Ads by Google

അശ്വതി നക്ഷത്രം

ഷെറിങ്ങ്‌ പവിത്രന്‍

 1. Parvathy Jayaram
Parvathy Jayaram

താരാപഥത്തില്‍ അശ്വതി പാര്‍വ്വതിയായി മിന്നിത്തിളങ്ങിയിട്ട്‌ 30 വര്‍ഷം. ജയറാമിന്റെ പ്രിയപ്പെട്ട അശ്വതിയായി, കാളിദാസന്റേയും മാളവികയുടേയും അമ്മയായി,കുടുംബത്തിന്റെ വിളക്കായി മിന്നിത്തിളങ്ങാന്‍ 23 വര്‍ഷം മുന്‍പ്‌ സിനിമയോട്‌ വിടപറഞ്ഞ പാര്‍വ്വതി ഇന്നും പ്രേക്ഷകഹൃദയങ്ങളിലുണ്ട്‌.

ഏഴ്‌ വര്‍ഷംകൊണ്ട്‌ 64 സിനിമകളില്‍ പ്രതിഭയുടെ നുറുങ്ങുവെട്ടം പ്രസരിപ്പിച്ച്‌ സ്‌മൃതിപഥങ്ങളിലെ ഗൃഹാതുരത്വമായിട്ടും നൃത്ത വേദികളില്‍ സജീവമായ പാര്‍വ്വതി ജയറാമിന്റെ ജീവിതവും സിനിമയും...

നീണ്ടു വാലിട്ടെഴുതിയ വലിയ കണ്ണുകളും കുറുമ്പും പ്രണയവും വിരഹവും സ്‌നേഹവും മിന്നിമറയുന്ന മുഖവുമായെത്തിയ പാര്‍വ്വതി എന്ന ശാലീന സുന്ദരിയെ മലയാളികള്‍ ഒരിക്കലും മറക്കില്ല.

മെല്ലെ മെല്ലെ മുഖപടം തെല്ലുയര്‍ത്തി
അല്ലിയാമ്പല്‍ പൂവിനെത്തൊട്ടുണര്‍ത്തിയപോലെ മലയാളികളുടെ മനസിലെ ശാലീന സങ്കല്‍പ്പത്തിന്‌ മാറ്റുകൂട്ടുന്ന സൗന്ദര്യം തന്നെയാണ്‌ പാര്‍വ്വതിയുടേത്‌.

അഭിനയ ജീവിതത്തിന്റെ ഔന്യത്ത്യത്തില്‍ നില്‍ക്കുമ്പോള്‍ മലയാളികളുടെ പ്രിയ നടന്‍ ജയറാമിന്റെ ഭാര്യയായി.

തുടര്‍ന്നങ്ങോട്ട്‌ ഇന്നുവരെ കുടുംബജീവിതത്തിന്‌ പ്രാധാന്യം കൊടുത്ത്‌ നല്ല ഭാര്യയായി... വീട്ടമ്മയായി ജീവിക്കുകയാണവര്‍. മൂന്നാം വയസില്‍ തുടങ്ങിയ നൃത്തം ജീവിതത്തിന്റെ ഭാഗമായിത്തന്നെയുണ്ടിപ്പോഴും. ആദ്യ സിനിമയായ ബാലചന്ദ്രമേനോന്റെ വിവാഹിതരേ ഇതിലേ പുറത്തിറങ്ങിയതിന്റെ 30-ാം വര്‍ഷം പാര്‍വ്വതിയുടെ വിശേഷങ്ങളിലേക്ക്‌...

തിരിച്ചുവരവ്‌ പ്രതീക്ഷിക്കാമോ?

ഉണ്ടാവുമെന്ന്‌ തോന്നുന്നില്ല. കാരണം, സിനിമ എന്നെ അത്രത്തോളം മോഹിപ്പിച്ചിട്ടില്ല. 16 ാം വയസിലാണ്‌ അഭിനയിക്കാന്‍ തുടങ്ങിയത്‌. അതും അച്‌ഛന്റേയും അമ്മയുടേയും നിര്‍ബന്ധത്തിനുവഴങ്ങി.

സത്യംപറഞ്ഞാല്‍ അഭിനയം നിര്‍ത്തുന്നതിന്‌ രണ്ട്‌ വര്‍ഷം മുന്‍പാണ്‌ എനിക്കതിനോടു താല്‍പര്യം തോന്നിത്തുടങ്ങിയത്‌. ചെയ്യുന്ന തൊഴിലിനോട്‌ താല്‍പര്യമില്ലെങ്കില്‍ കാര്യമില്ല.

അതുകൊണ്ട്‌ എനിക്കൊരിക്കലും സിനിമ മിസ്‌ ചെയ്യുന്നില്ല. പിന്നെ അഭിനയിക്കുന്നില്ലന്നേയുള്ളൂ, ഇപ്പോഴും സിനിമാക്കാരുമായുള്ള ബന്ധം അതുപോലെതന്നെയുണ്ട്‌ . ആരെയും വിളിക്കാന്‍ സമയമില്ലെങ്കിലും ചടങ്ങുകളിലും മറ്റും വരുമ്പോള്‍ എല്ലാവരേയും കാണാനും ബന്ധം പുതുക്കാനും ഒക്കെ കഴിയുന്നു.

നല്ലൊരു കുടുംബിനിയാണ്‌?

ജയറാം എപ്പോഴും പറയാറുണ്ട്‌ ഞാന്‍ നല്ലൊരു അമ്മയാണെന്ന്‌. മക്കളുടെ കാര്യത്തില്‍ ജയറാമിന്‌ വിട്ടുവീഴ്‌ചയില്ല. മക്കളുടെ വളര്‍ച്ചയില്‍ മറ്റാരേക്കാള്‍ കൂടുതലായി അമ്മമാര്‍ കൂടെയുണ്ടാവണം.

അതുകൊണ്ടുതന്നെ അവര്‍ ഇത്ര വലുതാകുന്നതുവരെ എല്ലാ കാര്യങ്ങള്‍ക്കും ഒപ്പം നില്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവും ഉണ്ട്‌. മക്കളോടൊപ്പം നില്‍ക്കണമെന്നത്‌ എന്റെ നിര്‍ബന്ധമായിരുന്നു.

അതുകൊണ്ട്‌ ഇപ്പോഴാണ്‌ ഞാന്‍ ന്യത്തരംഗത്തേക്കുതന്നെ വീണ്ടും തിരിയുന്നതിനെക്കുറിച്ച്‌ ചിന്തിച്ചത്‌. അതും വീട്ടിലെ കാര്യങ്ങള്‍ക്ക്‌ ഒരു മുടക്കവും വരുത്താതെ.

ചെന്നൈ ജീവിതം ശരിക്കും ആസ്വദിക്കുന്നുണ്ടോ?

ജീവിതത്തിന്റെ പകുതിയിലേറെ ചെലവഴിച്ചതുകൊണ്ട്‌ ചെന്നൈയോട്‌ ഒരു പ്രത്യേക അടുപ്പവും ഇഷ്‌ടവുമൊക്കെയുണ്ട്‌. എന്ത്‌ വാങ്ങാനും, എവിടെ പോകാനും ഈ നാടിന്റെ മുക്കും മൂലയും ഒക്കെ എനിക്കറിയാം.

പിന്നെ പഴയതുപോലെ ആളുകള്‍ക്ക്‌ എന്നെ കാണുമ്പോള്‍ ആശ്‌ചര്യമൊന്നുമില്ല. ഇപ്പോ അവരിലൊരാളായി ധൈര്യപൂര്‍വ്വം എനിക്കും നടക്കാം. അക്കാലത്തുള്ള വര്‍ ഇപ്പോഴും എന്നെ ഓര്‍ക്കുന്നു, തിരിച്ചറിയുന്നു.

പെരുമ്പാവൂരെ വീട്ടില്‍ പോകുമ്പോള്‍ അടുത്തുള്ള അമ്പലങ്ങളിലൊക്കെ പോകാറുണ്ട്‌. എല്ലാവരും വിശേഷങ്ങളൊക്കെ അന്വേഷിക്കും. അതൊക്കെ നമ്മള്‍ എന്‍ജോയ്‌ ചെയ്യും.

ചക്കിക്ക്‌ നൃത്തത്തോടു താല്‍പര്യമുണ്ടോ?

സത്യം പറഞ്ഞാല്‍ അമ്മയെ പേടിച്ചാണ്‌ ഞാന്‍ നൃത്തം പഠിച്ചതുതന്നെ. എന്നെ നര്‍ത്തകിയാക്കണമെന്നത്‌ അമ്മയുടെ ആഗ്രഹമായിരുന്നു.

ഇപ്പോള്‍ നൃത്തത്തോട്‌ വല്ലാത്ത ഇഷ്‌ടം തോന്നുന്നു; ഗൗരവത്തോടെ കാണുന്നു. എന്നെ അറിയാവുന്ന പലരും ചോദിക്കും "ചക്കിയെ പഠിപ്പിക്കാറുണ്ടോ, നൃത്തംപഠിക്കാന്‍ നിര്‍ബന്ധിക്കാറുണ്ടോ?" എന്നൊക്കെ.

അവളോട്‌ ഞാനങ്ങനെയൊന്നും പറയാറില്ല. പക്ഷേ ഇടയ്‌ക്ക്‌ ചക്കി എന്റെക്ല ാസിലൊക്കെ ഇരിക്കാറുണ്ടായിരുന്നു. കുറച്ചുദിവസം കഴിഞ്ഞ്‌ അവള്‍ തന്നെ മടുത്തു പിന്‍മാറി.

ഒരു പക്ഷേ കുറച്ചുനാള്‍ കഴിയുമ്പോള്‍ അവള്‍ക്കു താല്‍പര്യം തോന്നുമായിരിക്കാം. ഇടയ്‌ക്ക്‌ പിയാനോ പഠിക്കണമെന്ന്‌ ആഗ്രഹം പറഞ്ഞു. എല്ലാകാര്യങ്ങളും കുട്ടികള്‍ അറിഞ്ഞിരിക്കണം. താല്‍പര്യമുള്ളത്‌ അവര്‍തന്നെ തിരഞ്ഞെടുക്കട്ടെ

ചക്കിയെക്കുറിച്ച്‌?

അവളെന്നെ നല്ലൊരു ഫ്രണ്ടായിട്ടാണ്‌ കാണുന്നത്‌. പക്വതയുള്ള കുട്ടിയാണവള്‍. ഇപ്പോള്‍ ഡിഗ്രി രണ്ടാം വര്‍ഷമാണ്‌. എല്ലാ റ്റിനും അമ്മയെ ആശ്രയിക്കണമെന്നൊന്നും അവള്‍ക്കില്ല.

ആരും വീട്ടിലില്ലെങ്കിലും എല്ലാം തനിയെ മാനേജ്‌ ചെയ്യും. കൂട്ടുകാരോടുള്ളതിനേക്കാള്‍ സൗഹൃദമാണവള്‍ക്ക്‌ എന്നോട്‌. ചിലപ്പോള്‍ വീട്ടിലേയും അടുക്കളയിലേയും കാര്യങ്ങള്‍ക്കുവരെ എന്നെ സഹായിക്കാറുണ്ട്‌.

ശേഷം അടുത്തപേജില്‍ വായിക്കുക...

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • Vimala Raman

  "ഒരു പാവം വൈഗയാണു ഞാന്‍ " വിമലാ രാമന്‍

  ടൈമിലൂടെ മലയാള സിനിമയിലെത്തിയ വിമലാ രാമന്‍ ചെറിയൊരു ഇടവേളയ്‌ക്കു ശേഷം പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ഒപ്പം എന്ന സിനിമയിലൂടെ വീണ്ടും...

 • Vaikom Vijayalakshmi

  കാത്തിരിപ്പിന്റെ നിമിഷങ്ങള്‍...

  കാഴ്‌ചയെ സ്വപ്‌നം കണ്ടിരിക്കുന്ന പൈങ്കിളിയാണ്‌ വിജയലക്ഷ്‌മി... നിറപ്പകിട്ടുള്ള ഈ സ്വപ്‌നലോകത്തിലേക്കും പുതിയൊരു ജീവിതത്തിനായും കാത്തിരിക്കുന്ന...

 • Parvathy Jayaram

  അശ്വതി നക്ഷത്രം

  താരാപഥത്തില്‍ അശ്വതി പാര്‍വ്വതിയായി മിന്നിത്തിളങ്ങിയിട്ട്‌ 30 വര്‍ഷം. ജയറാമിന്റെ പ്രിയപ്പെട്ട അശ്വതിയായി, കാളിദാസന്റേയും മാളവികയുടേയും അമ്മയായി,...

Back to Top