Ads by Google

വിഷുഫലം 2016 - 2017

mangalam malayalam online newspaper

മേടം :(അശ്വതി, ഭരണി, കാര്‍ത്തിക 1/4)

കുടുംബത്തില്‍ ഐശ്വര്യം നിലനില്‍ക്കും. ചിലര്‍ക്ക്‌ സ്‌ഥാനക്കയറ്റം പ്രതീക്ഷിക്കാം. വര്‍ഷത്തിന്റെ ആദ്യ പകുതി കൂടുതല്‍ ഗുണകരമാണ്‌. സ്വന്തമായി വീട്‌ എന്ന സ്വപ്‌നം യാഥാര്‍ഥ്യമാകും. വ്യാപാരം വര്‍ധിക്കും. പൂര്‍വികസ്വത്ത്‌ കൈവശം വന്നുപേരും. സാമ്പത്തികനില മെച്ചപ്പെടും. കലാസാഹിത്യരംഗങ്ങളില്‍ ശോഭിക്കും.
ഭാഗ്യരത്നം - പവിഴം.

ഇടവം : (കാര്‍ത്തിക 3/4, രോഹിണി,മകയിരം 1/2)

ഗുണാധിക്യം ഉള്ള വര്‍ഷമാണിത്‌. ദീര്‍ഘകാല പ്രതീക്ഷകള്‍ സഫലമാകും. പുതിയ വീട്ടിലേക്ക്‌ താമസം മാറും. ഉദ്യോഗാര്‍ഥികള്‍ക്ക്‌ തൊഴില്‍ ലഭിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ ആഗ്രഹിച്ച ദിക്കിലേക്ക്‌ സ്‌ഥലം മാറ്റം കിട്ടും. സാമ്പത്തികനില മെച്ചപ്പെടും. സന്താനങ്ങള്‍മൂലം സന്തോഷിക്കാന്‍ അവസരം ഉണ്ടാകും.
ഭാഗ്യരത്നം - വജ്രം.

മിഥുനം : (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

പുതിയ ചില പദ്ധതികളുമായി മുന്നോട്ടു പോകുവാന്‍ സാധിക്കും. പഴയ വാഹനം മാറ്റി പുതിയത്‌ വാങ്ങും. കുടുംബത്തില്‍ ഐശ്വര്യം നിലനില്‍ക്കും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച കാലമാണിത്‌. വര്‍ഷത്തിന്റെ രണ്ടാം പകുതി കൂടുതല്‍ മെച്ചമാകും. വരുമാനം വര്‍ധിക്കും. കോടതി കാര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകും.
ഭാഗ്യരത്നം - മരതകം.

കര്‍ക്കടകം : (പുണര്‍തം 1/4, പൂയം, ആയില്യം)

ഗുണദോഷസമ്മിശ്രമായ വര്‍ഷമാണ്‌. ആദ്യ പകുതിയെക്കാള്‍ രണ്ടാം പകുതി മെച്ചമായിരിക്കും. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്‍ക്കും. സാമ്പത്തികനില മെച്ചപ്പെടും. കഷ്‌ടപ്പാടുകള്‍ പരിഹരിക്കപ്പെടും. ചിലര്‍ക്ക്‌ പുതിയ വാഹനത്തിനും യോഗം കാണുന്നു. വിദ്യാര്‍ഥികള്‍ക്ക്‌ ഉപരിപഠനം ആഗ്രഹിച്ച പോലെ നടക്കും.
ഭാഗ്യരത്നം - മുത്ത്‌

ചിങ്ങം : (മകം, പൂരം, ഉത്രം 1/4)

അന്യനാട്ടിലേക്ക്‌ സ്‌ഥലം മാറ്റമോ മറ്റോ ആയി മാറി താമസിക്കേണ്ടിവരാം. പണസംബന്ധമായ ഇടപാടുകള്‍ കരുതലോടെ മാത്രം ചെയ്യുക. തെറ്റിദ്ധാരണ ഉണ്ടാകാന്‍ സാധ്യത കാണുന്നു. ദൈവാധീനം ഉള്ള കാലമായതിനാല്‍ ഭയപ്പെടാനില്ല. വിദ്യാര്‍ഥികള്‍ പരീക്ഷയില്‍ ഉന്നതവിജയം നേടും.
ഭാഗ്യരത്നം - മാണിക്യം.

കന്നി : (ഉത്രം 3/4, അത്തം, ചിത്തിര 1/2)

സ്‌ഥാനക്കയറ്റം ലഭിക്കും. തീര്‍ഥയാത്ര ചെയ്യും. ചെലവുകള്‍ വര്‍ധിക്കും. അവിവാഹിതരുടെ വിവാഹം നടക്കും. പുതിയ സൗഹൃദങ്ങള്‍ ഗുണകരമാകും. കോടതി കാര്യങ്ങളില്‍ അനുകൂലമായ തീരുമാനം ഉണ്ടാകും. സര്‍ക്കാരില്‍ നിന്നും കിട്ടേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കും. അന്യനാട്ടില്‍ കഴിയുന്നവര്‍ക്ക്‌ സ്വന്തം നാട്ടിലേക്ക്‌ സ്‌ഥലം മാറ്റം കിട്ടും. ഭാഗ്യരത്നം- മരതകം.

തുലാം : (ചിത്തിര 1/2, ചോതി, വിശാഖം 3/4)

സാമ്പത്തികമായി ഏറെ നേട്ടങ്ങള്‍ ഉണ്ടാകുന്ന കാലമാണ്‌. ഏറെക്കാലമായി പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ സഫലമാകും. ഭാഗ്യം അനുകൂലമായ കാലമാണ്‌. പുതിയ സംരംഭങ്ങള്‍ വിജയിക്കും. ഉദ്യോഗസ്‌ഥര്‍ക്ക്‌ സ്‌ഥാനക്കയറ്റത്തിന്‌ യോഗവും വിദ്യാര്‍ഥികള്‍ക്ക്‌ ഉയര്‍ന്ന വിജയവും ഈ വര്‍ഷത്തിന്റെ പ്രത്യേകതയാണ്‌. നിയമപ്രശ്‌നങ്ങളില്‍ അനുകൂല വിധി ഉണ്ടാകും. ഭാഗ്യരത്നം- വജ്രം.

വൃശ്‌ചികം : (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വര്‍ഷാരംഭം അധ്വാനഭാരക്കൂടുതലുള്ള കാലമാണ്‌. എന്നാല്‍ പിന്നീട്‌ പല നേട്ടങ്ങളും ഉണ്ടാകും. നേരത്തെ കിട്ടേണ്ടിയിരുന്ന ആനുകൂല്യവും പണവും അനുവദിച്ച്‌ കിട്ടും. വിദേശയാത്രയ്‌ക്ക് വേണ്ടി പരിശ്രമിക്കുന്നവരുടെ ആഗ്രഹം സഫലമാകും. വിനോദയാത്രയില്‍ പങ്കെടുക്കും. ഉദ്യോഗാര്‍ഥികള്‍ക്ക്‌ തൊഴില്‍ ലഭിക്കും. കുടുംബജീവിതം സന്തോഷകരമാകും. സന്താനങ്ങള്‍മൂലം സന്തോഷിക്കും. ഭാഗ്യരത്നം - പവിഴം.

ധനു : (മൂലം, പൂരാടം, ഉത്രാടം 1/4)

ഉന്നതവിദ്യാഭ്യാസത്തിന്‌ അവസരം ലഭിക്കും. ഭാഗ്യംകൊണ്ട്‌ പല കാര്യങ്ങളും സാധിക്കും. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ എന്തുകൊണ്ടും മികച്ച കാലമാണിത്‌. പിതാവിന്റെ ആരോഗ്യം ശ്രദ്ധിക്കുക. സര്‍ക്കാരില്‍ നിന്നും ചില ആനുകൂല്യങ്ങള്‍ ലഭിക്കും. കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക്‌ സന്താനഭാഗ്യം ഉണ്ടാകും.
ഭാഗ്യരത്നം - മഞ്ഞപുഷ്യരാഗം.

മകരം : (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ഉയര്‍ന്നപദവി ലഭിക്കും. ആരോഗ്യനില മെച്ചപ്പെടും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കും. പഠനത്തില്‍ പുരോഗതിയുണ്ടാകും. ചിലര്‍ക്ക്‌ അപകടങ്ങള്‍ നേരിടേണ്ടി വരും. ശത്രുക്കളുടെ ഉപദ്രവത്തിനും സാധ്യതയുണ്ട്‌. വര്‍ഷത്തിന്റെ രണ്ടാംപകുതി കൂടുതല്‍ നന്ന്‌. സാമ്പത്തികസ്‌ഥിതി മെച്ചപ്പെടും. ദൈവാനുകൂല്യം കൊണ്ട്‌ ചില നേട്ടങ്ങളുണ്ടാകും. ഭാഗ്യരത്നം - ഇന്ദ്രനീലം.

കുംഭം : (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)

സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ച്‌ കൈകാര്യം ചെയ്യുക. വിദേശത്തുനിന്നും സഹായം ലഭിക്കും. നിലവിലുള്ള ഉദ്യോഗം മാറി പുതിയതില്‍ പ്രവേശിക്കും. ആരോഗ്യകാര്യത്തില്‍ ഭയപ്പെടാനില്ല. കുടുംബജീവിതം സന്തോഷകരമാണ്‌. അവിവാഹിതരുടെ വിവാഹം നടക്കും. പൂര്‍വികസ്വത്ത്‌ കൈവശം വന്നുചേരും. സന്താനങ്ങളുടെ പഠനകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുക. ഭാഗ്യരത്നം - ഇന്ദ്രനീലം.

മീനം : (പൂരൂരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

കുടുംബത്തില്‍ ഒരു മംഗളകര്‍മം നടക്കും. കലാരംഗത്ത്‌ ശോഭിക്കും. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. പൊതുവേ ദൈവാധീനം ഉള്ള കാലമാണ്‌. സാമ്പത്തികനില മെച്ചപ്പെടും. കുട്ടികള്‍ ഇല്ലാത്ത ദമ്പതികള്‍ക്ക്‌ സന്താനലാഭം പ്രതീക്ഷിക്കാം. അകന്നുകഴിഞ്ഞിരുന്നവര്‍ തമ്മില്‍ ഒന്നിക്കും.
ഭാഗ്യരത്നം- മഞ്ഞപുഷ്യരാഗം.

ജ്യോതിഷശാസ്‌ത്രപ്രകാരം മേടം രാശി ഒന്നാമത്തെ രാശിയായി കണക്കാക്കുന്നു. ഫലപ്രവചനങ്ങള്‍ നടത്തിയിരിക്കുന്നത്‌ പ്രമുഖ ജ്യോതിഷ വിദഗ്‌ദന്‍ ഡോ. പി.ബി. രാജേഷ്‌ .

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • ആരാധനയോടെ , Ranjini Haridas

  അവതാരകയെ തേടി വന്ന ആരാധിക

  പ്രശസ്‌തര്‍ക്ക്‌ ധാരാളം ആരാധകരുണ്ടാവുക സ്വാഭാവികം. അതില്‍ തന്നെ അസ്‌ഥിയില്‍ പിടിച്ച ആരാധകരുമുണ്ടാവാം. തന്നേക്കാളേറെ ആരാധ്യരെ സ്‌നേഹിക്കുന്നവര്‍....

 • Kavya Madhavan, ആരാധനയോടെ

  പാദുകം തേടിവന്ന ആരാധകന്‍

  പ്രശസ്‌തര്‍ക്ക്‌ ധാരാളം ആരാധകരുണ്ടാവുക സ്വാഭാവികം. അതില്‍ തന്നെ അസ്‌ഥിയില്‍ പിടിച്ച ആരാധകരുമുണ്ടാവാം. തന്നേക്കാളേറെ ആരാധ്യരെ സ്‌നേഹിക്കുന്നവര്‍....

 • mangalam malayalam online newspaper

  വിഷുഫലം 2016 - 2017

  മേടം :(അശ്വതി, ഭരണി, കാര്‍ത്തിക 1/4) കുടുംബത്തില്‍ ഐശ്വര്യം നിലനില്‍ക്കും. ചിലര്‍ക്ക്‌ സ്‌ഥാനക്കയറ്റം പ്രതീക്ഷിക്കാം. വര്‍ഷത്തിന്റെ ആദ്യ പകുതി...

Back to Top