Last Updated 41 weeks 19 hours ago
Ads by Google
23
Thursday
March 2017

കൊളംബിയ ക്വാര്‍ട്ടറില്‍

mangalam malayalam online newspaper

പാസദേന: കോപ്പാ അമേരിക്ക സെന്റിനാരിയോ ഫുട്‌ബോളില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കുന്ന ആദ്യ ടീമെന്ന ബഹുമതി കൊളംബിയയ്‌ക്ക്.
എ ഗ്രൂപ്പിലെ രണ്ടാമത്തെ മത്സരത്തില്‍ പരാഗ്വേയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണു കൊളംബിയ തോല്‍പ്പിച്ചത്‌. കാര്‍ലോസ്‌ ബാക്കയും ഹാമിഷ്‌ റോഡ്രിഗസുമാണ്‌ ഗോളുകളടിച്ചത്‌. കളിയുടെ 12-ാം മിനിട്ടിലാണ്‌ എ.സി.മിലാന്‍ സ്‌ട്രൈക്കര്‍ കൂടിയായ ബാക്ക കനത്ത ഹെഡറിലൂടെ പരാഗ്വേയുടെ വലകുലുക്കിയത്‌.
മത്സരം അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ റയാല്‍ മാഡ്രിഡ്‌ സ്‌ട്രൈക്കര്‍ റോഡ്രിഗസ്‌ ലീഡ്‌ ഇരട്ടിയാക്കി. 71-ാം മിനിട്ടില്‍ വിക്‌ടര്‍ അയാളിലൂടെ പരാഗ്വേ ഒരു ഗോള്‍ മടക്കി. അയാളയുടെ ആദ്യ രാജ്യാന്തര ഗോളാണിത്‌. അവരുടെ അവസാന മത്സരം കോസ്‌റ്റാറിക്കയ്‌ക്കെതിരേയാണ്‌.
കൊളംബിയ ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ റോഡ്രിഗസിന്റെ പാസില്‍ നിന്നാണ്‌ ബാക്ക ആദ്യ ഗോളടിച്ചത്‌. തുടക്കത്തില്‍ തന്നെ കൊളംബിയന്‍ മുന്നേറ്റ നിര ഉണര്‍ന്നിരുന്നു. നിരവധി തവണ പരാഗ്വേയുടെ ഗോള്‍ പോസ്‌റ്റിന്‌ മുന്നില്‍ കൊളംബിയന്‍ മുന്നേറ്റ നിര വന്നും പോയുമിരുന്നു. 16ാം മിനിറ്റില്‍ റോഡ്രിഗസിന്റെ കിടിലന്‍ ഷോട്ട്‌ പോസ്‌റ്റില്‍ തട്ടിത്തെറിക്കുകയായിരുന്നു. പരാഗ്വന്‍ ഗോള്‍കീപ്പര്‍ ജസ്‌റ്റോ വിലാര്‍ നിരവധി തവണ പരീക്ഷിക്കപ്പെട്ടു.
കളിയുടെ ഗതിക്കു വിപരീതമായി 34-ാം മിനിട്ടില്‍ പരാഗ്വേന്‍ താരം ഡാ സില്‍വ ഗോള്‍ നേടിയെങ്കിലും റഫറി ഓഫ്‌സൈഡ്‌ വിളിച്ചു. മികച്ച മുന്നേറ്റങ്ങള്‍ ഉണ്ടായെങ്കിലും പരാഗ്വേയ്‌ക്ക് ഗോളടിക്കാനായില്ല. രണ്ടാം പകുതിയില്‍ പരാഗ്വേയ്‌ക്ക് ഒരു പെനാല്‍റ്റി നഷ്‌ടപ്പെട്ടു. ആദ്യം അനുവദിച്ച പെനാല്‍റ്റി റഫറി പിന്നീട്‌ തിരുത്തി. ഇതിനിടെ പരാഗ്വേ താരം റൊമാരോ രണ്ട്‌ മഞ്ഞക്കാര്‍ഡ്‌ കണ്ട്‌ പുറത്തായി. മത്സരം അവസാനിക്കാനിരിക്കെ അവസരങ്ങള്‍ പരാഗ്വേയെ തേടിയെത്തിയെങ്കിലും ഗോള്‍ നേടാനായില്ല. കൊളംബിയ ആദ്യ മത്സരത്തില്‍ യു.എസിനെ തോല്‍പ്പിച്ചിരുന്നു. പരാഗ്വേ ആദ്യ മത്സരത്തില്‍ കോസ്‌റ്ററിക്കയോട്‌ 1-1 നു സമനില വഴങ്ങിയിരുന്നു. ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ യു.എസ്‌.എ. ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കു കോസ്‌റ്ററിക്കയെ തോല്‍പ്പിച്ചിരുന്നു. കൊളംബിയയ്‌ക്ക് ആറ്‌ പോയിന്റും യു.എസ്‌.എ. മൂന്ന്‌ പോയിന്റും നേടി. കോസ്‌റ്ററിക്കയും പരാഗ്വേയും ഒരു പോയിന്റ്‌ വീതം നേടി. ഇരുവരും ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ഷിക്കാഗോയില്‍ കാസ്‌റ്ററിക്കയ്‌ക്കെതിരേ നടന്ന മത്സരത്തില്‍ യു.എസിന്റെ ക്ലിന്റ്‌ ഡെംപ്‌സി 50 രാജ്യാന്തര ഗോളുകള്‍ പൂര്‍ത്തിയാക്കി. ജയത്തോടെ യു.എസിന്റെ ക്വാര്‍ട്ടര്‍ സാധ്യത ഇരട്ടിയായി. അദ്യ പകുതി പൂര്‍ത്തിയാകും മുമ്പു തന്നെ അമേരിക്ക മൂന്ന്‌ ഗോളുകള്‍ നേടിയിരുന്നു. ഒമ്പതാം മിനിട്ടില്‍ ഡെംസി പെനാല്‍റ്റിയിലൂടെ അമേരിക്കയെ മുന്നിലെത്തിച്ചു. പിന്നാലെ 37-ാം മിനിട്ടില്‍ ജെര്‍മെയ്‌ന്‍ ജോണ്‍സ്‌ കോസ്‌റ്ററിക്കന്‍ പ്രതിരോധ നിരയെ കബളിപ്പിച്ച്‌ ലീഡ്‌ ഉയര്‍ത്തി. ഇടത്‌ കോര്‍ണറില്‍നിന്നു ലഭിച്ച പന്തിനെ ഗോളിലേക്കു (42-ാം മിനിട്ട്‌) വഴിതിരിച്ച്‌ ബോബി വുഡ്‌ മൂന്നാം ഗോള്‍ നേടി. 87-ാം മിനിട്ടില്‍ ഗ്രഹാം സുസി ലീഡ്‌ നാലാക്കി. മത്സരത്തില്‍ അമേരിക്കയുടെ ഫാബിയാന്‍ ജോണ്‍സന്‍ 44-ാം മിനിട്ടിലും ജോണ്‍ ബ്രൂക്‌ 81-ാം മിനിട്ടിലും മഞ്ഞകാര്‍ഡ്‌ കണ്ടു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top