Ads by Google

അമ്മമാരെ സൂക്ഷിക്കുക !

ഡോ. മ്യൂസ് മേരി ജോര്‍ജ്

 1. Dr. Muse Mary George
Dr. Muse Mary George

പെണ്‍മക്കളെ ലൈംഗികവിപണിയിലേക്കു കൂട്ടിക്കൊടുക്കുന്ന അമ്മമാരെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഈയടുത്തകാലത്ത്‌ പത്രങ്ങളില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്നുണ്ടല്ലോ.

അമ്മമാര്‍ തന്നെ പെണ്‍മക്കളെ ഉപഭോക്‌താക്കള്‍ക്ക്‌ ഏല്‍പിച്ചു കൊടുക്കുകയും പണം വാങ്ങുകയും ചെയ്യുകയോ, ഇടപാടുകാരെ ഉപയോഗിച്ച്‌ ലൈംഗിക കച്ചവടം നടത്തുകയോ ചെയ്യുന്നു. എങ്ങനെയായാലും പെണ്‍കു ട്ടി കച്ചവടവസ്‌തു മാത്രം. പതിമൂന്നോ പതിന്നാലോ വയസ്സുള്ള പെണ്‍കുട്ടികള്‍ ഇപ്രകാരം അമ്മമാരാല്‍ത്തന്നെ ലൈംഗികപീഡകര്‍ക്കു വില്‍ക്കപ്പെടുക എന്നത്‌ കേരളത്തില്‍ ഒറ്റപ്പെട്ട സംഭവമല്ലാതായിരിക്കുന്നു.

കേരളത്തിലെ കുപ്രസിദ്ധമായ ഒരു പീഡനക്കേസില്‍ മാതാപിതാക്കളാല്‍ വി ല്‍ക്കപ്പെട്ട പെണ്‍കുട്ടിയാണ്‌ ലൈംഗികകച്ചവടത്തിന്‌ ഇരയായത്‌.

ചെറിയ പെണ്‍കുട്ടിയെ കാമിക്കുന്ന ഉപഭോക്‌താക്കളുടെ എണ്ണം ലൈംഗികവിപണിയില്‍ വര്‍ദ്ധിക്കുമ്പോള്‍ പെണ്‍മക്കളെ കച്ചവടവസ്‌തുവായി മാത്രം കാണാന്‍ അമ്മമാര്‍ക്കു കഴിയുന്നു എന്നത്‌ സങ്കടകരമായ കാര്യമാണ്‌. ദാരിദ്ര്യമോ മറ്റു ഭൗതികമായ ഇല്ലായ്‌മകളോ പെണ്‍മക്കളെ വിറ്റുതിന്നുന്നതിലേക്ക്‌ അമ്മമാരെ എത്തിച്ചിരിക്കുന്നു.

മലയാളത്തിലെ ആദ്യകാല കൃതികളിലൊന്നാണ്‌ വൈശികതന്ത്രം. വേശ്യാവൃത്തിയുടെ മഹത്വം കഥിക്കുന്ന ഈ കൃതിയില്‍ മകള്‍ക്ക്‌ വേശ്യാവൃത്തിയുടെ മ ഹത്വം ചൊല്ലിപ്പഠിപ്പിക്കുന്നത്‌ അമ്മ തന്നെയാണ്‌.

"താരുണ്യമാവതു സുതേ, ത രുണീജനാനാം മാരാസ്‌ത്രമേ, മഴനിലാവതു നിത്യമല്ല." എന്നിങ്ങനെ ലോകതത്വത്തിന്റെ സഹായത്തോടെ തള്ള വേശ്യാവൃത്തിയുടെ മഹത്വകഥനം തുടങ്ങുന്നു.

കേവലം താല്‍ക്കാലികമായ അവസ്‌ഥയായ യൗവനത്തില്‍ത്തന്നെ സമയം ഒട്ടും കളയാതെ തൊഴില്‍ ആരംഭിക്കണമെന്നും എങ്കില്‍ മാത്രമേ വാര്‍ദ്ധക്യമെന്ന വന്‍കടല്‍ കടക്കുന്നതിനുവേണ്ടുന്ന ധനം സമ്പാദിക്കാന്‍ കഴിയൂ എന്നു പഠിപ്പിക്കുന്ന തള്ളയുടെ സഹോദരിമാരാണോ പെണ്‍മക്ക ളെ വേശ്യാവൃത്തിക്കു വേണ്ടി വില്‍ക്കുന്ന അമ്മമാര്‍ എന്ന്‌ ഞാന്‍ വിചാരിക്കുന്നു.

ഉള്ള സമയം കൊണ്ട്‌ പത്തുകാശു സ മ്പാദിക്കാന്‍പറ്റിയ ഉപാധികളാണ്‌ പെണ്‍മക്കള്‍ എന്ന്‌ അമ്മമാര്‍ ചിന്തിച്ചു തുടങ്ങിയാല്‍ പിന്നെ നമ്മള്‍ക്ക്‌ ആരെയാണ്‌ ഈ ലോകത്തില്‍ വിശ്വസിക്കാനാവുക.

"ബാല ത്വമാര്‍ന്നുരസി വാര്‍മുല പൊങ്ങുമന്നാള്‍ മാലത്തഴക്കുഴലിമാര്‍ മുതല്‍ നേടവേ ണ്ടും"(മാറിടത്തില്‍ മുലകള്‍ വളര്‍ന്നു തുടങ്ങുന്ന നാള്‍ മുതല്‍ സുന്ദരിമാര്‍ മുതല്‍ നേടേണ്ടതാണ്‌) എന്നതാണ്‌ വൈശികത ന്ത്രത്തിലെ അമ്മ മകളോട്‌ പറയുന്നത്‌.

കൗമാരം മുതല്‍ ശരീരം കൊണ്ട്‌ ധനം സ മ്പാദിക്കണമെന്നു പറയുന്ന അമ്മയെ ഒരു കൃതിയിലെ കഥാപാത്രം മാത്രമല്ലാതായി മാറുന്നു എന്നത്‌ വര്‍ത്തമാന കേരളത്തി ലെ ദുരന്തമാണ്‌.

തരുണീശരീരം കാമവിപണിക്കു പറ്റിയ അസംസ്‌കൃത വസ്‌തുവാണെന്ന്‌ അമ്മമാരും അച്‌ഛന്‍മാരും (ചിലപ്പോഴൊക്കെ രണ്ടാനച്‌ഛന്‍മാരും) നിശ്‌ചയിച്ചു കഴിഞ്ഞാല്‍ പിന്നെ പെണ്‍കുട്ടികള്‍ക്ക്‌ എത്രമാത്രം ചെറുത്തുനില്‍ക്കാനാകും? അവര്‍ ഭീഷണിക്കു കീഴടങ്ങുകയോ ദേഹോപദ്രവം സഹിക്കാന്‍ പറ്റാതെ വേണ്ടപ്പെട്ടവരുടെ ഇംഗിതങ്ങള്‍ക്കു വഴങ്ങുകയോ ചെ യ്യേണ്ടിവരുന്നു.

ലോകത്ത്‌ അലിവിന്റെ എല്ലാ ഉറവുക ളും ഇല്ലാതായാലും ശേഷിക്കുന്ന ഒന്നായാണ്‌ അമ്മമാരെക്കുറിച്ച്‌ സങ്കല്‍പിച്ചു പോന്നത്‌. അമ്മമാരെ അത്രമാത്രം ഉദാത്തവല്‍ക്കരിക്കുന്നതിലും മഹത്വവല്‍ക്കരിക്കുന്നതിലും പ്രശ്‌നമുണ്ടോയെന്ന്‌ സംശയിക്കുന്നവര്‍ ഉണ്ടാകാമെങ്കിലും, തന്റെ കു ഞ്ഞിനോടുള്ള അമ്മമാരുടെ വൈകാരികമായ അടുപ്പം ജന്തുക്കളില്‍ പോലും കാ ണാറുണ്ട്‌.

ചിറകിനടിയില്‍ സൂക്ഷിച്ചു വളര്‍ത്തേണ്ട ബാല്യത്തെക്കുറിച്ച്‌ തള്ളക്കോഴികള്‍ പോലും ജാഗരൂകരാണ്‌. പ ക്ഷേ, മനുഷ്യരിലെ തള്ളമാരില്‍ ചിലരെങ്കിലും ഇത്തരത്തിലുള്ള അലിവിന്റെയും കരുതലിന്റെയും ജൈവികപാഠങ്ങളില്‍ നി ന്നകന്നു പൊയ്‌ക്കൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയേണ്ടതുണ്ട്‌.

അടുത്ത കാലത്ത്‌ ഒരു പുരുഷന്‍ എ ന്നോടു ചോദിച്ചു: "അമ്മമാര്‍ കുട്ടികളോട്‌ സ്‌നേഹം കാണിക്കാത്തതിന്‌ കോടതിയെ സമീപിച്ചാല്‍ വല്ല രക്ഷയുമുണ്ടോ?" അ യാളും ഭാര്യയും വിവാഹമോചിതരാണ്‌.

ഉഭയസമ്മതപ്രകാരം പിരിയാന്‍ സമ്മതിച്ച്‌ നിയമപരമായി വിവാഹമോചനം നേടിയതാണ്‌. വിവാഹമോചനം നേടുമ്പോള്‍ മൂന്നും ആറും വയസ്സുപ്രായമുള്ള കുഞ്ഞുങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു. കോടതിവിധി പ്രകാരം കുഞ്ഞുങ്ങള്‍ അച്‌ഛനോടൊപ്പം കഴിയാനും മാസത്തില്‍ മൂന്നുദിവസം കുഞ്ഞുങ്ങളെ അമ്മ വന്ന്‌ കൊണ്ടുപോയി കൂടെ താമസിപ്പിക്കണമെന്നും ആ യിരുന്നു വിധി.

പക്ഷേ, വര്‍ഷം നാലുകഴിഞ്ഞിട്ടും ഇന്നുവരെ അമ്മ വന്ന്‌ കുഞ്ഞുങ്ങളെ കൊണ്ടുപോവുകയോ അവര്‍ ത മ്മില്‍ കാണുകയോ ഉണ്ടായിട്ടില്ല. അമ്മയുടെ അമ്മ വന്ന്‌ കൊണ്ടുപോകും. അവര്‍ ക്കൊപ്പം താമസിപ്പിക്കും. ചെറിയ കുട്ടിക്ക്‌ ടെലിവിഷനിലും മറ്റുമുള്ള അമ്മമാരെ കാണുമ്പോള്‍ സങ്കടമാണ്‌.

അമ്മ അവന്റൊപ്പം വേണമെന്ന്‌ ശാഠ്യം പിടിക്കുന്നു. സ്‌കൂള്‍ വിട്ടുവന്നാല്‍ ആ കുഞ്ഞുങ്ങള്‍ അച്‌ഛന്റെ പണിസ്‌ഥലത്തും കടയിലും അച്‌ഛന്‍ പോകുന്നിടത്തെല്ലാമായി ചുറ്റിത്തിരിയും. അങ്ങനൊരു സന്ദര്‍ഭത്തിലാണ്‌ അയാള്‍ കോടതിവഴി വല്ലതും ചെയ്യാനാകുമോയെന്ന്‌ ചോദിച്ചത്‌.

കോടതിയിലൂടെ ബലം പ്രയോഗിച്ച്‌ സ്‌നേഹം നേടിയെടുക്കാനാകുമോയെന്ന്‌ എന്നെനിക്കറിയില്ല. സ്‌നേഹം നൈസര്‍ഗ്ഗികമായ ഒരനുഭൂതിയല്ലേ? അച്‌ഛനെ ഉപേക്ഷിച്ച്‌ മറ്റാരോടെങ്കിലും ഒപ്പം അമ്മ ജീവിക്കുകയാണെങ്കിലും അച്‌ഛനോട്‌ കടുത്ത വിരോധമാണെങ്കിലും കുഞ്ഞുങ്ങള്‍ എന്തു തെറ്റാണ്‌ ചെയ്‌തത്‌? തന്റെയും അയാളുടെയും വൈകാരിക വിനിമയത്തിന്‌ ആ കുഞ്ഞുങ്ങള്‍ രക്‌തസാക്ഷികളാകേണ്ടതുണ്ടോ എന്ന്‌ ചിന്തിക്കാനെങ്കിലും അമ്മയ്‌ക്ക് സാധിക്കുന്നില്ലേ! അമ്മമാര്‍ അമ്മമാരല്ലാതാവുന്ന കാലത്തിന്റെ അടയാളങ്ങളാണിവ.

അവര്‍ കാമുകിമാരും കാമമോഹിതകളും ധനാസക്‌തരും ക്രോധവശഗകളും ആയി പരിണമിക്കുന്നുണ്ടോയെന്ന്‌ പരിശോധിക്കുന്ന അളവുമാപിനിയിലെ ചില അടയാള രേഖകളാണിവ.

ഒരിക്കല്‍ ഒരു മരണത്തില്‍ പങ്കെടുക്കാനിടയായി. ഒരമ്മയുടെയും കുഞ്ഞി ന്റെയും മൃതശരീരങ്ങളാണ്‌ സംസ്‌കരിക്കുന്നത്‌. അമ്മയുടെ മരണത്തില്‍ ഒരു പ്രത്യേകതയുണ്ടായിരുന്നു.

അമ്മ രാവിലെ പാ ത്രം കഴുകിക്കൊണ്ടിരുന്നപ്പോള്‍ മലകുളവിയുടെ കൂട്‌ കാക്ക കൊത്തിയിളക്കി. കൂടുനഷ്‌ടപ്പെട്ട കുളവിക്കൂട്ടം അമ്മയെ യും അമ്മയുടെ തൊട്ടടുത്തുനിന്ന കുഞ്ഞിനെയും ആക്രമിച്ചു.

ഓടി രക്ഷപെടാന്‍ പറ്റാതിരുന്ന അമ്മ കുഞ്ഞിനെ തന്റെ വയറിനോടും മാറിനോടും ചേര്‍ത്ത്‌ തന്റെ ശരീരം കൊണ്ടവനെ പൊതിഞ്ഞുപിടിച്ച്‌ വളഞ്ഞുകുത്തിയിരിക്കുന്ന നിലയിലാണ്‌ ര ക്ഷാപ്രവര്‍ത്തകര്‍ അവരെ കണ്ടെത്തിയത്‌.

അപ്പോഴേക്കും രണ്ടു പേരും മരിച്ചിരുന്നുവെങ്കിലും മരണസമയത്തും കുഞ്ഞി നെ ശരീരംകൊണ്ടു പൊതിഞ്ഞുപിടിച്ച അമ്മയുടെ മാതൃക അന്യമാകുന്നുവോ? തന്റെ കുഞ്ഞിന്റെ ശരീരം വില്‍ക്കാന്‍ കച്ച മുറുക്കുന്ന അമ്മമാരും കുഞ്ഞിനെ തിരിഞ്ഞുനോക്കാത്ത അമ്മയും ചുറ്റുവട്ടങ്ങളില്‍ വളര്‍ന്നുവരുന്നുണ്ട്‌ എന്നത്‌ ആലോചിക്കേണ്ട വിഷയമാണ്‌.

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • ആരാധനയോടെ , Ranjini Haridas

  അവതാരകയെ തേടി വന്ന ആരാധിക

  പ്രശസ്‌തര്‍ക്ക്‌ ധാരാളം ആരാധകരുണ്ടാവുക സ്വാഭാവികം. അതില്‍ തന്നെ അസ്‌ഥിയില്‍ പിടിച്ച ആരാധകരുമുണ്ടാവാം. തന്നേക്കാളേറെ ആരാധ്യരെ സ്‌നേഹിക്കുന്നവര്‍....

 • Kavya Madhavan, ആരാധനയോടെ

  പാദുകം തേടിവന്ന ആരാധകന്‍

  പ്രശസ്‌തര്‍ക്ക്‌ ധാരാളം ആരാധകരുണ്ടാവുക സ്വാഭാവികം. അതില്‍ തന്നെ അസ്‌ഥിയില്‍ പിടിച്ച ആരാധകരുമുണ്ടാവാം. തന്നേക്കാളേറെ ആരാധ്യരെ സ്‌നേഹിക്കുന്നവര്‍....

 • mangalam malayalam online newspaper

  വിഷുഫലം 2016 - 2017

  മേടം :(അശ്വതി, ഭരണി, കാര്‍ത്തിക 1/4) കുടുംബത്തില്‍ ഐശ്വര്യം നിലനില്‍ക്കും. ചിലര്‍ക്ക്‌ സ്‌ഥാനക്കയറ്റം പ്രതീക്ഷിക്കാം. വര്‍ഷത്തിന്റെ ആദ്യ പകുതി...

Back to Top