Last Updated 46 weeks 1 day ago
Ads by Google
28
Friday
April 2017

ഷറപ്പോവയ്‌ക്കു രണ്ടു വര്‍ഷത്തെ വിലക്ക്‌

mangalam malayalam online newspaper

ലണ്ടന്‍: ഉത്തേജക മരുന്ന്‌ ഉപയോഗിച്ച കുറ്റത്തിന്‌ റഷ്യയുടെ മുന്‍ ലോക ഒന്നാം നമ്പര്‍ വനിതാ താരം മരിയ ഷറപ്പോവയ്‌ക്ക് ടെന്നീസില്‍നിന്നു രണ്ടു വര്‍ഷത്തെ വിലക്ക്‌.
ഇന്റര്‍നാഷണല്‍ ടെന്നീസ്‌ ഫെഡറേഷന്‍ നിയോഗിച്ച മൂന്നംഗ സ്വതന്ത്ര പാനലാണ്‌ ഷറപ്പോവയ്‌ക്കു വിലക്കേര്‍പ്പെടുത്തിയത്‌. വിലക്കിനെതിരേ രാജ്യാന്തര കായിക കോടതിയെ സമീപിക്കുമെന്ന്‌ 29 വയസുകാരിയായ ഷറപ്പോവ വ്യക്‌തമാക്കി. ഉത്തേജക വിരുദ്ധ നിയമത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.
അഞ്ചുവട്ടം ഗ്രാന്‍സ്ലാം ജേതാവായ ഷറപ്പോവ കഴിഞ്ഞ മാര്‍ച്ചു മുതല്‍ സസ്‌പെന്‍ഷനിലാണ്‌. കഴിഞ്ഞ ജനുവരിയില്‍ ലൊസാഞ്ചലസില്‍ നടത്തിയ പത്രസമ്മേളനത്തിലാണ്‌ താന്‍ ഷറപ്പോവ ഉത്തേജക മരുന്ന്‌ പരിശോധനയില്‍ പരാജയപ്പെട്ടതായി വെളിപ്പെടുത്തിയത്‌. ഓസ്‌ട്രേലിയന്‍ ഓപ്പണിലാണ്‌ ഷറപ്പോവ അവസാനം മത്സരിച്ചത്‌. സെറീന വില്യംസിനെതിരേ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഷറപ്പോവ തോറ്റു പുറത്തായി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top