Ads by Google

പാദുകം തേടിവന്ന ആരാധകന്‍

 1. Kavya Madhavan
 2. ആരാധനയോടെ
Kavya Madhavan, ആരാധനയോടെ

പ്രശസ്‌തര്‍ക്ക്‌ ധാരാളം ആരാധകരുണ്ടാവുക സ്വാഭാവികം. അതില്‍ തന്നെ അസ്‌ഥിയില്‍ പിടിച്ച ആരാധകരുമുണ്ടാവാം. തന്നേക്കാളേറെ ആരാധ്യരെ സ്‌നേഹിക്കുന്നവര്‍.

അവരുമായി ബന്ധപ്പെട്ട ചില സ്‌മരണകള്‍, ചില നോവുകള്‍, ചില രസങ്ങള്‍ പ്രമുഖര്‍ക്കുമുണ്ടാവാം. അത്തരത്തില്‍ ആരാധകരുമായി ബന്ധപ്പെട്ട ഓര്‍മകളും സംഭവങ്ങളും വിവിധമേഖലകളിലെ പ്രശസ്‌തര്‍ പങ്കുവയ്‌ക്കുകയാണിവിടെ. ഈ ലക്കത്തില്‍ അഭിനയജീവതത്തിന്റെ 25 -ാം വര്‍ഷം പൂര്‍ത്തിയാക്കുന്ന കാവ്യ മാധവന്‍.

കുട്ടിക്കാലത്ത്‌ തന്നെ സിനിമയിലേക്ക്‌ വന്നയാളാണ്‌ ഞാന്‍. സിനിമ കരിയര്‍ ആക്കണമെന്നൊന്നും അന്നു ചിന്തിച്ചിരുന്നില്ല. പതിനാലാമത്തെ വയസില്‍ നായികയായി.

പിന്നീട്‌ തുടരെത്തുടരെ സിനിമകള്‍ വന്നു തുടങ്ങി. സിനിമകള്‍ വര്‍ധിച്ചുവരുന്നതിനൊപ്പം ആരാധകരുടെ എണ്ണവും കൂടി വന്നു. അവര്‍ പലതരത്തിലാണ്‌ തങ്ങളുടെ ആരാധന പ്രകടിപ്പിച്ചിരുന്നത്‌.

അച്‌ഛനിലൂടെയും അമ്മയിലൂടെയും മാത്രമേ അന്നുമിന്നും ആളുകള്‍ക്ക്‌ എന്നെ സമീപിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. എനിക്ക്‌ വരുന്ന കത്തുകള്‍പോലും അവര്‍ വായിച്ച ശേഷമേ എന്റെ കൈയില്‍ തരികയുള്ളായിരുന്നു.

അങ്ങനെ തരുന്ന കത്തുകളില്‍നിന്ന്‌ പ്രണയലേഖനങ്ങള്‍ ഒഴിവാക്കാന്‍ അവര്‍ ശ്രമിച്ചിരുന്നു. അവര്‍ ആ കത്തുകള്‍ കീറിക്കളയുമായിരുന്നു.

പക്ഷേ കീറിക്കളഞ്ഞ കത്തുകള്‍ ഞാന്‍ പെറുക്കിയെടുത്ത്‌ കൂട്ടിച്ചേര്‍ത്ത്‌ വായിക്കാന്‍ ശ്രമിച്ചിരുന്നു എന്നത്‌ മറ്റൊരു സത്യം. സ്‌കൂളില്‍ പഠിക്കുന്ന ഒരു കുട്ടിയുടെ കൗതുകം എന്നല്ലാതെ എന്തു പറയാന്‍. ഇന്ന്‌ അതൊക്കെ ഓര്‍ക്കുമ്പോള്‍ ചിരിവരും.

അക്കാലയളവില്‍ കുമളിയില്‍ നിന്ന്‌ ഒരു ചെറുപ്പക്കാരന്‍ ആരാധകനാണെന്നും പറഞ്ഞ്‌ വീട്ടിലേക്ക്‌ സ്‌ഥിരമായി വിളിക്കുമായിരുന്നു.
ഒരിക്കല്‍ ഞാന്‍ വീട്ടിലുണ്ടായിരുന്ന ദിവസം അയാള്‍ ഫോണ്‍ ചെയ്‌തു. അമ്മ ഫോണ്‍ എനിക്ക്‌ തന്നു.

അപ്പുറത്ത്‌ കനഗംഭീര്യമല്ലാത്ത എന്നാല്‍ തീരെ മൃദുവാകാത്ത ഒരു ശബ്‌ദം. പതിനെട്ടോ- ഇരുപതോ വയസു കാണും. തമിഴിലാണ്‌ മുഴുവന്‍ സംസാരവും.

"അമ്മ" എന്നാണ്‌ എന്നെ വിളിച്ചത്‌. പ്രായത്തിന്‌ മൂത്ത ഒരാള്‍ "അമ്മ" എന്നു വിളിക്കുന്നതിന്റെ ജാള്യം എനിക്കുണ്ട്‌. എന്നാലും ഞാന്‍ നന്നായിട്ട്‌ തന്നെ അയാളോട്‌ പെരുമാറി.

"അമ്മാവേ എനിക്ക്‌ റൊമ്പ ഇഷ്‌ടം; അമ്മാ ഒടമ്പെല്ലാം നല്ലാ പാക്കണം. ഇന്ന്‌ ഞാന്‍ കോവിലില്‍ പോയി അമ്മാവുക്ക്‌ വേണ്ടി അര്‍ച്ചന പണ്ണിയാച്ച്‌" എന്നിങ്ങനെയുള്ള സംഭാഷണമായിരുന്നു.

പിന്നീട്‌ കൂടെക്കൂടെ എന്നെ വിളിക്കുമായിരുന്നു. "അമ്മാ എവളോ നാളാച്ച്‌ ഉങ്ക കുരല്‍ ഒന്നു കേട്ടിട്ട്‌" എന്നും പറഞ്ഞ്‌.
കുറച്ചുകാലം കടന്നുപോയി.

ഒരു ദിവസം വിളിച്ചപ്പോള്‍ എന്നെ നേരില്‍ കാണണമെന്ന ആവശ്യം ഉന്നയിച്ചു. ഞാന്‍ വീട്ടിലുണ്ടാകാന്‍ സാധ്യതയുള്ള ദിവസമന്വേഷിച്ചു. അങ്ങനെ ഒരു ദിവസം അയാള്‍ ഞങ്ങളുടെ പഴയ വീട്ടിലേക്കു വന്നു.

അച്‌ഛനും അമ്മയും അയാളെ വീടിനുള്ളിലേക്ക്‌ ക്ഷണിച്ചുവെങ്കിലും "ഞാന്‍ ഇവിടെത്തന്നെ നിന്നോളാം, അമ്മാേവ ഒരുതവണ പാത്താല്‍ പോതും" എന്നു പറഞ്ഞു. അമ്മ അകത്തുവന്ന്‌ എന്നെ വിളിച്ചു. ഞാന്‍ പുറത്തേയ്‌ക്ക് വന്നതും അയാള്‍ എന്നെ തൊഴുത്‌ വണങ്ങുംപോലെയൊക്കെ ചെയ്‌തു.

ശേഷം അടുത്തപേജില്‍ വായിക്കുക...

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • ആരാധനയോടെ , Ranjini Haridas

  അവതാരകയെ തേടി വന്ന ആരാധിക

  പ്രശസ്‌തര്‍ക്ക്‌ ധാരാളം ആരാധകരുണ്ടാവുക സ്വാഭാവികം. അതില്‍ തന്നെ അസ്‌ഥിയില്‍ പിടിച്ച ആരാധകരുമുണ്ടാവാം. തന്നേക്കാളേറെ ആരാധ്യരെ സ്‌നേഹിക്കുന്നവര്‍....

 • Kavya Madhavan, ആരാധനയോടെ

  പാദുകം തേടിവന്ന ആരാധകന്‍

  പ്രശസ്‌തര്‍ക്ക്‌ ധാരാളം ആരാധകരുണ്ടാവുക സ്വാഭാവികം. അതില്‍ തന്നെ അസ്‌ഥിയില്‍ പിടിച്ച ആരാധകരുമുണ്ടാവാം. തന്നേക്കാളേറെ ആരാധ്യരെ സ്‌നേഹിക്കുന്നവര്‍....

 • mangalam malayalam online newspaper

  വിഷുഫലം 2016 - 2017

  മേടം :(അശ്വതി, ഭരണി, കാര്‍ത്തിക 1/4) കുടുംബത്തില്‍ ഐശ്വര്യം നിലനില്‍ക്കും. ചിലര്‍ക്ക്‌ സ്‌ഥാനക്കയറ്റം പ്രതീക്ഷിക്കാം. വര്‍ഷത്തിന്റെ ആദ്യ പകുതി...

Back to Top