Ads by Google

ആര്‌, എന്തു കഴിക്കണമെന്നത്‌...

ഡോ. മ്യൂസ് മേരി ജോര്‍ജ്

 1. Dr. Muse Mary George
Dr. Muse Mary George

കഴിഞ്ഞ ദിവസം എന്റെയൊരു പൂര്‍വ്വ വിദ്യാര്‍ത്ഥി ശ്യാം ബാബു ഫോണില്‍ വിളിച്ചു. പ്രീഡിഗ്രി മുതല്‍ ഡിഗ്രി വരെ അഞ്ചുവര്‍ഷം യു.സി. കോളേജില്‍ പഠിച്ചതാണ്‌്. അവനിപ്പോള്‍ അധ്യാപകനാണ്‌.

"ടീച്ചറേ, ടീച്ചര്‍ക്ക്‌ ദീപടീച്ചറെ അറിയാമോ? മ്യൂസ്‌ ടീച്ചര്‍ടെ ഫ്രണ്ടായിരിക്കുമെന്നു തോന്നി."
"അതെന്താ അങ്ങനെ ചോദിക്കുന്നത്‌? അല്‍പം ആക്‌ടിവിസം കാണിക്കുന്നവരൊക്കെ എന്റെ ഫ്രണ്ടാണെന്നു വിചാരിച്ചോ? ദീപ ടീച്ചറെ കണ്ടിട്ടുണ്ട്‌.

ചെറിയ പരിചയം ഉണ്ട്‌. ഒരു പുസ്‌തകത്തെക്കുറിച്ച്‌ ആലോചിക്കുന്ന കൂടിയിരിപ്പില്‍ സം സാരിച്ചിട്ടുണ്ട്‌. അത്രയൊക്കെ മാത്രം." ഞാന്‍ മറുപടി പറഞ്ഞു.

പിന്നെ, അവന്റെ ചോദ്യം ഇന്ത്യയിലെ തന്നെ ഏറ്റവും പുതിയ വിവാദത്തിലേക്കു വന്നു. "എന്റെ ടീച്ചറേ, ഞാനെത്ര തവണ ടീച്ചറുടെ വീട്ടില്‍ വന്നപ്പോള്‍ ബീഫും ചിക്കനും മീനുമൊക്കെ കഴിച്ചിരിക്കുന്നു. ഇ പ്പോഴിതെന്താ ഇത്ര വിവാദ വിഷയമായത്‌?"
ഞാനൊന്നു ചിരിച്ചു.

വിവാദം ഉണ്ടാക്കാനും ഉണ്ടാകാനും അധികം സമയമൊന്നും വേണ്ട. ആഹാരം എക്കാലത്തും രാഷ്‌ട്രീയവിഷയമായിരുന്നു.

"എന്തു കഴിക്കാം, എങ്ങനെ കഴിക്കാം, ആരൊക്കെക്കൂടി കഴിക്കാം ഇതൊക്കെ പണ്ടും വിഷയമായിരുന്നുവെന്ന്‌ നിനക്കറിയില്ലേ?" എന്നു ചോദിച്ച്‌ ഞാന്‍ പതുക്കെ സംഭാഷണം രാവിലത്തെ തിരക്കുകള്‍ മൂലം നിര്‍ത്തി.

സംഭാഷണം മുറിഞ്ഞെങ്കിലും ഭക്ഷണമൊരു ആലോചനാ വിഷയമായി എന്നെ പിന്തുടര്‍ന്നു. യു.സി.കോളേജ്‌ കാമ്പസില്‍ താമസിക്കുന്ന അധ്യാപികയായിരുന്നതിനാല്‍ എന്റെ വീട്‌ വി ദ്യാര്‍ത്ഥികള്‍ ഓടിക്കയറി വരുന്ന ഇടമായിരുന്നു. പലരും വിശന്നായിരിക്കും വരുന്നത്‌.

അടുക്കളയില്‍ കയറി പാത്രമൊക്കെ തുറന്ന്‌ അവര്‍ക്കാവശ്യമുള്ളത്‌ എടുത്തു കഴിക്കുന്നവരും, "വെശക്കുന്നു, കഴിക്കാന്‍ വല്ല തും താ." എന്നു പറയുന്നവരും ഉണ്ടായിരുന്നു.

ഇന്നത്തേതിനേക്കാള്‍ പാചക ത്തില്‍ കൂടുതല്‍ സമയം ചെലവിട്ടിരുന്നതിനാല്‍ എപ്പോഴും എന്തെങ്കിലുമൊക്കെ കഴിക്കാനും കാണും.

ശ്യാംബാബു, മിഥുന്‍മുരളി, ഹരീഷ്‌ തുടങ്ങിയവരൊക്കെ വിളമ്പിക്കൊടുക്കാനൊന്നും നില്‍ക്കില്ല. ഉള്ളത്‌ എടുത്തു കഴിക്കും. ഇവരാരും സത്യക്രിസ്‌ത്യാനികളല്ല. എങ്കിലും, ആഹാരവും, വീടും ഒക്കെ അവരുടേതു കൂടിയായിട്ടാണ്‌ അവരു കരുതിയിരുന്നത്‌.

ചിലപ്പോള്‍ ബീഫോ, ചിക്കനോ, മീനോ ഒക്കെ കാണും. കൂടെ പച്ചക്കറികളും. കപ്പയോ, ദോശയോ, ചോറോ എന്തായാലും, അവരുടെ വിശപ്പായിരുന്നു പ്രധാനം.

പഠിക്കുന്ന കാലത്തു കയ്യിലങ്ങനെ പൈസയൊന്നും കാണില്ലല്ലോ. ചില കുട്ടികളാകട്ടെ, നമ്മുടെ കൂടെ പാചകം ചെ യ്‌ത് കഴിക്കും. വന്ദനയും ശ്രീലക്ഷ്‌മിയും അനു ട്രീസയും അങ്ങനെയായിരുന്നു. ഇവര്‍ മാത്രമല്ല നിരവധി കുട്ടികള്‍.

സീനത്ത്‌ ആകട്ടെ എന്റൊപ്പം ഒരു കൊല്ലത്തിലധികം താമസിച്ചതുമാണ്‌. അപ്പോള്‍ എന്റെ വീട്ടിലെ ആഹാരമാണല്ലോ കഴിച്ചത്‌. ടോണി ജോസും ബൈജു ഗോപാലുമൊക്കെ ഹോസ്‌റ്റലില്‍ നിന്ന്‌ വരുന്ന തുതന്നെ "മ്യൂസ്‌ ടീച്ചറുടെ വീട്ടില്‍ എ ന്തേലും തിന്നാന്‍ കാണുമെന്നു വിചാരിച്ചായിരുന്നുവെന്ന്‌" പിന്നീട്‌ ബൈജു പറഞ്ഞിട്ടുണ്ട്‌.

ശേഷം അടുത്തപേജില്‍ വായിക്കുക...

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • ആരാധനയോടെ , Ranjini Haridas

  അവതാരകയെ തേടി വന്ന ആരാധിക

  പ്രശസ്‌തര്‍ക്ക്‌ ധാരാളം ആരാധകരുണ്ടാവുക സ്വാഭാവികം. അതില്‍ തന്നെ അസ്‌ഥിയില്‍ പിടിച്ച ആരാധകരുമുണ്ടാവാം. തന്നേക്കാളേറെ ആരാധ്യരെ സ്‌നേഹിക്കുന്നവര്‍....

 • Kavya Madhavan, ആരാധനയോടെ

  പാദുകം തേടിവന്ന ആരാധകന്‍

  പ്രശസ്‌തര്‍ക്ക്‌ ധാരാളം ആരാധകരുണ്ടാവുക സ്വാഭാവികം. അതില്‍ തന്നെ അസ്‌ഥിയില്‍ പിടിച്ച ആരാധകരുമുണ്ടാവാം. തന്നേക്കാളേറെ ആരാധ്യരെ സ്‌നേഹിക്കുന്നവര്‍....

 • mangalam malayalam online newspaper

  വിഷുഫലം 2016 - 2017

  മേടം :(അശ്വതി, ഭരണി, കാര്‍ത്തിക 1/4) കുടുംബത്തില്‍ ഐശ്വര്യം നിലനില്‍ക്കും. ചിലര്‍ക്ക്‌ സ്‌ഥാനക്കയറ്റം പ്രതീക്ഷിക്കാം. വര്‍ഷത്തിന്റെ ആദ്യ പകുതി...

Back to Top