Ads by Google

ഇരുശരീരത്തിലൊറ്റ ജീവന്‍

ഡോ. മ്യൂസ് മേരി ജോര്‍ജ്

 1. Dr. Muse Mary George
Dr. Muse Mary George

മലയാളത്തിലെ ഒരു യുവനടന്‍ സംഭാഷണം ചെയ്യുമ്പോള്‍ അയാളുടെ പ്രേമത്തെക്കുറിച്ച്‌ എന്നോട്‌ പറഞ്ഞു. വളരെ ഇന്‍ഡിവിച്വാലിറ്റി ഉള്ള ആ പെണ്‍കുട്ടിയെ അയാള്‍ ഏറെ സ്‌നേഹിക്കുന്നുണ്ടെന്ന കാര്യം വാക്കുകളില്‍ നിന്ന്‌ തെളിഞ്ഞുവന്നു.

''നമുക്ക്‌ കൂടെ ഉറങ്ങണമെന്ന്‌ തോന്നുന്നവരെ അല്ലല്ലൊ, കൂടെ ഉറങ്ങി ഉണരണമെന്ന്‌ തോന്നുന്നവരെ അല്ലേ നമ്മള്‍ വിവാഹം കഴിക്കേണ്ടത്‌'' എന്ന്‌ പറഞ്ഞാണ്‌ അയാള്‍ ആ വിഷയം അവസാനിപ്പിച്ചത്‌.

ആ വാക്യം എനിക്കും വളരെ ഇഷ്‌ടപ്പെട്ടു. കൂടെ ഉണരണമെന്നാഗ്രഹിക്കുന്ന ആളിനെ വിവാഹം കഴിക്കുക എന്ന പ്രയോഗത്തില്‍ കേവല ലൈംഗിതയ്‌ക്കപ്പുറമായ ഒരു ലയവും പ്രണയാകാംക്ഷയും സ്‌പഷ്‌ടമാകുന്നു.

ഏതായാലും അയാള്‍ക്ക്‌ അയാളുടെ ആഗ്രഹവും സ്വപ്‌നവും നേടട്ടെയെന്ന്‌ വിചാരിക്കുമ്പോള്‍തന്നെ ദാമ്പത്യത്തിലെ പ്രണയത്തെക്കുറിച്ചുള്ള ചില ആലോചനകളിലേക്ക്‌ ഇത്‌ നയിക്കുന്നുണ്ട്‌.

ദാമ്പത്യം ഒരു വ്യവസ്‌ഥയായിട്ടാണ്‌ പൊതുവെ അംഗീകരിക്കപ്പെടുന്നത്‌. ലിഖിതവും അലിഖിതവും മതപരവും വിശ്വാസപരവും നിയമപരവും ആയ നിരവധി അനുശാസനകളും പാഠങ്ങളും നിലവിലുണ്ട്‌. ഇന്ത്യയിലെ വിവാഹപാഠങ്ങളില്‍ എട്ടുതരം വിവാഹരീതികളെക്കുറിച്ച്‌ പറയുന്നുണ്ട്‌.

ബ്രാഹ്‌മ, ദൈവ, ആര്‍ഷ, പ്രാജപത്യ, ആസുര, ഗാന്ധര്‍വ, രാക്ഷസ, പൈശാച എന്നിങ്ങനെ അറിയപ്പെടുന്ന ആ എട്ടു വിവാഹരീതികളില്‍ ഗാന്ധര്‍വം മാത്രമാണ്‌ പ്രണയം അല്ലെങ്കില്‍ അനുരാഗം അധിഷ്‌ഠിതമായിട്ടുള്ളത്‌. പൈശാചം പോലുള്ള വിവാഹരീതിയില്‍ പെണ്ണിന്റെ ഇഷ്‌ടംപോലും പരിഗണിക്കാതെയാണ്‌ വിവാഹം സാധ്യമാകുന്നത്‌.

വിദ്യാഭ്യാസം (ഗുരുകുലവിദ്യാഭ്യാസം) കഴിഞ്ഞ ആണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തങ്ങളുടെ പുത്രന്‌ അനുരൂപയായ പെണ്‍കുട്ടിയുടെ വീട്ടുകാരോട്‌ ആലോചിച്ചു നടത്തുന്ന വിവാഹമാണ്‌ 'ബ്രാഹ്‌മം'. അതില്‍ ഒരുതരത്തിലുള്ള ധനവും ഉപാധിയല്ല. എട്ടു വിവാഹരീതികളില്‍ ഏറ്റവും ഉദാത്തം ഇതാണെന്നാണ്‌ അഭിജ്‌ഞമതം.

'ദൈവ' രീതിയിലാകട്ടെ പുരോഹിതന്റെ സാന്നിധ്യത്തില്‍ പൂജാവിധികളോടെ പെണ്‍കുട്ടിയുടെ പിതാവോ കാരണവന്‍മാരോ അവളുടെ കൈപിടിച്ച്‌ വരനു കൊടുക്കുന്നു. 'ആര്‍ഷ' രീതിയില്‍ വരനില്‍ നിന്ന്‌ രണ്ടു പശുക്കളെ ദാനമായി കൈക്കൊണ്ട്‌ പെണ്‍വീട്ടുകാര്‍ വിവാഹം നടത്തുന്നു.

'പ്രാജാപത്യ'ത്തില്‍ കന്യാശുല്‍ക്കങ്ങള്‍ സ്വീകരിക്കുന്നില്ല. വധൂപിതാവ്‌ മകള്‍ക്കിണങ്ങിയ വരനെ കണ്ടുപിടിച്ച്‌ വിവാഹം ചെയ്‌തു കൊടുക്കുന്നു. ഒരുതരത്തിലുള്ള ധനവിനിമയവും ഇല്ല. വിവാഹം കഴിക്കാനാഗ്രഹിക്കുന്ന പെണ്‍കുട്ടിയെ വാങ്ങി നടത്തുന്ന വിവാഹമാണ്‌ ആസുരം.

'ഗാന്ധര്‍വം' സ്‌ത്രീപുരുഷന്മാര്‍ അവരുടെ ഇഷ്‌ടപ്രകാരം സ്വേച്‌ഛയാ നടത്തുന്ന വിവാഹമാണ്‌. ഇവിടെ പരസ്‌പരാനുരാഗമാണ്‌ മൂലധനം. പെണ്‍വീട്ടുകാരോട്‌ യുദ്ധംചെയ്‌ത് കന്യകയെ തട്ടിക്കൊണ്ടുപോയി നടത്തുന്ന വിവാഹമാണ്‌ 'രാക്ഷസം', 'പൈശാചം' എന്ന വിവാഹവിധത്തില്‍ പെണ്‍കുട്ടിയുടെ ഇഷ്‌ടമേ പരിഗണിക്കാതെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക്‌ പണം നല്‍കി വിലയ്‌ക്കു വാങ്ങുന്നു.

ഈ എട്ടു വിവാഹരീതികളും ഇന്ത്യന്‍ പാരമ്പര്യത്തില്‍ നിലനിന്നിരുന്നു. ഇതിഹാസങ്ങളിലും പുരാണങ്ങളിലും ഇത്തരത്തിലുള്ള വിവാഹമാതൃകകള്‍ കാണാന്‍ സാധിക്കും. ഇതിലെല്ലാം കൂടി നോക്കിയാല്‍ ഇണകള്‍ തമ്മിലുള്ള പ്രേമത്തിന്‌ ആപേക്ഷിക പ്രാധാന്യം കുറവാണ്‌.

ശേഷം അടുത്തപേജില്‍ വായിക്കുക...

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • ആരാധനയോടെ , Ranjini Haridas

  അവതാരകയെ തേടി വന്ന ആരാധിക

  പ്രശസ്‌തര്‍ക്ക്‌ ധാരാളം ആരാധകരുണ്ടാവുക സ്വാഭാവികം. അതില്‍ തന്നെ അസ്‌ഥിയില്‍ പിടിച്ച ആരാധകരുമുണ്ടാവാം. തന്നേക്കാളേറെ ആരാധ്യരെ സ്‌നേഹിക്കുന്നവര്‍....

 • Kavya Madhavan, ആരാധനയോടെ

  പാദുകം തേടിവന്ന ആരാധകന്‍

  പ്രശസ്‌തര്‍ക്ക്‌ ധാരാളം ആരാധകരുണ്ടാവുക സ്വാഭാവികം. അതില്‍ തന്നെ അസ്‌ഥിയില്‍ പിടിച്ച ആരാധകരുമുണ്ടാവാം. തന്നേക്കാളേറെ ആരാധ്യരെ സ്‌നേഹിക്കുന്നവര്‍....

 • mangalam malayalam online newspaper

  വിഷുഫലം 2016 - 2017

  മേടം :(അശ്വതി, ഭരണി, കാര്‍ത്തിക 1/4) കുടുംബത്തില്‍ ഐശ്വര്യം നിലനില്‍ക്കും. ചിലര്‍ക്ക്‌ സ്‌ഥാനക്കയറ്റം പ്രതീക്ഷിക്കാം. വര്‍ഷത്തിന്റെ ആദ്യ പകുതി...

Back to Top