Ads by Google

അമ്മ

ഡോ. മ്യൂസ് മേരി ജോര്‍ജ്

 1. Dr. Muse Mary George
mangalam malayalam online newspaper

മമ്മി ഈ ലോകത്തെ വിട്ടുപോയിട്ട്‌ ഒന്‍പതു ദിവസം ആയപ്പോഴാണ്‌ ഫെയ്‌സ്ബുക്കില്‍ ഈ വിവരം സുഹൃത്തുക്കളോട്‌ പങ്കുവച്ചത്‌. അപ്പോള്‍ സിവിക്‌ ചന്ദ്രന്‍ എഴുതി, ''എനിക്കും ഒരു രാത്രി ഈ അമ്മ ആഹാരം വിളമ്പിത്തന്നിട്ടുണ്ട്‌.''

വ്യക്‌തിപരമായ ഒരു സങ്കടം മാത്രമായി ഞാന്‍ അനുഭവിച്ചിരുന്ന വിയോഗം എന്റെ പല കൂട്ടുകാരും അവരുടെ കൂടി സങ്കടമായി എഴുതിയപ്പോള്‍ മമ്മിയുടെ സ്വഭാവത്തിലെ ഒരു സവിശേഷത ഒന്നുകൂടി ഞാന്‍ ഓര്‍ത്തു.

ഞാനെന്ന അമ്മ ജീവിതത്തിന്റെയും ഉദ്യോഗ-ഗാര്‍ഹിക ഉത്തരവാദിത്വങ്ങളുടെയും ഇടയില്‍ മകള്‍ മാത്രമായി ഞാന്‍ ജീവിച്ച കാലത്തിന്റെ സൂക്ഷ്‌മരേഖകള്‍ പലതും തീര്‍ത്തും നേര്‍ത്തുപോയിരുന്നു.

ഓരോരുത്തര്‍ക്കും അവരുടെ അമ്മ ഏറ്റവും പ്രിയപ്പെട്ട ആളായിരിക്കും. പക്ഷേ, നമ്മുടെ കൂട്ടുകാര്‍ക്ക്‌ നമ്മുടെ അമ്മ പ്രിയപ്പെട്ട ആളായിരിക്കുക എന്നത്‌ അത്ര എളുപ്പമല്ല. മമ്മി എന്നെ എന്നെന്നേയ്‌ക്കുമായി വിട്ടുപോയ കാര്യം പത്രത്തില്‍ വായിച്ച കൂട്ടുകാരി സോഫി ഫോണ്‍ ചെയ്‌തു.

അവളപ്പോള്‍ പറഞ്ഞു, ''മ്യൂസ്‌ നീ ഓര്‍ക്കുന്നോ, എന്റെ അമ്മായി (അവള്‍ സ്വന്തം അമ്മയെ അമ്മായി എന്നാണ്‌ വിളിച്ചിരുന്നത്‌) മരിച്ചതിനു ശേഷം വന്ന ആദ്യത്തെ ഓണത്തിന്‌ മമ്മി പായസം ഉണ്ടാക്കി നിന്റെ കയ്യില്‍ തന്നുവിട്ടത്‌ ഓര്‍ക്കുന്നോ'' എന്ന്‌.

സത്യത്തില്‍ ഞാനത്‌ നിശേഷം മറന്നുപോയിരുന്നു. അവള്‍ ഡിഗ്രിക്ക്‌ പഠിക്കുമ്പോഴാണ്‌ സോഫിയുടെ അമ്മ മരിച്ചുപോയത്‌. മുപ്പത്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവള്‍ അത്‌ ഓര്‍ക്കുന്നു.

ഏറ്റവും അടുത്ത കാലത്ത്‌ എന്റെ സ്‌റ്റുഡന്റായ മിഥുന്‍ മുരളി, മമ്മിയെ കാണാന്‍ എന്നോടൊപ്പം കാഞ്ഞിരപ്പള്ളിയില്‍ എത്തിയപ്പോള്‍ എന്റെ മുഖത്തേയ്‌ക്കുറ്റു നോക്കിയിട്ട്‌ അവനോടു പറഞ്ഞു.

'കാണാമാണിക്യം'. 'എന്താ കാണാമാണിക്യം' എന്നവന്‍ ചോദിച്ചപ്പോള്‍, 'എന്റെ കാണാമാണിക്യമല്ലേ ഇത്‌' എന്നു പറഞ്ഞ്‌ അമ്മ എന്നെ ചേര്‍ത്തുപിടിച്ചു. അന്‍പതു വയസ്സില്‍ നിന്നു അഞ്ച്‌ വയസ്സിലേക്ക്‌ ആ നിമിഷം ഞാന്‍ എത്തി.

മലയാളത്തിലെ മനോഹരമായ ഒരു വാക്കും അതിന്റെ ഭാവവും എന്നിലേക്ക്‌ ഒഴുകിയെത്തി. പോകാന്‍ നേരം അമ്മ മിഥുനോട്‌ പറഞ്ഞു, ''ആലുവായില്‍ നിന്നു വന്നിട്ട്‌ കാര്യമായൊന്നും തരാന്‍ പറ്റിയില്ല'' എന്ന്‌. മക്കളുടെ ബന്ധങ്ങളെ തന്നോടു ചേര്‍ത്തുപിടിച്ച ഒരമ്മയുടെ നിസ്സഹായത ഞാനവിടെ കണ്ടു.

ആറ്‌ മക്കളെ വളര്‍ത്തുകയും അധ്യാപികയെന്ന ജോലി ചെയ്യുകയും വീട്ടുകാര്യങ്ങളെല്ലാം കൊണ്ടുനടത്തുകയും ചെയ്യുക അത്ര എളുപ്പമുള്ള കാര്യമല്ല. ഇത്തരം ഉത്തരവാദിത്തങ്ങള്‍ ചെയ്യുന്നവരാണ്‌ മിക്ക അമ്മമാരും. ഞങ്ങളുടെ കൗമാരത്തിലും യൗവനത്തിലും വീട്‌ ഞങ്ങളുടെ മാത്രം വീടല്ലായിരുന്നു.

ആറ്‌ മക്കളുടെയും സഹപാഠികളും കൂട്ടുകാരും വരികയും പോവുകയും ചെയ്യുകവഴി അവരുടെ കൂടി വീടായിരുന്നു. അമ്മ അവര്‍ക്കെല്ലാം മമ്മി ആയിരുന്നു. സ്‌കൂള്‍ ഓഫ്‌ ലെറ്റേഴ്‌സില്‍ പഠിപ്പിക്കുന്ന രാധാകൃഷ്‌ണന്‍ എന്റെ സഹപാഠിയാണ്‌.

രാധാകൃഷ്‌ണന്‍ പലപ്പോഴും പറയും, ഏറ്റവും രുചികരമായ മധ്യതിരുവിതാംകൂര്‍ ഭക്ഷണം കഴിച്ചത്‌ മ്യൂസിന്റെ വീട്ടില്‍ നിന്നാണെന്ന്‌. ആണെന്നും പെണ്ണെന്നും ഭേദമില്ലാതെ - പാര്‍ട്ടിയോ പള്ളിയോ നോക്കാതെ, മതമോ ജാതിയോ നോക്കാതെ, അവര്‍ മക്കളുടെ കൂട്ടുകാരെ സ്‌നേഹിച്ചു; സല്‍ക്കരിച്ചു.

സ്വന്തം മക്കളെ മാത്രമല്ല വിശന്നിരിക്കുന്ന തന്റെ ചുറ്റുപാടുമുള്ളവരെയും ഊട്ടിയിട്ടുണ്ട്‌. സമൃദ്ധിയുടെ നടുവില്‍ നിന്നുകൊണ്ടല്ല ഇതൊക്കെ ചെയ്‌തത്‌. വലിയ ഭൂസ്വത്തൊന്നും ഇല്ലാത്ത രണ്ടധ്യാപകരുടെ വരുമാനം കൊണ്ടാണ്‌ നിറവിന്റെ നാളുകളെ അവര്‍ നിര്‍മ്മിച്ചത്‌.

ആറുമക്കള്‍ ആറു തരം പ്രകൃതവും സാമൂഹ്യബന്ധങ്ങളും ഉള്ളവരും അറുനൂറ്റാറ്‌ സ്വഭാവമുള്ള സുഹൃത്തുക്കളുള്ളവരും ആയിരുന്നു. മൂത്താങ്ങള കുറെക്കാലം ഗാന്ധിമാര്‍ഗ്ഗം പാലിക്കുന്നവനും ബദല്‍ജീവിത പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവനും ആയിരുന്നു. സിവിക്‌ ചന്ദ്രനെപ്പോലുള്ളവരൊക്കെ അവന്റെ സുഹൃത്തുക്കള്‍ ആയിരുന്നു.

പ്രകൃതിചികിത്സയുടെ വക്‌താവും പ്രയോക്‌താവുമായ ജേക്കബ്‌ വടക്കഞ്ചേരി ഇന്നത്തെ പോലെ ഒരു പ്രസ്‌ഥാനം ഒന്നും ആയിരുന്നില്ല. ഗാന്ധിമാര്‍ഗ്ഗവും പ്രകൃതിചികിത്സാപരീക്ഷണങ്ങളും ജാപ്പി (ചായയ്‌ക്കും കാപ്പിക്കും ബദല്‍)പോലുള്ള ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുമൊക്കെയായി മോട്ടോര്‍ സൈക്കിളില്‍ കേരളം ചുറ്റുന്ന കാലമാണ്‌.

അയാളുടെ യാത്രയ്‌ക്കിടയില്‍ ഞങ്ങളുടെ വീടും മമ്മിയും സ്വന്തം വീടും അമ്മയും പോലെയായിരുന്നു. അവന്റെ ഹോസ്‌റ്റലില്‍ നിന്ന്‌ പലസ്വഭാവക്കാരായ കൂട്ടുകാര്‍ വരുമ്പോള്‍ ഇഷ്‌ടംപോലെ ഭക്ഷണവും സ്വന്തം വീട്ടിലെന്നപോലെ സ്വസ്‌ഥതയും കൊടുത്തിരുന്നു.

രണ്ടാമത്തെ ആങ്ങള വൈദികവിദ്യാര്‍ത്ഥിയായിരുന്നു. സ്വാഭാവികമായും അവന്റെ സുഹൃത്തുക്കള്‍ വൈദിക വിദ്യാര്‍ത്ഥികളും മറ്റും ആയിരുന്നു. കൂടാതെ പുരോഹിതന്‍മാര്‍ അവരുടെ മേലധികാരികള്‍ എന്നിവരൊക്കെ വീട്ടിലെത്തുമ്പോള്‍ അവര്‍ക്കും മമ്മി പ്രിയപ്പെട്ട അമ്മയായിരുന്നു.

സെമിനാരി ജീവിതം വളരെ അടക്കവും ചിട്ടയുമുള്ള ഒന്നാണല്ലോ. അപ്പോള്‍ ആങ്ങളയുടെ കൂട്ടുകാരും അങ്ങനെയുള്ളവര്‍ ആയിരിക്കും. ഞങ്ങളുടെ വീട്ടിലെ ഏറ്റവും സുന്ദരനും പഠിക്കാന്‍ അതിസമര്‍ത്ഥനും (ഏഴാംക്ല ാസുമുതല്‍ നാഷണല്‍ സ്‌കോളര്‍ഷിപ്പ്‌ നേടിയ ആളാണ്‌) ആയ മകന്‍ വൈദികനാകാന്‍ ആഗ്രഹിക്കുന്നു എന്നു പറഞ്ഞപ്പോള്‍ മമ്മിയും പപ്പയും എതിര്‍ത്തില്ല.

ശേഷം അടുത്തപേജില്‍ വായിക്കുക...

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • ആരാധനയോടെ , Ranjini Haridas

  അവതാരകയെ തേടി വന്ന ആരാധിക

  പ്രശസ്‌തര്‍ക്ക്‌ ധാരാളം ആരാധകരുണ്ടാവുക സ്വാഭാവികം. അതില്‍ തന്നെ അസ്‌ഥിയില്‍ പിടിച്ച ആരാധകരുമുണ്ടാവാം. തന്നേക്കാളേറെ ആരാധ്യരെ സ്‌നേഹിക്കുന്നവര്‍....

 • Kavya Madhavan, ആരാധനയോടെ

  പാദുകം തേടിവന്ന ആരാധകന്‍

  പ്രശസ്‌തര്‍ക്ക്‌ ധാരാളം ആരാധകരുണ്ടാവുക സ്വാഭാവികം. അതില്‍ തന്നെ അസ്‌ഥിയില്‍ പിടിച്ച ആരാധകരുമുണ്ടാവാം. തന്നേക്കാളേറെ ആരാധ്യരെ സ്‌നേഹിക്കുന്നവര്‍....

 • mangalam malayalam online newspaper

  വിഷുഫലം 2016 - 2017

  മേടം :(അശ്വതി, ഭരണി, കാര്‍ത്തിക 1/4) കുടുംബത്തില്‍ ഐശ്വര്യം നിലനില്‍ക്കും. ചിലര്‍ക്ക്‌ സ്‌ഥാനക്കയറ്റം പ്രതീക്ഷിക്കാം. വര്‍ഷത്തിന്റെ ആദ്യ പകുതി...

Back to Top