Ads by Google

ഓര്‍മകളിലെ ഉണ്ണീശോപ്പൂല്ലുകള്‍

ഡോ. മ്യൂസ് മേരി ജോര്‍ജ്

 1. Dr. Muse Mary George

ധനുമാസരാത്രിയില്‍ ക്രിസ്‌മസിനു പള്ളിയില്‍ പോകുമ്പോള്‍ മഞ്ഞിനൊപ്പം നി ലാവും കൂടെ നടക്കും. ആകാശത്തെ ന ക്ഷത്രങ്ങളോട്‌ മത്സരിച്ചു ഭൂമിയിലും നക്ഷത്രങ്ങള്‍ ജനിക്കുന്ന രാത്രിയാണ്‌ ക്രിസ്‌മസ്‌ രാത്രി.

ഓര്‍മ്മകളിലെ ക്രിസ്‌മസ്‌ രാത്രികള്‍ക്ക്‌ ഇന്നുള്ളവയെക്കാള്‍ പ്രഭ തോന്നുന്നത്‌ ഓര്‍മ്മകളുടെ സ്വഭാവം കൊണ്ടാണ്‌. സങ്കടങ്ങള്‍ പോലും ഓര്‍മ്മയാകുമ്പോള്‍ മധുരവും സുന്ദരുവുമായി മാറാറുണ്ട്‌.

ഓണത്തിന്‌ ഊഞ്ഞാലും പൂക്കളവും അത്യാവശ്യങ്ങളായി കരുതിയിരുന്ന ബാ ല്യത്തില്‍ ക്രിസ്‌മസ്‌ വന്നാല്‍ പുല്‍ക്കൂടും നക്ഷത്രവിളക്കും നിര്‍ബന്ധമായിരുന്നു. കാഞ്ഞിരപ്പള്ളിക്കടുത്ത്‌ പാലമ്പ്രയെന്ന ഗ്രാമത്തിലാണ്‌ ഞാന്‍ ജനിച്ചുവളര്‍ന്നത്‌. പാലമ്പ്ര അസംപ്‌ഷന്‍ ഒന്നു മുതല്‍ അ ഞ്ചു വരെയുള്ള പ്രൈമറി സ്‌കൂളാണ്‌.

ഡിസംബര്‍ ആരംഭിക്കുമ്പോള്‍ ബോര്‍ഡി ല്‍ ഒരു ലിസ്‌റ്റ് എഴുതിയിട്ടുണ്ടായിരിക്കും. ഡിസംബര്‍ ഒന്നു മുതല്‍ 24-ാം തീയതി വരെ ചെയ്യേണ്ടുന്ന നന്‍മപ്രവൃത്തികളുടെ ലിസ്‌റ്റ്. കള്ളം പറയണമെന്ന്‌ തോന്നുമ്പോള്‍ സത്യം പറയുക.

പരോപകാരം ചെയ്യുക, മാതാപിതാക്കളെ വീടുകളില്‍ സഹായിക്കുക തുടങ്ങി നന്മപ്രവൃത്തികളിലൂടെ മ നസ്സില്‍ പുല്‍ക്കൂട്‌ പണിയാനാണിത്‌. ആ പൂല്‍ക്കൂട്‌ പണി നല്ല രസമാണ്‌. അഞ്ചു സത്യം പറഞ്ഞ്‌ പുല്‍ക്കൂടിന്‌ ഒരു കാല്‌ നാട്ടി.

പിന്നെ 10 പരോപകാര പ്രവൃത്തി ചെയ്‌തു മറ്റൊരു കാലുനാട്ടി. 20 സുകൃതജപം ചൊല്ലി മൂന്നാമത്തെ കാലിട്ട്‌, അഞ്ചു ജോലികളില്‍ അമ്മയെ സഹായിച്ച്‌ നാലാമത്തെ കാലുമിട്ട്‌ പണിയുന്ന പുല്‍ക്കൂടിന്റെ ബാക്കി നിര്‍മ്മാണവും അലങ്കാരവുമൊക്കെ ഇത്തരം പ്രവൃത്തികളിലൂടെ തന്നെയാണ്‌.

ഇങ്ങനെ സജ്‌ജമാക്കിയ പുല്‍ക്കൂട്ടിലാണ്‌ ഉണ്ണിയേശു ജനിക്കുന്നത്‌. നന്മകളുടെ മൂല്യം മനസ്സിലാക്കിക്കൊടുക്കുന്ന പരിശീലനമായിരുന്നു അത്‌. ഇങ്ങനെ ആദര്‍ശാത്മകമായ പുല്‍ക്കൂടുപണിയൊക്കെ മനസ്സില്‍ നടക്കുമെങ്കിലും ഭൂമിയിലെ പുല്‍ക്കൂട്‌ പണിയുന്നത്‌ ഒരു സംഘടിത യത്നമായിരിക്കും.

ക്രിസ്‌മസ്‌ സീസണ്‍ ആകുമ്പോള്‍ പറമ്പിലും കയ്യാലയിലുമൊക്കെ ഉണ്ണീശോപ്പുല്ല്‌ എന്ന്‌ ഞങ്ങളൊക്കെ വിളിച്ചിരുന്ന പുല്ലിനം ഉണ്ടാകും. ഒരിനം വള്ളിപ്പുല്ലാണത്‌. ആ പ്രത്യേക കാലത്തു മാത്രം പ്രത്യക്ഷമാകുന്നതിനാല്‍ ആ പേരുവീണതാ കാം.

അതുപോലെ ഞങ്ങളൊക്കെ സെന്റ്‌ ജോസഫ്‌ ലില്ലി എന്നു വിളിച്ചിരുന്ന ഒരുതരം ലില്ലിപ്പൂവ്‌ ഉണ്ടായിരുന്നു. വെളുത്ത പൂങ്കുലകള്‍ ഉണ്ടാകുന്ന ആ ലില്ലിച്ചെടി പൂക്കുന്നത്‌ വിശുദ്ധ യൗസേപ്പുണ്യാളന്റെ പെരുന്നാള്‍ സീസണിലാണ്‌. സെന്റ്‌ ജോസഫിന്റെ ചിത്രങ്ങളില്‍ കൈയില്‍ ഈ പൂങ്കുല പിടിച്ചിരിക്കുന്നതായി കാണാം.

ഇങ്ങനെ ഋതുഭേദങ്ങള്‍ക്കനുസരിച്ച്‌ വിരിയുന്ന ഒരുപാട്‌ പൂക്കളും ചെടികളും ഉണ്ടല്ലോ. ഓണപ്പൂവിന്റെ സാന്നിധ്യം ഓണക്കാലത്തെ ഉള്ളൂ. ഗുല്‍മൊഹര്‍ (പൂവാക) മേയ്‌ഫ്ളവര്‍ ആണല്ലോ. ഓരോ ഉത്സവത്തിനും പറ്റിയ ചെടികളും പൂക്കളും പ്രകൃ തി വിതാനിക്കുന്നു. അല്ലെങ്കില്‍ പ്രകൃതി യുടെ ഇത്തരം വരങ്ങളെ മനുഷ്യര്‍ ഉത്സവത്തിന്‌ അനുഗുണമാക്കി മാറ്റുന്നു.

ഉണ്ണീശോപ്പുല്ലിലാണ്‌ തുടങ്ങിയത്‌. ഈ പുല്ലുകളൊക്കെ പറിച്ചുകൊണ്ടുവന്ന്‌ പുല്‍ക്കൂടുപണി തുടങ്ങും. ഏറ്റവും എളുപ്പം, ചെറിയ സ്‌റ്റൂള്‍ ഉണ്ടെങ്കില്‍ അതു തി രിച്ചുവച്ച്‌ പുല്‍ക്കൂടാക്കുകയാണ്‌. കാലുകളുള്ള ഭാഗം തിരിച്ചുവച്ചിട്ട്‌ മേല്‍ക്കൂട്‌ പണിയും.

കമ്പുകളൊക്കെ പാകിയാണ്‌ മേല്‍ ക്കൂട്‌ നിര്‍മ്മിതി. അതിനുമുകളില്‍ പുല്ലു മേയും. വശങ്ങളും പുല്ലു മേയും. ക്രിസ്‌മ സ്‌ രാത്രി കന്യാമറിയത്തിന്റെയും യൗസേപ്പു പിതാവിന്റെയുമൊക്കെ പ്രതിമകള്‍ പൂല്‍ക്കൂട്ടില്‍ വയ്‌ക്കും.

പാതിരാക്കുര്‍ബ്ബാനയ്‌ക്കു പോകും മുന്‍ പ്‌ ഉണ്ണീശോയെയും വയ്‌ക്കും. ചുവപ്പോ മഞ്ഞയോ ഒക്കെ നിറമുള്ള സീറോ വാര്‍ട്ട്‌ ബള്‍ബും പുല്‍ക്കൂടിനുള്ളില്‍ കത്തിക്കും. ഇത്തരം പണിയൊക്കെ ഞങ്ങള്‍ പിള്ളേരു തന്നെയാണ്‌ ചെയ്യുന്നത്‌. ഉണ്ണീശോയെ അതില്‍ വച്ചുകഴിഞ്ഞാല്‍ ശരിക്കും അ വിടെ ഉണ്ണീശോ ജനിച്ചു എന്നു തോന്നിയിരുന്നു. അത്രമാത്രം നിഷ്‌കളങ്കമാണ്‌ ആ കാലം.

നക്ഷത്രവിളക്കെന്നു വല്യമ്മച്ചിമാര്‍ വി ളിക്കുന്ന കടലാസു നക്ഷത്രങ്ങള്‍ ഒട്ടുമിക്ക വീടുകളിലും തൂക്കിയിരുന്നു. വാങ്ങാന്‍ കിട്ടുന്ന നക്ഷത്രങ്ങള്‍ ഉണ്ടായിരുന്നെങ്കി ലും നിര്‍മ്മിക്കുന്ന നക്ഷത്രങ്ങള്‍ ഉടമസ്‌ഥന്റെ ആനന്ദവും അയലോക്കക്കാരന്റെ അസൂയയും ആയിരുന്നു.

വര്‍ണ്ണക്കടലാസോ, നിറമുള്ള വോയില്‍ പേപ്പറോ കൊ ണ്ടാണ്‌ നക്ഷത്രങ്ങള്‍ നിര്‍മ്മിക്കുന്നത്‌. കൊമ്പ്‌ മുറിച്ച്‌ അതിന്റെ പൊളി അരിവാള്‍കൊണ്ട്‌ വിടര്‍ത്തി എടുത്ത്‌ ചെറിയ ആണിയോ നൂല്‍ക്കമ്പിയോ കൊണ്ട്‌ രൂപം നിര്‍മ്മിച്ച്‌ വര്‍ണ്ണക്കടലാസ്‌ പൊതിഞ്ഞ്‌ നക്ഷത്രം ഉണ്ടാക്കുമ്പോള്‍ കറന്റുള്ള വീട്ടുകാര്‍ ബള്‍ബിടും.

ശേഷം അടുത്തപേജില്‍ വായിക്കുക...

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • ആരാധനയോടെ , Ranjini Haridas

  അവതാരകയെ തേടി വന്ന ആരാധിക

  പ്രശസ്‌തര്‍ക്ക്‌ ധാരാളം ആരാധകരുണ്ടാവുക സ്വാഭാവികം. അതില്‍ തന്നെ അസ്‌ഥിയില്‍ പിടിച്ച ആരാധകരുമുണ്ടാവാം. തന്നേക്കാളേറെ ആരാധ്യരെ സ്‌നേഹിക്കുന്നവര്‍....

 • Kavya Madhavan, ആരാധനയോടെ

  പാദുകം തേടിവന്ന ആരാധകന്‍

  പ്രശസ്‌തര്‍ക്ക്‌ ധാരാളം ആരാധകരുണ്ടാവുക സ്വാഭാവികം. അതില്‍ തന്നെ അസ്‌ഥിയില്‍ പിടിച്ച ആരാധകരുമുണ്ടാവാം. തന്നേക്കാളേറെ ആരാധ്യരെ സ്‌നേഹിക്കുന്നവര്‍....

 • mangalam malayalam online newspaper

  വിഷുഫലം 2016 - 2017

  മേടം :(അശ്വതി, ഭരണി, കാര്‍ത്തിക 1/4) കുടുംബത്തില്‍ ഐശ്വര്യം നിലനില്‍ക്കും. ചിലര്‍ക്ക്‌ സ്‌ഥാനക്കയറ്റം പ്രതീക്ഷിക്കാം. വര്‍ഷത്തിന്റെ ആദ്യ പകുതി...

Back to Top