Ads by Google

പാമ്പും വേലയുധനും

സി. ബിജു.

 1. Tini Tom
Tini Tom

എന്റെ ജീവിതകഥയില്‍ പക്രുവിനെപ്പറ്റി പറയാതെ ആ കഥ പൂര്‍ത്തീകരിക്കാന്‍ പറ്റില്ല. എന്റെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ്‌ പക്രു. അവനെ ആദ്യം പരിചയപ്പെട്ടത്‌ ഞാന്‍ നേരത്തെ സൂചിപ്പിച്ചില്ലോ കോളജ്‌ പഠനകാലയളവില്‍ യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍വച്ചായിരുന്നു അത്‌.

അന്ന്‌ ആറ്റംബോംബിനെപ്പോലുള്ള അവനാണ്‌ മിമിക്രിയില്‍ ഒന്നാസ്‌ഥാനം അടിച്ചെടുത്തോണ്ട്‌ പോയത്‌. അതിനുശേഷം വര്‍ഷങ്ങള്‍ക്കുശേഷമാണ്‌ ഞാന്‍ അവനെ കണ്ടുമുട്ടുന്നത്‌.

അതിനുമുന്‍പ്‌ ഒരു ചെറിയ കാര്യം കൂടെ സൂചിപ്പിക്കേണ്ടതുണ്ട്‌. മിമിക്രിയില്‍ സജീവം ആയ സമയത്ത്‌ ഏതൊരു മിമിക്രി കലാകാരനെപ്പോലെയും എന്റെ ഉള്ളിലും ഒരു സ്വപ്‌നം ഉണ്ടായിരുന്നു. കലാഭവന്‍ട്രൂപ്പിലെ ആര്‍ട്ടിസ്‌റ്റ് ആകുക.

അങ്ങനെ ഒരിക്കല്‍ എനിക്ക്‌ അതിനുള്ള ഒരവസരം ഒത്തുവന്നു. കലാഭവനില്‍ ഞാന്‍ ഒരു ഇന്റര്‍വ്യൂവിനുപോയി. അന്ന്‌ കലാഭവന്‍മണിയാണ്‌ എന്നെ ആദ്യം ഇന്റര്‍വ്യൂ ചെയ്‌തത്‌. ഞാന്‍ കൊള്ളാം എന്നു തോന്നിയിട്ട്‌ ആവാം മണി എന്നെ കെ.എസ്‌. പ്രസാദിന്റെ അടുക്കലേക്ക്‌ പറഞ്ഞുവിട്ടു.

പ്രസാദിന്‌ എന്റെ പ്രകടനം ഇഷ്‌ടമായി. എന്റെ ഫോണ്‍ നമ്പര്‍ മേടിച്ചു. പക്ഷേ എനിക്ക്‌ കലാഭവനില്‍ സെലക്ഷന്‍ കിട്ടിയില്ല. അതിനു പിന്നില്‍ ഒരു കാരണം ഉണ്ടായിരുന്നു. അതു വഴിയേ പറയാം. ആയിടയ്‌ക്കാണ്‌ കോട്ടയം നസീര്‍ ഒരു ഗ്ലാമര്‍ മിമിക്രി ട്രൂപ്പ്‌ തുടങ്ങുന്നത്‌. പേര്‌ ഡിസ്‌കവറി. എന്നെ അവിടേയ്‌ക്ക് വിളിച്ചു.

ഞാന്‍ ആദ്യദിനം കയറിച്ചെല്ലുമ്പോള്‍ അവിടെ ഒരു സാധനം കിടക്കുന്നു. സൂക്ഷിച്ചു നോക്കിയപ്പോള്‍ മനസിലായി ആള്‍ മനുഷ്യനാണെന്ന്‌. കാലിന്‍മേല്‍ കാല്‍ കയറ്റിവച്ച്‌ ഒരു അഹങ്കാരിയെപ്പോലെയാണ്‌ കിടപ്പ്‌. എന്നെ കണ്ടപ്പോള്‍ വളരെ ഗൗരവത്തോടെ വാ... കയറി വാ... എന്നൊക്കെ പറഞ്ഞു.

കണ്ണുചിമ്മി ഒന്നുകൂടെ നോക്കിയപ്പോള്‍ ആളിനെ മനസിലായി. പഴയ ആറ്റംബോംബ്‌. പക്രു. ഡിസ്‌കവറിയിലെ പ്രധാന താരം ആണ്‌ അവന്‍. ഞാന്‍ ചെന്നതിന്റെ അന്ന്‌ അവിടെ വലിയ തര്‍ക്കം നടക്കുകയാണ്‌. രണ്ട്‌ നസീര്‍ ഉണ്ട്‌.

ഒന്ന്‌ കറുകച്ചാല്‍ ഉള്ള നസീര്‍, മറ്റൊന്ന്‌ സംക്രാന്തി നസീര്‍. ഇതില്‍ സംക്രാന്തി നസീര്‍ പറയുന്നത്‌ താന്‍ ആണ്‌ യഥാര്‍ത്ഥ കോട്ടയം നസീര്‍ എന്നാണ്‌. എന്നാല്‍ ആള്‍ക്കാര്‍ക്ക്‌ അറിയാവുന്ന നസീര്‍ കറുകച്ചാലുള്ള മറ്റേ നസീര്‍ ആണ്‌.

സംക്രാന്തി നസീര്‍ പ്രോഗ്രാം പിടിക്കുന്നത്‌. ആള്‍ക്കാര്‍ വിചാരിക്കും കോട്ടയം നസീറിന്റെ പ്രോഗ്രാം എന്ന്‌ എന്തെങ്കിലും ചില്ലറ കൊടുത്ത്‌ കോട്ടയം നസീറിനെ അവിടെ വരുത്തി ആള്‍ക്കാരെ പറ്റിക്കല്‍ ആയിരുന്നു സംക്രാന്തി നസീറിന്റെ പരിപാടി.

അവസാനം ഡിസ്‌കവറി തുടങ്ങിയപ്പോള്‍ തര്‍ക്കംമൂത്തു. ആരാണ്‌ യഥാര്‍ത്ഥ കോട്ടയം നസീറെന്ന്‌. അവസാനം പക്രു ഇടപെട്ട്‌ യഥാര്‍ത്ഥ നസീറിനെ തെരഞ്ഞെടുത്തു. അങ്ങനെ കറുകച്ചാലുള്ള നസീര്‍ കോട്ടയം നസീറായി. മറ്റവന്‍ സംക്രാന്തി നസീറും.

അന്ന്‌ എനിക്കൊരു കാര്യം മനസിലായി പക്രു ആള്‍ ശരിക്കും ഒരു ആറ്റംബോംബ്‌ തന്നെയാണെന്ന്‌. ഉണ്ടയാണെങ്കിലും അവന്‍ അവിടുത്തെ ഗുണ്ട തന്നെയാണ്‌. അന്ന്‌ അവിടെ ദിവസവും ഒരു പയ്യന്‍ വരുമായിരുന്നു. അവസരം ചോദിച്ചാണ്‌ വരവ്‌. എനിക്കറിയാവുന്ന പയ്യനാണ്‌.

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • ആരാധനയോടെ , Ranjini Haridas

  അവതാരകയെ തേടി വന്ന ആരാധിക

  പ്രശസ്‌തര്‍ക്ക്‌ ധാരാളം ആരാധകരുണ്ടാവുക സ്വാഭാവികം. അതില്‍ തന്നെ അസ്‌ഥിയില്‍ പിടിച്ച ആരാധകരുമുണ്ടാവാം. തന്നേക്കാളേറെ ആരാധ്യരെ സ്‌നേഹിക്കുന്നവര്‍....

 • Kavya Madhavan, ആരാധനയോടെ

  പാദുകം തേടിവന്ന ആരാധകന്‍

  പ്രശസ്‌തര്‍ക്ക്‌ ധാരാളം ആരാധകരുണ്ടാവുക സ്വാഭാവികം. അതില്‍ തന്നെ അസ്‌ഥിയില്‍ പിടിച്ച ആരാധകരുമുണ്ടാവാം. തന്നേക്കാളേറെ ആരാധ്യരെ സ്‌നേഹിക്കുന്നവര്‍....

 • mangalam malayalam online newspaper

  വിഷുഫലം 2016 - 2017

  മേടം :(അശ്വതി, ഭരണി, കാര്‍ത്തിക 1/4) കുടുംബത്തില്‍ ഐശ്വര്യം നിലനില്‍ക്കും. ചിലര്‍ക്ക്‌ സ്‌ഥാനക്കയറ്റം പ്രതീക്ഷിക്കാം. വര്‍ഷത്തിന്റെ ആദ്യ പകുതി...

Back to Top