Ads by Google

ചെറിയ ചെറിയ വലിയ സന്തോഷങ്ങള്‍

 1. Happiness Mantra
 2. Jobin S Kottaram
Happiness Mantra , Jobin S Kottaram

ലക്ഷ്യത്തിനുവേണ്ടി കണ്ണടച്ച്‌ പരക്കം പായുമ്പോള്‍ ചുറ്റുപാടും ആസ്വദിക്കാന്‍ പറ്റുന്ന പലകാര്യങ്ങളും നമുക്ക്‌ നഷ്‌ടമാകുന്നുവെന്ന്‌ തിരിച്ചറിയുക. ജീവിതത്തിന്റെ പരക്കംപാച്ചിലിനിടയില്‍ സന്തോഷത്തോടെ ജീവിതം ആസ്വദിക്കുവാന്‍ തുറന്ന മനസും തുറന്ന കണ്ണുകളും ഉള്ളവര്‍ക്ക്‌ സാധിക്കും.

ജനുവരി 12.
തണുത്തുറഞ്ഞ ഒരു ശരത്‌ കാല പ്രഭാതം. തിരക്കേറിയ ലാ എന്‍ഫന്റ്‌ പ്ലാസ സബ്‌വേ സ്‌റ്റേഷനില്‍ ബേസ്‌ബോള്‍ തൊപ്പിയും നീല ജീന്‍സുമണിഞ്ഞ ഒരാള്‍ നിന്ന്‌ വയലിന്‍ വായിക്കുന്നു. തന്റെ വിരലുകളുടെ മാന്ത്രികസ്‌പര്‍ശത്താല്‍ അത്ഭുതാവഹമായ സംഗീതം തന്നെ അദ്ദേഹം സൃഷ്‌ടിച്ചു. 45 മിനിറ്റോളം നീണ്ടൊരു സോളോ പ്രസന്റേഷന്‍.

ആ 45 മിനിറ്റിനുള്ളില്‍ ഒരുപാടുപേര്‍ അതുവഴി കടന്നുപോയി. പലരും അദ്ദേഹം വയലിന്‍ വായിക്കുന്നത്‌ ശ്രദ്ധിച്ചതേയില്ല. മൂന്നു മിനിറ്റു കഴിഞ്ഞപ്പോള്‍ ഒരു മധ്യവയസ്‌കന്‍ ഈ വയലിനിസ്‌റ്റിനെ ഏതാനും നിമിഷങ്ങള്‍ ശ്രദ്ധിച്ചു. പിന്നീട്‌ സ്വന്തം തിരക്കുകളിലേക്കയാളും ഊളിയിട്ടു.

നാലാമത്തെ മിനിറ്റില്‍ അതുവഴിപോയ ഒരു സ്‌ത്രീ ഒരു ഡോളറിന്റെ നോട്ട്‌ വയലിനിസ്‌റ്റിന്റെ നേര്‍ക്ക്‌ എറിഞ്ഞു. അതായിരുന്നു അയാള്‍ക്ക്‌ ലഭിച്ച ആദ്യത്തെ സംഭാവന. എട്ടുമിനിറ്റ്‌ കഴിഞ്ഞപ്പോഴേയ്‌ക്കു ഒരു മെലിഞ്ഞ മനുഷ്യന്‍ വയലിനിസ്‌റ്റിനരികിലേക്ക്‌ വന്ന്‌ അയാളുടെ പെര്‍ഫോമന്‍സ്‌ വീക്ഷിക്കാനാരംഭിച്ചു. കുറച്ചുനേരം ശ്രദ്ധിച്ചശേഷം തന്റെ വാച്ചില്‍ നോക്കി അയാളും അവിടെനിന്ന്‌ കടന്നുകളഞ്ഞു.

ഈ 45 മിനിറ്റ്‌ പ്രകടനത്തിനിടെ വയലിനിസ്‌റ്റിന്‌ ഏറ്റവുമധികം ശ്രദ്ധകിട്ടിയത്‌ മൂന്നുവയസുള്ള ഒരു കുട്ടിയില്‍നിന്നാണ്‌. വിടര്‍ന്ന കണ്ണുകളോടെ, സാകൂതം അവന്‍ അയാളുടെ പ്രകടനം വീക്ഷിച്ചു. എന്നാല്‍ മൂന്നു മിനിറ്റ്‌ കഴിഞ്ഞപ്പോള്‍ ആ ബാലന്റെ അമ്മ വന്ന്‌ നിര്‍ബന്ധപൂര്‍വം അവനെ കൂട്ടിക്കൊണ്ടുപോയി.

അവന്റെ പ്രായത്തിലുള്ള ഏതാനും കുട്ടികള്‍കൂടി വയലിനിസ്‌ റ്റിനെ കേള്‍ക്കാനെത്തി. പക്ഷേ മനോഹരമായ ആ സംഗീതം ആസ്വദിക്കാന്‍ മാതാപിതാക്കള്‍ അവരെ സമ്മതിച്ചില്ല.

1097 യാത്രികരില്‍ വെറും ആറുപേര്‍ മാത്രമാണ്‌ കുറച്ചു സമയമെങ്കിലും ആ മനോഹര പ്രകടനം കാണാനായി മെനക്കെട്ടത്‌. ഇരുപതോളം യാത്രക്കാര്‍ വയലിന്‍ വായിക്കുന്നതുപോലും ശ്രദ്ധിക്കാതെ നാണയത്തുട്ടുകള്‍ നേരെ വലിച്ചെറിഞ്ഞു. മികച്ച പ്രകടനം കാഴ്‌ചവച്ച അദ്ദേഹത്തിന്‌ മുക്കാല്‍ മണിക്കൂറില്‍ ലഭിച്ചത്‌ വെറും 32 ഡോളര്‍ മാത്രമായിരുന്നു.

അദ്ദേഹം തന്റെ പ്രകടനം അവസാനിപ്പിച്ചപ്പോള്‍ ഒരു വലിയ നിശബ്‌ദത ആ സബ്‌വേ സ്‌റ്റേഷനിലുണ്ടായി. ഒരാള്‍പോലും ആ മികച്ച പ്രകടനത്തെ അഭിനന്ദിക്കാന്‍ മുതിര്‍ന്നില്ല. പക്ഷേ അതുവഴി കടന്നുപോയ 1097 യാത്രക്കാരും മനസിലാക്കാതെപോയ ഒരു യാഥാര്‍ഥ്യമുണ്ടായിരുന്നു.

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • ആരാധനയോടെ , Ranjini Haridas

  അവതാരകയെ തേടി വന്ന ആരാധിക

  പ്രശസ്‌തര്‍ക്ക്‌ ധാരാളം ആരാധകരുണ്ടാവുക സ്വാഭാവികം. അതില്‍ തന്നെ അസ്‌ഥിയില്‍ പിടിച്ച ആരാധകരുമുണ്ടാവാം. തന്നേക്കാളേറെ ആരാധ്യരെ സ്‌നേഹിക്കുന്നവര്‍....

 • Kavya Madhavan, ആരാധനയോടെ

  പാദുകം തേടിവന്ന ആരാധകന്‍

  പ്രശസ്‌തര്‍ക്ക്‌ ധാരാളം ആരാധകരുണ്ടാവുക സ്വാഭാവികം. അതില്‍ തന്നെ അസ്‌ഥിയില്‍ പിടിച്ച ആരാധകരുമുണ്ടാവാം. തന്നേക്കാളേറെ ആരാധ്യരെ സ്‌നേഹിക്കുന്നവര്‍....

 • mangalam malayalam online newspaper

  വിഷുഫലം 2016 - 2017

  മേടം :(അശ്വതി, ഭരണി, കാര്‍ത്തിക 1/4) കുടുംബത്തില്‍ ഐശ്വര്യം നിലനില്‍ക്കും. ചിലര്‍ക്ക്‌ സ്‌ഥാനക്കയറ്റം പ്രതീക്ഷിക്കാം. വര്‍ഷത്തിന്റെ ആദ്യ പകുതി...

Back to Top