Ads by Google

ഇന്റന്‍സീവ്‌ കെയര്‍ യൂണിറ്റ്‌

ഡോ. മ്യൂസ് മേരി ജോര്‍ജ്

 1. Dr. Muse Mary George
Dr. Muse Mary George

മമ്മിക്ക്‌ തീരെ സുഖമില്ലാതെയായപ്പോള്‍ സ്‌ഥിരമായി ചികിത്സിക്കുന്ന ഡോ. കെ.ജെ. ജോണ്‍ മക്കളോടും അപ്പനോടും ഐ.സി.യു. സൗകര്യം ഒക്കെയുള്ള ഏതെങ്കിലും ആശുപത്രിയിലേയ്‌ക്ക് മാറ്റുന്നതാണ്‌ നല്ലത്‌ എന്നു പറഞ്ഞു.

തനിക്ക്‌ അപരിചിതമായ മറ്റൊരു ആശുപത്രിയിലേയ്‌ക്കും ഡോക്‌ടറുടെ അടുത്തേയ്‌ക്കും ഐ.സി.യു.വിലേയ്‌ക്കും പോകാന്‍ മമ്മി തയ്യാറായില്ല. തനിക്ക്‌ പരിചിതമായ ആശുപത്രിയും ഡോക്‌ടറും നേഴ്‌സുമാരും ഉള്ളിടത്തു മാത്രമേ താമസിക്കൂ എന്ന്‌ ശാഠ്യത്തോടെ പറഞ്ഞു.

തന്റെ മക്കളോ പ്രിയപ്പെട്ടവരോ ഇടയ്‌ക്കിടയ്‌ക്ക് വന്നുകാണുകയും അടുത്തിരിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നതാണ്‌ ഐ.സി.യു-വിലെ ആധുനിക സംവിധാനങ്ങളേക്കാള്‍ താനിഷ്‌ടപ്പെടുന്നത്‌ എന്നു തീര്‍ത്തു പറഞ്ഞപ്പോള്‍ എല്ലാവരും ഒരുവിധം സമ്മതിച്ചു.

മമ്മി ഇപ്പോള്‍ പതുക്കെപ്പതുക്കെ ആരോഗ്യം വീണ്ടെടുത്തു തുടങ്ങുമ്പോള്‍ ഐ.സി.യു-വിനെക്കുറിച്ച്‌ തന്നെ ചിന്തിച്ചുപോകുന്നു.

ഒരിക്കല്‍, എനിക്ക്‌ പെട്ടെന്നൊരു ബോധക്ഷയം വന്നപ്പോള്‍ പലതരം പരിശോധനകള്‍ ഡോക്‌ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. അതിനുവേണ്ടി 36 മണിക്കൂര്‍ സമയം ഐ.സി.യു-യില്‍ കിടക്കേണ്ടി വന്നു. ഐ.സി.യു-വില്‍ നമ്മള്‍ ഒരു വസ്‌തു പോലെയാണ്‌.

അകത്തു പ്രവേശിപ്പിച്ചാലുടനെ പലവിധമായ യന്ത്രസംവിധാനങ്ങളോട്‌ നമ്മുടെ ശരീരം ബന്ധിതമാകും. അതിനോട്‌ എത്രയും വേഗം സമരസപ്പെടുന്നവര്‍ സ്വസ്‌ഥതയെ തോറ്റിയെടുത്ത്‌ അതില്‍ കിടക്കും.

അങ്ങനെയല്ലാത്തവര്‍ തന്റെ ശരീരത്തെ അതിന്റെ സ്വാതന്ത്ര്യങ്ങളില്‍ നിന്നെല്ലാം മാറ്റിക്കളഞ്ഞ യന്ത്രങ്ങളോടും ട്യൂബുകളോടും കലഹിച്ചു കൊണ്ടിരിക്കും.

കേരളത്തിലെ പ്രശസ്‌തമായ ഒരാശുപത്രിയുടെ ഐ.സി.യു-വിലാണ്‌ ഞാന്‍ കിടന്നത്‌. ഒരു നിരീക്ഷണവസ്‌തു എന്ന നിലയിലാണ്‌ ഞാന്‍ അവിടെ അഡ്‌മിറ്റ്‌ ആയത്‌.

എനിക്ക്‌ പ്രത്യേകിച്ച്‌ ഗൗരവപ്പെട്ട അസുഖമില്ലാത്തതിനാല്‍ അവിടുത്തെ എല്ലാ കാര്യങ്ങളും നമുക്ക്‌ തിരിച്ചറിയാനാവും. എല്ലാം കണ്ടും കേട്ടും ഞാനവിടെ ഒന്നര ദിവസം കിടന്നു. അപ്പോഴാണ്‌ തൊട്ടടുത്ത ബെഡ്‌ഡിലേയ്‌ക്ക് ഒരു 70 വയസ്സെങ്കിലും ഉള്ള ഒരാളിനെ കൊണ്ടുവന്നത്‌.

ബെഡ്‌ഡില്‍ കിടത്തിയപ്പോഴേ ശരീരത്തെ യന്ത്രങ്ങളോടും കുഴലുകളോടും ബന്ധിക്കാന്‍ തുടങ്ങി. അപ്പോള്‍ത്തന്നെ അയാള്‍ അതിനെ ചെറുക്കാനും തുടങ്ങി.

കൈയിലെ ട്യൂബ്‌ വലിച്ചുപറിച്ചു. മകളുടെയോ മറ്റോ പേര്‌ ഉറക്കെ വിളിച്ചുകരയാന്‍ തുടങ്ങി. ട്യൂബ്‌ വലിച്ചുപറിച്ചപ്പോള്‍ കൈയും കാലും കട്ടിലിനോട്‌ ചേര്‍ത്ത്‌ ബന്ധിച്ചു. അയഞ്ഞ ബന്ധനമാണ്‌. മൂക്കിലും ട്യൂബിട്ടു. അതിനോട്‌ ആവുന്നത്ര ശക്‌തിയായി അയാള്‍ ചെറുത്തു.

ഞാന്‍ കുറച്ചുസമയം കണ്ണടച്ചുകിടക്കും. പിന്നെ കുറച്ചു സമയം കണ്ണ്‌ തുറന്ന്‌ അയാളെ നോക്കും. അപ്പോഴും പറ്റാവുന്ന രീതിയില്‍ അയാള്‍ മകളെ വിളിക്കുന്നുണ്ട്‌. പിന്നെ, ഞാനയാളെ നോക്കുമ്പോള്‍ കാണുന്നത്‌ - കട്ടിലില്‍ ചെരിഞ്ഞും തിരിഞ്ഞുമെല്ലാം കിടന്ന്‌ കൈയിലെ കെട്ട്‌ അഴിക്കാന്‍ ശ്രമിക്കുന്നതാണ്‌.

ഏതായാലും ഒടുവിലയാള്‍ വിജയിച്ചു. മൂക്കിലെ ട്യൂബ്‌ അയാള്‍ വലിച്ചുപറിച്ചു. മൂക്കില്‍നിന്ന്‌ രക്‌തം ഒഴുകുന്നു. നഴ്‌സ്മാര്‍ വന്ന്‌ അയാളെ വൃത്തിയാക്കുന്നു. അവര്‍ അയാളോട്‌ ഓരോ വിശേഷങ്ങള്‍ ചോദിച്ചെങ്കിലും അയാള്‍ മറുപടിയൊന്നും പറഞ്ഞില്ല.

ഒരു വാക്കു മാത്രം ഉരുവിടുന്നു. സന്ധ്യാ, സന്ധ്യാ എന്ന്‌ വിളിച്ച്‌ തന്റെ അടുത്തുവന്നിരിക്കാന്‍ മാത്രമാണ്‌ പറയുന്നത്‌. ആ മനുഷ്യനെ കണ്ടാല്‍ അങ്ങനെയധികമൊന്നും ആശുപത്രിയില്‍ കിടന്നിട്ടില്ല എന്ന്‌ തോന്നും. ആകെ ഭയചകിതനാണ്‌.

നേഴ്‌സ്മാരുടെ സംഭാഷണത്തില്‍ നിന്ന്‌ കരള്‍രോഗമാണെന്ന്‌ തോന്നി. എന്തു രോഗമായാലും ആ വൃദ്ധന്‌ ആദ്യ ആവശ്യം മനസ്സിന്റെ സാന്ത്വനവും ഭയത്തില്‍ നിന്നുള്ള വിടുതിയുമാണ്‌. ബാക്കി എല്ലാ പരിചരണവും കിട്ടിയാലും ഏകാന്തതയും സംഭ്രമവും കൊണ്ട്‌ അയാള്‍ വൈകാതെ മരിച്ചുപോകുമെന്ന്‌ എനിക്കു തോന്നി.

ശേഷം അടുത്തപേജില്‍ വായിക്കുക...

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • ആരാധനയോടെ , Ranjini Haridas

  അവതാരകയെ തേടി വന്ന ആരാധിക

  പ്രശസ്‌തര്‍ക്ക്‌ ധാരാളം ആരാധകരുണ്ടാവുക സ്വാഭാവികം. അതില്‍ തന്നെ അസ്‌ഥിയില്‍ പിടിച്ച ആരാധകരുമുണ്ടാവാം. തന്നേക്കാളേറെ ആരാധ്യരെ സ്‌നേഹിക്കുന്നവര്‍....

 • Kavya Madhavan, ആരാധനയോടെ

  പാദുകം തേടിവന്ന ആരാധകന്‍

  പ്രശസ്‌തര്‍ക്ക്‌ ധാരാളം ആരാധകരുണ്ടാവുക സ്വാഭാവികം. അതില്‍ തന്നെ അസ്‌ഥിയില്‍ പിടിച്ച ആരാധകരുമുണ്ടാവാം. തന്നേക്കാളേറെ ആരാധ്യരെ സ്‌നേഹിക്കുന്നവര്‍....

 • mangalam malayalam online newspaper

  വിഷുഫലം 2016 - 2017

  മേടം :(അശ്വതി, ഭരണി, കാര്‍ത്തിക 1/4) കുടുംബത്തില്‍ ഐശ്വര്യം നിലനില്‍ക്കും. ചിലര്‍ക്ക്‌ സ്‌ഥാനക്കയറ്റം പ്രതീക്ഷിക്കാം. വര്‍ഷത്തിന്റെ ആദ്യ പകുതി...

Back to Top