Last Updated 1 year 6 weeks ago
Ads by Google
21
Friday
July 2017

'ബിഗ്‌ ബോസ്‌' അന്തരിച്ചു

mangalam malayalam online newspaper

അബുജ: നൈജീരിയന്‍ ഫുട്‌ബോള്‍ ടീം മുന്‍ കോച്ച്‌ സ്‌റ്റീഫന്‍ കേഷി (54) അന്തരിച്ചു. തെക്കന്‍ നൈജീരിയയിലെ ബെനിന്‍ നഗരത്തില്‍ വച്ചായിരുന്നു അന്ത്യം.
ഹൃദയസ്‌തംഭനമാണു മരണകാരണമെന്ന്‌ അദ്ദേഹത്തിന്റെ സഹോദരനും മാനേജരുമായ ഇമ്മാനുവല്‍ അഡോ വ്യക്‌തമാക്കി. കേഷിയുടെ ഭാര്യ കേറ്റ്‌ അര്‍ബുദ രോഗബാധയെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷമാണു മരിച്ചത്‌. 2013 ല്‍ നൈജീരിയയെ ആഫ്രിക്ക കപ്പ്‌ ഓഫ്‌ നേഷന്‍സ്‌ ജേതാക്കളാക്കിയതു കേഷിയുടെ നേതൃത്വപാടവമാണ്‌. പിന്നാലെ നൈജീരിയ ബ്രസീല്‍ ലോകകപ്പിനു നേടിയതും കേഷിയുടെ മികവിലായിരുന്നു.
2006 ലോകകപ്പില്‍ ടോഗോയുടെയും പിന്നീട്‌ മാലിയുടെയും കോച്ചായിരുന്നു. ശിക്ഷണ പാടവത്തെ മാനിച്ച്‌ കേഷിയെ ''ബിഗ്‌ ബോസ്‌'' എന്നാണ്‌ ആരാധകര്‍ വിശേഷിപ്പിച്ചിരുന്നത്‌.
കേഷി 1985 ല്‍ ബെല്‍ജിയത്തിലെ ആന്ദ്രെലാചിനു വേണ്ടി കളിക്കാന്‍ തുടങ്ങിയതോടെയാണു നൈജീരിയന്‍ താരങ്ങളെ ലോകം അറിയാന്‍ തുടങ്ങിയത്‌. ഫ്രഞ്ച്‌ ക്ലബ്‌ സ്‌ട്രോസ്‌ബര്‍ഗ്‌, ഐവറികോസ്‌റ്റിലെ സ്‌റ്റേഡ്‌ അബിദ്‌ജാന്‍ തുടങ്ങിയ ക്ലബുകള്‍ക്കു വേണ്ടിയും കളിച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top