Ads by Google

കാത്തിരിപ്പിന്റെ നിമിഷങ്ങള്‍...

ഷെറിങ്ങ്‌ പവിത്രന്‍

 1. Vaikom Vijayalakshmi
Vaikom Vijayalakshmi

കാഴ്‌ചയെ സ്വപ്‌നം കണ്ടിരിക്കുന്ന പൈങ്കിളിയാണ്‌ വിജയലക്ഷ്‌മി... നിറപ്പകിട്ടുള്ള ഈ സ്വപ്‌നലോകത്തിലേക്കും പുതിയൊരു ജീവിതത്തിനായും കാത്തിരിക്കുന്ന വിജയലക്ഷ്‌മിയുടെ സ്വപ്‌നങ്ങള്‍...

വൈക്കം വിജയലക്ഷ്‌മി ഒരു വിസ്‌മയമാണ്‌. പാട്ട്‌,മിമിക്രി, വാദ്യോപകരണം, സംഗീതസംവിധാനം തുടങ്ങി പല രംഗത്തും കഴിവുതെളിയിച്ച അനുഗ്രഹീത കലാകാരി.

കാഴ്‌ചയുടെ നിറപ്പകിട്ട്‌ ഈശ്വരന്‍ സമ്മാനിച്ചില്ലെങ്കിലും അതിനേക്കാളൊെക്ക പതിന്‍മടങ്ങ്‌ പ്രകാശം ചൊരിയുന്ന സംഗീതമെന്ന അനുഗ്രഹം ആവോളം നല്‍കിയാണ്‌ ഈ പെണ്‍കുട്ടിയോട്‌ ദൈവം കരുണ കാട്ടിയത്‌.

ചുറ്റുമുള്ളവരിലേക്കൊക്കെ സന്തോഷത്തിന്റെയും ഊര്‍ജ്വസ്വലതയുടേയും വസന്തം പകര്‍ന്നു നല്‍കുക എന്നത്‌ വിജയലക്‌്ഷ്‌മി എന്ന വിജിയുടെ പ്രത്യേകതയാണ്‌.

എം.ജയചന്ദ്രന്റെ ഈണത്തില്‍ സെല്ലുലോയിഡിലെ കാറ്റേ കാറ്റേ എന്ന ഗാനം പാടി സിനിമാരംഗത്തേക്ക്‌ എത്തിയ വിജി ആദ്യഗാനത്തിനുതന്നെ സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാര സമിതിയുടെ പ്രത്യേക പരാമര്‍ശം നേടി.

നടന്‍ എന്ന സിനിമയ്‌ക്കുവേണ്ടി ആലപിച്ച ഒറ്റയ്‌ക്കു പാടുന്ന പൂങ്കുയിലേ എന്ന ഗാനത്തിന്‌ സംസ്‌ഥാന പുരസ്‌കാരവും. ചെമ്പൈ സംഗീതോത്സവം, സൂര്യഫെസ്‌റ്റിവെല്‍ ഇവയുടെയൊക്കെ നിറസാന്നിധ്യമാണ്‌ വിജി. വേറിട്ട ആലാപന ശൈലിയിലൂടെ ജനഹൃദയങ്ങളില്‍ ചേക്കേറിയ ഈ മിടുക്കിയുടെ വിശേഷങ്ങളിലേക്ക്‌.

ഒന്നര വയസിലായിരുന്നല്ലോ വിസ്‌മയ ജീവിതത്തിന്റെ തുടക്കം?

ഞാന്‍ ജനിച്ചത്‌ 1981 ഒക്‌ടോബര്‍ ഏഴിനാണ്‌. വിജയദശമി നാളില്‍. ഒന്നര വയസുമുതലേ പാടുമെന്ന്‌ അച്‌ഛനും അമ്മയും പറഞ്ഞ്‌ കേട്ടിട്ടുണ്ട്‌.

സിന്ധുഭൈരവി എന്ന സിനിമയിലെ ഞാനൊരു ചിന്ത്‌ കാവടിചിന്ത്‌ എന്ന ഗാനം കൊച്ചിലെ എപ്പോഴോ പാടിയിരുന്നു. കുട്ടിയായിരുന്നതുകൊണ്ട്‌ അത്‌ കേള്‍ക്കാന്‍ എല്ലാവര്‍ക്കും സന്തോഷമായിരുന്നു.

എല്ലാവരും എപ്പോഴും എന്നെക്കൊണ്ട്‌ വെറുതെ ആ പാട്ട്‌ പാടിക്കുമായിരുന്നു.ചെന്നൈയില്‍ ആയിരുന്നു അഞ്ച്‌ വയസുവരെ. അച്‌ഛന്‌ അവിടെ ഇലക്‌ട്രോണിക്‌സ്‌ ബിസിനസായിരുന്നു.

എല്ലാവരിലേക്കും സന്തോഷം പകരുന്നതിന്റെ രഹസ്യം?

എല്ലാം ദൈവാനുഗ്രഹം. ആളുകളുമായിട്ടുള്ള ഇടപെടല്‍ കൊണ്ടാണ്‌ പലതും പഠിക്കുന്നത്‌. എല്ലാവര്‍ക്കും സന്തോഷം പകര്‍ന്നു നല്‍കാന്‍ കഴിയുന്നത്‌ നല്ല കാര്യമല്ലേ.

എനിക്ക്‌ ആരേയും കാണാന്‍ കഴിയില്ലെങ്കിലും ഞാനിങ്ങനെയാണെന്നു പറഞ്ഞ്‌ മൂടിക്കെട്ടി ഇരിക്കുന്നത്‌ എന്തിനാണ്‌. എപ്പോഴും സന്തോഷത്തോടെയിരിക്കുക.

നമുക്ക്‌ ചെയ്‌തുതീര്‍ക്കാന്‍ ദൈവം ധാരാളം കാര്യങ്ങള്‍ തന്നിട്ടുണ്ട്‌. അതൊക്കെ ചെയ്‌തുതീര്‍ക്കുക. ഈ ചെറിയ ജീവിതത്തിനിടയില്‍ വിഷമിച്ചിരിക്കാതെ എല്ലാവരിലും വെളിച്ചം പകരുക.

എം. ജയചന്ദ്രന്‍ സാര്‍, ദാസേട്ടന്‍ തുടങ്ങിയ നല്ല നല്ല വ്യക്‌തിത്വങ്ങളുമായുള്ള ഇടപെടല്‍ ജീവിതത്തെ ഒരുപാട്‌ സ്വാധീനിച്ചിട്ടുണ്ട്‌.

കാത്തിരിപ്പിനുശേഷം അനുഗ്രഹം തന്നവര്‍?

എസ്‌. പി. ബാലസുബ്രമഹ്‌ണ്യം, ദക്ഷിണാമൂര്‍ത്തി സാര്‍, ഗംഗേ അമരന്‍ സാര്‍ ഇവരെയെല്ലാം കാത്തിരുന്ന്‌ കാണാന്‍ ആഗ്രഹിച്ചിരുന്നവരാണ്‌. നേരില്‍ കണ്ടപ്പോള്‍ വളരെയധികം സന്തോഷം തോന്നി.

മനസു നിറഞ്ഞുപോയി. ഒരുപാട്‌ ആഗ്രഹിച്ച്‌ ആഗ്രഹം സഫലമായതിന്റെ സന്തോഷം. ഇളയരാജ സാറിന്റെ മകന്‍ യുവന്‍ ശങ്കര്‍ രാജ സാറിന്റെ സിനിമകളില്‍ പാടി.

ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ അനുഗ്രഹം ലഭിച്ചതാണ്‌ ജീവിതത്തിലെ വലിയൊരു ഭാഗ്യമായി കരുതുന്നത്‌. ഒരു വേദിയില്‍ വച്ച്‌ സ്വപ്‌നങ്ങളെ നിങ്ങള്‍ സ്വര്‍ഗകുമാരികളല്ലോ എന്ന ഗാനം പാടി.

പാടിക്കഴിഞ്ഞപ്പോള്‍ ദക്ഷിണാമൂര്‍ത്തി സ്വാമികള്‍ എന്നെ അനുഗ്രഹിച്ചു. "മിടുക്കിയാവും പ്രശസ്‌തിയിലെത്തു"മെന്നൊക്കെ പറഞ്ഞു. അദ്ദേഹത്തിന്റെ അനുഗ്രഹംപോലെ എല്ലാം സത്യമാവുകയും ചെയ്‌തു.

കുട്ടികള്‍ക്ക്‌ സംഗീത ക്ലാസ്‌ എടുക്കുന്നുണ്ടല്ലോ?

നേരത്തെ മുടങ്ങാതെ ക്ലാസെടുത്തിരുന്നു. ഇപ്പോള്‍ സമയം കിട്ടുന്നില്ല . വീട്ടില്‍തന്നെയായിരുന്നു ക്ലാസ്‌.കുട്ടികള്‍ക്ക്‌ സംഗീത പഠനത്തിന്‌ ഉപകാരപ്പെടുന്ന വിധത്തില്‍ ഒരു സ്‌കൂള്‍ തുടങ്ങണമെന്ന്‌ ആഗ്രഹം മനസിലുണ്ട്‌. ഏതെങ്കിലും കാലത്ത്‌ ആ ആഗ്രഹം സഫലമാകുമായിരിക്കും.

മാനസഗുരു യേശുദാസായിരുന്നു?

എന്റെ മാനസഗുരു ദാസേട്ടനാണ്‌. ഗുരുദക്ഷിണ സമര്‍പ്പിച്ചതും അദ്ദേഹത്തിനായിരുന്നു. കാസറ്റുകേട്ടുകേട്ടാണ്‌ അദ്ദേഹത്തെ അറിഞ്ഞുതുടങ്ങിയത്‌. ദാസേട്ടനും ജയചന്ദ്രന്‍ സാറുമൊക്കെ ഫോണിലൂടെ എന്നെ പഠിപ്പിക്കാറുണ്ട്‌.

ആദ്യഗുരു അമ്പപ്പുഴ തുളസി ടീച്ചര്‍, സുമംഗല ടീച്ചര്‍, ഇപ്പോള്‍ പഠിക്കുന്നത്‌ മാവേലിക്കര പൊന്നമ്മാള്‍ ടീച്ചര്‍, നെടുമങ്ങാട്‌ ശിവന്‍സാര്‍ ഇവരുടെ അടുത്താണ്‌. എല്ലാദിവസവും പ്രാക്‌ടീസ്‌ ചെയ്യാനൊക്കെ ഇപ്പോള്‍ പറ്റുന്നില്ല. സംഗീതം പ്രാക്‌ടീസൊക്കെ ഇപ്പോള്‍ സ്‌റ്റേജില്‍ തന്നെയാണ്‌.

ശേഷം അടുത്തപേജില്‍ വായിക്കുക...

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • Vimala Raman

  "ഒരു പാവം വൈഗയാണു ഞാന്‍ " വിമലാ രാമന്‍

  ടൈമിലൂടെ മലയാള സിനിമയിലെത്തിയ വിമലാ രാമന്‍ ചെറിയൊരു ഇടവേളയ്‌ക്കു ശേഷം പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ഒപ്പം എന്ന സിനിമയിലൂടെ വീണ്ടും...

 • Vaikom Vijayalakshmi

  കാത്തിരിപ്പിന്റെ നിമിഷങ്ങള്‍...

  കാഴ്‌ചയെ സ്വപ്‌നം കണ്ടിരിക്കുന്ന പൈങ്കിളിയാണ്‌ വിജയലക്ഷ്‌മി... നിറപ്പകിട്ടുള്ള ഈ സ്വപ്‌നലോകത്തിലേക്കും പുതിയൊരു ജീവിതത്തിനായും കാത്തിരിക്കുന്ന...

 • Parvathy Jayaram

  അശ്വതി നക്ഷത്രം

  താരാപഥത്തില്‍ അശ്വതി പാര്‍വ്വതിയായി മിന്നിത്തിളങ്ങിയിട്ട്‌ 30 വര്‍ഷം. ജയറാമിന്റെ പ്രിയപ്പെട്ട അശ്വതിയായി, കാളിദാസന്റേയും മാളവികയുടേയും അമ്മയായി,...

Back to Top