Ads by Google

രോഗം തോറ്റു ഇറ ജയിച്ചു

mangalam malayalam online newspaper

നമ്മുടെ രോഗാവസ്‌ഥകള്‍ക്ക്‌ നമ്മുടെ സന്തോഷം കെടുത്തിക്കളയുവാനാകുമോ? രോഗങ്ങളും ദുരിതങ്ങളും ജീവിതത്തെ വേട്ടയാടുമ്പോള്‍ അവയോടുള്ള നമ്മുടെ മനോഭാവം എന്തായിരിക്കണമെന്നു ഓര്‍മ്മപ്പെടുത്തലാണ്‌ ഇറാ സിംഗാള്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതം.

ലോകത്തിലെ ഏറ്റവും കഠിനമേറിയ പരീക്ഷകളിലൊന്നാണ്‌ ഒന്‍പത്‌ ലക്ഷത്തില്‍പരം ആളുകള്‍ എല്ലാ വര്‍ഷവും അപേക്ഷിക്കുന്നു ഇന്‍ഡ്യന്‍ സിവില്‍ സര്‍വ്വീസ്‌ എക്‌സാമിനേഷന്‍.

ഇന്‍ഡ്യന്‍ ഭരണ വ്യവസ്‌ഥിതിയുടെ ഉന്നത സോപാനങ്ങള്‍ അലങ്കരിക്കേണ്ടവരെ തിരഞ്ഞെടുക്കുന്ന ഇന്‍ഡ്യന്‍ സിവില്‍ സര്‍വീസ്‌ പരീക്ഷയ്‌ക്ക് ഇത്തവണ ഒന്നാം റാങ്ക്‌ നേടിയ ഇറാ സിംഗാളിന്റെ വിജയത്തിന്‌ മധുരമേറുന്നതിനു കാരണം രോഗാവസ്‌ഥകളോട്‌ പൊരുതിയാണ്‌ ഇറാ ഓരോ ഇന്ത്യക്കാരനും കൊതിക്കുന്ന ഈ സ്വപ്‌നനേട്ടം കൈവരിച്ചത്‌ എന്നുള്ളതുകൊണ്ടാണ്‌.

നട്ടെല്ല്‌ വളയുകളും, കൈകാലുകളുടെ ചലനശേഷി തടസ്സപ്പെടുത്തുകയും ചെയ്യുന്ന സ്‌കോളിയായിസ്‌ രോഗം ആറാം വയസ്സുമുതല്‍ ഇറയെ വേട്ടയാടുന്നുണ്ട്‌.

നാലടി അഞ്ചിഞ്ച്‌ മാത്രം ഉയരമുള്ള ഇറാ സിംഗാളിനുള്ള പകുതിയിലേറെ വൈകല്യം കവര്‍ന്നെടുത്ത ശരീരം മാത്രമായിരുന്നു.

എന്നാല്‍ നമ്മുടെ അവസ്‌ഥകളല്ല, മറിച്ച്‌ അവസ്‌ഥകളോടുള്ള നമ്മുടെ പ്രതികരണമാണ്‌ നമ്മുടെ സുഖവും ദുഃഖവും നിര്‍ണ്ണയിക്കുന്നതെന്നു മനസ്സിലാക്കിയ ഇറാ സിംഗാള്‍ ജീവിതത്തിന്റെ ഓരോ നിമിഷവും ആസ്വാദ്യകരമാക്കുവാനാണ്‌ ശ്രമിച്ചത്‌.

ആറാം വയസ്സില്‍ അനുഭവപ്പെട്ട തളര്‍ച്ചയോടെയായിരുന്നു രോഗലക്ഷണങ്ങളുടെ ആരംഭം. ഡല്‍ഹിയിലെ ഓള്‍ ഇന്‍ഡ്യാ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സിലെ വിദഗ്‌ധപരിശോധനയ്‌ക്കു ശേഷം ഡോക്‌ടര്‍മാര്‍ പറഞ്ഞു "ശസ്‌ത്രക്രിയ വേണം. പക്ഷേ വിജയിക്കണമെന്നുറപ്പില്ല."

തങ്ങളുടെ മകളെ വച്ചൊരു ഭാഗ്യപരീക്ഷണത്തിന്‌ ഇറയുടെ മാതാപിതാക്കള്‍ ഒരുക്കമായിരുന്നില്ല.

അന്ന്‌ മുതല്‍ രോഗം ഘട്ടംഘട്ടമായി വികസിച്ചു. പക്ഷേ രോഗത്തിനെതിരായ ഇറയുടെ പോരാട്ട വീര്യവും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവന്നു. പഠിക്കുന്ന എല്ലാ ക്ലാസിലും ഒന്നാം റാങ്ക്‌ വാങ്ങി അവള്‍.

ഇറ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ്‌ അച്‌ഛന്‍ രാജേന്ദ്ര സിംഗാളിന്‌ ഡല്‍ഹിയിലേക്ക്‌ ട്രാന്‍സ്‌ഫര്‍ ലഭിക്കുന്നത്‌. ഡല്‍ഹിയില്‍ ആദ്യം പ്രവേശനം നേടിയത്‌ ബാരാഖംബ മോഡല്‍ സ്‌കൂളിലായിരുന്നു.

ഭിന്നശേഷിക്കാരിയായ ഇറയോടുള്ള സഹതാപം വാക്കുകളില്‍ നിറച്ച്‌ പ്രിന്‍സിപ്പല്‍ പറഞ്ഞു. "ഏതെങ്കിലും സ്‌പെഷ്യല്‍ സ്‌കൂളില്‍ ചേര്‍ക്കുന്നതായിരിക്കും നല്ലത്‌, അല്ലെങ്കില്‍ പിന്നീട്‌ ബുദ്ധിമുട്ടാകും."

ഇങ്ങനെ എത്രയെത്ര വിവേചനങ്ങള്‍, അപമാനങ്ങള്‍, തിരസ്‌കാരങ്ങള്‍. പക്ഷേ, ഇറയുടെ മാതാപിതാക്കള്‍ പതറിയില്ല. സാധാരണ സ്‌കൂളില്‍ സാധാരണ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഭിന്നശേഷിക്കാരിയായ ഇറാ മിടുക്കിയായി പഠിച്ചു വളര്‍ന്നു.

രോഗത്തിന്റെ വേദന ശരീരത്തെ കാര്‍ന്നു തിന്നുമ്പോള്‍ ഉന്നതമായ സ്വപ്‌നങ്ങള്‍ പകര്‍ന്നുതന്ന ഊര്‍ജ്‌ജമാണ്‌ ഇറയുടെ ജീവിതത്തെ സന്തോഷത്തിലേക്ക്‌ നയിച്ചത്‌. തലസ്‌ഥാനത്ത്‌ ലൊററ്റോ കോണ്‍വെന്റ്‌ സ്‌കൂളിലും ആര്‍മി പബ്ലിക്‌ സ്‌കൂളിലുമായിട്ടാണ്‌ പിന്നീടുള്ള വിദ്യാഭ്യാസം.

ടി.വി.യില്‍ ഫുട്‌ബോള്‍ മത്സരം കാണുവാനും, ഇഷ്‌ട ടീമായ ബാഴ്‌സിലോണയ്‌ക്കു വേണ്ടി ആര്‍പ്പുവിളിക്കാനും ഒക്കെ തയ്യാറാകുന്ന ഇറാ സിംഗാള്‍ രോഗാവസ്‌ഥയോട്‌ പൊരുതി യാത്രയ്‌ക്കു സമയം കണ്ടെത്തുന്നു.

പത്തോളം വിദേശ രാജ്യങ്ങളാണ്‌ ഇതിനകം ഇറാ സന്ദര്‍ശിച്ചിട്ടുള്ളത്‌. യാത്ര, പാചകം, ഡാന്‍സിങ്‌, ഹസ്‌തരേഖാശാസ്‌ത്രം എന്നിങ്ങനെ ഇറയുടെ ഇഷ്‌ടമേഖലകള്‍ ഒട്ടനവധിയാണ്‌.

ഡല്‍ഹിയിലെ നേതാജി സുഭാഷ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജിയില്‍ നിന്ന്‌ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗില്‍ ബിരുദവും, ഡല്‍ഹി യൂണിവേഴ്‌സിറ്റി ഫാക്കല്‍റ്റി ഓഫ്‌ മാനേജ്‌മെന്റ്‌ സ്‌റ്റഡീസില്‍ നിന്ന്‌ എം.ബി.എയും എടുത്ത ശേഷമാണ്‌ ഇറാ സിംഗാള്‍ സിവില്‍ സര്‍വ്വീസിന്റെ ലോകത്തിലേക്ക്‌ കടന്നുവരുന്നത്‌.

ഇതിനിടയില്‍ കൊക്കക്കോളയില്‍ മാര്‍ക്കറ്റിംഗ്‌ ഇന്റേണായും, കാഡ്‌ബറി ഇന്‍ഡ്യയുടെ കസ്‌റ്റമര്‍ ഡിവിഷന്‍ മാനേജരായും പ്രവര്‍ത്തിച്ചു.

2010ല്‍ സിവില്‍ സര്‍വ്വീസ്‌ പരീക്ഷയില്‍ 815-ാം റാങ്ക്‌ ഇറ നേടിയിരുന്നു. ഭിന്നശേഷിയുള്ളവരുടെ വിഭാഗത്തില്‍ ഇന്‍ഡ്യന്‍ സിവില്‍ സര്‍വ്വീസിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും നിയമനം നല്‍കാന്‍ പഴ്‌സനല്‍ മന്ത്രാലയം തയ്യാറായില്ല.

രണ്ടു കൈക്കും കാലിനും വൈകല്യമുള്ളവര്‍ക്ക്‌ ഐ.ആര്‍.എസ്‌. (ഇന്‍ഡ്യന്‍ റവന്യൂ സര്‍വ്വീസ്‌) നല്‍കാന്‍ പാടില്ലെന്ന മാനദണ്ഡമുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ഇതിനെതിരെ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രൈബ്യൂണലിന്‌ ഇറ പരാതി നല്‍കി. ഒടുവില്‍ ഇറയുടെ കായികശേഷി തെളിയിക്കുന്നതിനായി ഡല്‍ഹിയിലെ സഫ്‌ദര്‍ജങ്‌ ആശുപത്രിയില്‍ പ്രായോഗിക പരീക്ഷ നടത്താന്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രിബ്യൂണല്‍ ഉത്തരവിട്ടു. വളഞ്ഞുശേഷിച്ച കൈകൊണ്ടു പത്തുകിലോ ഭാരം ഉയര്‍ത്തുക എന്നുള്ളതായിരുന്നു വെല്ലുവിളി.

വെല്ലുവിളികള്‍ക്കു മുമ്പില്‍ തോറ്റു കൊടുത്തിട്ടില്ലാത്ത ഇറ രണ്ടു കൈകൊണ്ടും ഭാരമുയര്‍ത്തി ഇന്‍ഡ്യന്‍ റവന്യൂ സര്‍വ്വീസിന്റെ ഭാഗമായി.
അങ്ങനെയിരിക്കെയാണ്‌ തന്റെ അലസത ശ്രമമെന്ന നിലയില്‍ വീണ്ടും സിവില്‍ സര്‍വ്വീസ്‌ പരീക്ഷയെഴുതുന്നതും ഒന്നാം റാങ്കോടുകുടി ഐ.എ.എസ്‌. എന്ന സ്വപ്‌ന നേട്ടത്തിലെത്തുന്നതും.

ഇറാ എന്ന വാക്കിന്റെയര്‍ത്ഥം പോരാളി എന്നാണ്‌. തന്റെ പേരിനെ അന്വര്‍ത്ഥമാക്കുംവിധം ജീവിതത്തിലെ രോഗങ്ങളോടും ദുരിതങ്ങളോടും, അപമാനങ്ങളോടും, വേദനകളോടും പോരാടിക്കൊണ്ട്‌ സന്തോഷമെന്നത്‌ ഓരോ വ്യക്‌തിയുടെയും അവകാശമാണെന്ന്‌ ഓര്‍മ്മപ്പെടുത്തിക്കൊണ്ട്‌ ഇറാ മുന്നോട്ട്‌ നീങ്ങുന്നു. അനേകായിരങ്ങള്‍ക്ക്‌ പ്രതീക്ഷയുടെ പ്രകാശ ഗോപുരമായി.

ജോബിന്‍ എസ്‌. കൊട്ടാരം
എം.ബി.എ (ഒ.ബി ആന്‍ഡ്‌ എച്ച്‌.ആര്‍),
എം.എസ്സി (സൈക്കോളജി) , പി.ജി.ജെ.എം.സി.

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • ആരാധനയോടെ , Ranjini Haridas

  അവതാരകയെ തേടി വന്ന ആരാധിക

  പ്രശസ്‌തര്‍ക്ക്‌ ധാരാളം ആരാധകരുണ്ടാവുക സ്വാഭാവികം. അതില്‍ തന്നെ അസ്‌ഥിയില്‍ പിടിച്ച ആരാധകരുമുണ്ടാവാം. തന്നേക്കാളേറെ ആരാധ്യരെ സ്‌നേഹിക്കുന്നവര്‍....

 • Kavya Madhavan, ആരാധനയോടെ

  പാദുകം തേടിവന്ന ആരാധകന്‍

  പ്രശസ്‌തര്‍ക്ക്‌ ധാരാളം ആരാധകരുണ്ടാവുക സ്വാഭാവികം. അതില്‍ തന്നെ അസ്‌ഥിയില്‍ പിടിച്ച ആരാധകരുമുണ്ടാവാം. തന്നേക്കാളേറെ ആരാധ്യരെ സ്‌നേഹിക്കുന്നവര്‍....

 • mangalam malayalam online newspaper

  വിഷുഫലം 2016 - 2017

  മേടം :(അശ്വതി, ഭരണി, കാര്‍ത്തിക 1/4) കുടുംബത്തില്‍ ഐശ്വര്യം നിലനില്‍ക്കും. ചിലര്‍ക്ക്‌ സ്‌ഥാനക്കയറ്റം പ്രതീക്ഷിക്കാം. വര്‍ഷത്തിന്റെ ആദ്യ പകുതി...

Back to Top