണ്‌ പുറത്താകാതെ നിന്നത്‌.
നേരത്തെ തകര്‍പ്പന്‍ തുടക്കത്തിനു ശേഷം മധ്യഓവറുകളില്‍ റണ്‍സ്‌ േേനടാന്‍ കഴിയാതെയാണ്‌ പുനെ 159ല്‍ ഒതുങ്ങിയത്‌.
അര്‍ധസെഞ്ചുറി കണ്ടെത്തിയ സൗരഭ്‌ തിവാരിയുടെയും(45 പന്തില്‍ നാലു ഫോറും രണ്ടു സിക്‌സറുകളുമുള്‍പ്പടെ 57) 23 പന്തില്‍ നിന്ന്‌ നാലു ഫോറും മൂന്നു സിക്‌സറുകളുമുള്‍പ്പടെ 45 റണ്‍സ്‌ നേടിയ സ്‌റ്റീവന്‍ സ്‌മിത്തിന്റെയും മികച്ച ബാറ്റിങ്ങാണ്‌ പുനെയെ മാന്യമായ സ്‌കോറില്‍ എത്തിച്ചത്‌.
ഇരുവരും ക്രീസില്‍ നിന്നപ്പോള്‍ 10 റണ്‍സിനു മേലെയായിരുന്നു പുനെയുടെ റണ്‍നിരക്ക്‌. 9.2 ഓവറില്‍ 92 റണ്‍സില്‍ നില്‍ക്കെ സ്‌മിത്തിനെ ജസ്‌പ്രീത്‌ ബുംറ പുറത്താക്കിയതോടെ പുനെയുടെ താളം നഷ്‌ടമായി. ശേഷിച്ച 64 പന്തില്‍ നിന്ന്‌ വെറും 67 റണ്‍സ്‌മാത്രമാണ്‌ അവര്‍ക്ക്‌ നേടാനായത്‌. തിവാരിയെയും ബുംറ തന്നെയാണ്‌ മടക്കിയത്‌.
24 പന്തില്‍ 24 റണ്‍സെടുത്ത ക്യാപ്‌റ്റന്‍ ധോണിയും ഒന്‍പത്‌ പന്തില്‍ 12 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്ന തിസാര പെരേരയുമാണ്‌ മറ്റു സ്‌കോറര്‍മാര്‍. മുംബൈയ്‌ക്കായി ബുംറ മൂന്നു വിക്കറ്റ്‌ വീഴ്‌ത്തിയപ്പോള്‍ മിച്ചല്‍ മക്‌ഗ്ലെനഗന്‍, ഹര്‍ഭജന്‍ സിങ്‌ എന്നിവര്‍ ഓരോ വിക്കറ്റ്‌ നേടി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top