Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

പാരീസ്‌ ഒരുങ്ങി

mangalam malayalam online newspaper

പാരീസ്‌: ഫുട്‌ബോളിന്റെ യൂറോപ്യന്‍ സൗന്ദര്യം ആവാഹിച്ച യൂറോ കപ്പ്‌ മത്സരങ്ങള്‍ക്കു നാളെ തുടക്കമാകും. ഇന്ത്യന്‍ സമയം വെള്ളിയാഴ്‌ച രാത്രി 12.30 ന്‌ ആതിഥേയരായ ഫ്രാന്‍സും റൊമാനിയയും തമ്മിലുള്ള മത്സരത്തിനു വിസില്‍ മുഴങ്ങുന്നതോടെയാണ്‌ പതിനഞ്ചാമത്‌ യുവേഫ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്‌ അരങ്ങുണരുക.
ശനിയാഴ്‌ച വൈകിട്ട്‌ 6.30 മുതല്‍ അല്‍ബേനിയയും സ്വിറ്റ്‌സര്‍ലന്‍ഡും രാത്രി 9.30 മുതല്‍ വെയ്‌ല്‍സും സ്ലോവാക്യയും തമ്മില്‍ ഏറ്റുമുട്ടും. ജൂലൈ 10 നു നടക്കുന്ന ഫൈനല്‍ മത്സരം വരെ ഈ ആവേശം നിലനില്‍ക്കും. പത്ത്‌ നഗരങ്ങളിലെ പത്തു വേദികളിലായണു മത്സരങ്ങള്‍. ബോര്‍ഡ്യു, ലെന്‍സ്‌, ലിലി, ലിയോണ്‍, മാഴ്‌സെയി, നൈസ്‌, പാരീസ്‌, സെയിന്റ്‌ ഡെനിസ്‌, സെയിന്റ്‌ എറ്റിനി, തൊലൂസെ എന്നീ നഗരങ്ങളാണു യൂറോ മത്സരങ്ങളുടെ വേദികള്‍. 1960 ലെ പ്രഥമ ചാമ്പ്യന്‍ഷിപ്പും 1984 ലെ ചാമ്പ്യന്‍ഷിപ്പും ഫ്രഞ്ച്‌ മണ്ണിലാണു നടന്നത്‌. 1984 ലും 2000 ത്തിലും ഫ്രാന്‍സ്‌ ജേതാക്കളുമായി. യൂറോ ജേതാക്കള്‍ 2017 ലെ ഫിഫ കോണ്‍ഫെഡറേഷന്‍സ്‌ കപ്പിനു യോഗ്യത നേടും. റഷ്യയിലാണ്‌ കോണ്‍ഫെഡറേഷന്‍സ്‌ കപ്പ്‌.
തീവ്രവാദി ആക്രമണ ഭീഷണിയുടെ നിഴലിലായതിനാല്‍ കനത്ത സുരക്ഷാ വലയത്തിലാണു യൂറോ കപ്പ്‌ അരങ്ങേറുക. തീവ്രവാദി ആക്രമണമുണ്ടാകുന്ന പക്ഷം മുന്നറിയിപ്പു നല്‍കാന്‍ ഉപകരിക്കുന്ന സ്‌മാര്‍ട്ട്‌ ഫോണ്‍ ആപ്ലിക്കേഷന്‍ ഫ്രഞ്ച്‌ സര്‍ക്കാര്‍ വികസിപ്പിച്ചെടുത്തിരുന്നു. ഇന്നലെയാണു സര്‍ക്കാര്‍ ടെറര്‍ അലര്‍ട്ട്‌ ആപ്‌ ഔദ്യോഗികമായി പുറത്തുവിട്ടത്‌. കാണികള്‍ക്കു സുരക്ഷിത സ്‌ഥാനങ്ങളിലെത്താന്‍ ഈ ആപ്‌ ഉപകരിക്കും. എസ്‌.എ.ഐ.പി. എന്ന ആപ്ലിക്കേഷന്‍ 2015 ലെ പാരീസ്‌ തീവ്രവാദി ആക്രമണത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ തയാറാക്കിയത്‌. ആക്രമണമുണ്ടായി 15 മിനിട്ടിനുള്ളില്‍ മുന്നറിയിപ്പ്‌ നല്‍കാനുമെന്നാണ്‌ ഫ്രഞ്ച്‌ സര്‍ക്കാരിന്റെ അവകാശ വാദം. ഫ്രഞ്ച്‌ സുരക്ഷാ സേനകള്‍ ഇന്നലെ ലിയോണില്‍ മോക്ക്‌ ഡ്രില്‍ സംഘടിപ്പിച്ചിരുന്നു.
24 ടീമുകളെ ആറു ഗ്രൂപ്പുകളായി തിരിച്ചാണ്‌ ഗ്രൂപ്പ്‌ മത്സരങ്ങള്‍. എ ഗ്രൂപ്പില്‍ അല്‍ബേനിയ, ഫ്രാന്‍സ്‌, റൊമാനിയ, സ്വിറ്റ്‌സര്‍ലന്‍ഡ്‌ എന്നിവര്‍ കളിക്കും. ബി ഗ്രൂപ്പില്‍ ഇംഗ്ലണ്ട്‌, റഷ്യ, സ്ലോവാക്യ, വെയ്‌ല്‍സ്‌ എന്നിവരും സി യില്‍ ലോക ചാമ്പ്യന്‍ ജര്‍മനി, വടക്കന്‍ അയര്‍ലന്‍ഡ്‌, പോളണ്ട്‌, യുക്രൈന്‍ എന്നിവരും കളിക്കും. നിലവിലെ ചാമ്പ്യന്‍ സ്‌പെയിന്‍, ചെക്ക്‌ റിപ്പബ്ലിക്ക്‌, ക്ര?യേഷ്യ, തുര്‍ക്കി എന്നിവര്‍ക്കൊപ്പം ഡി ഗ്രൂപ്പിലാണ്‌. കറുത്ത കുതിരകളാകാന്‍ സാധ്യതയുള്ള ബെല്‍ജിയം, റണ്ണര്‍ അപ്പും മുന്‍ ചാമ്പ്യനുമായ ഇറ്റലി, അയര്‍ലന്‍ഡ്‌ റിപ്പബ്ലിക്ക്‌, സ്വീഡന്‍ എന്നിവരാണ്‌ ഇ ഗ്രൂപ്പില്‍. സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ചുഗല്‍, ഐസ്ലന്‍ഡ്‌, ഹംഗറി, ഓസ്‌ട്രിയ എന്നിവരാണ്‌ എഫ്‌ ഗ്രൂപ്പില്‍. 53 രാജ്യങ്ങളാണ്‌ 2014 സെപ്‌റ്റംബര്‍ ഏഴിനും 2015 ഒക്‌ടോബര്‍ 13 നും ഇടയില്‍ നടന്ന യൂറോ യോഗ്യതാ മത്സരങ്ങളില്‍ കളിച്ചത്‌.
യൂറോ 2016 ല്‍ കളിക്കാന്‍ രജിസ്‌റ്റര്‍ ചെയ്‌ത 552 കളിക്കാരില്‍ 21 പേര്‍ 35 വയസുകാരോ അതിനു മുകളിലുള്ളവരോ ആണ്‌. എട്ടു പേരാണ്‌ ഗോള്‍ കീപ്പര്‍മാര്‍. ഏഴു പേര്‍ പ്രതിരോധക്കാരാണ്‌. നാലു സെറ്റ്‌ സഹോദരന്‍മാരാണ്‌ ഇത്തവണ യൂറോയില്‍ കളിക്കാന്‍ ഒരുങ്ങിയിരിക്കുന്നത്‌. ബെല്‍ജിയത്തിന്റെ ജോര്‍ദാന്‍ ലുകാകുവും റോമേലു ലുകാകുവുമാണ്‌ അവരില്‍ ഏറ്റവും പ്രസിദ്ധര്‍.
വടക്കന്‍ അയര്‍ലന്‍ഡില്‍ കോറി ഇവാന്‍സും ജോണി ഇവാന്‍സും റഷ്യയില്‍ വസിലി ബെറെസ്‌റ്റക്‌സിയും അലക്‌സി ബെറെസ്‌റ്റക്‌സിയും അല്‍ബേനിയയ്‌ക്കു വേണ്ടി കളിക്കുന്ന തൗലന്ത്‌ സാഖയും ഗ്രാനിറ്റ്‌ സാഖയുമാണ്‌ മറ്റുള്ളവര്‍.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top