Ads by Google

അവതാരകയെ തേടി വന്ന ആരാധിക

 1. Ranjini Haridas
 2. ആരാധനയോടെ
ആരാധനയോടെ , Ranjini Haridas

പ്രശസ്‌തര്‍ക്ക്‌ ധാരാളം ആരാധകരുണ്ടാവുക സ്വാഭാവികം. അതില്‍ തന്നെ അസ്‌ഥിയില്‍ പിടിച്ച ആരാധകരുമുണ്ടാവാം.

തന്നേക്കാളേറെ ആരാധ്യരെ സ്‌നേഹിക്കുന്നവര്‍. അവരുമായി ബന്ധപ്പെട്ട ചില സ്‌മരണകള്‍, ചില നോവുകള്‍, ചില രസങ്ങള്‍ പ്രമുഖര്‍ക്കുമുണ്ടാവാം.

അത്തരത്തില്‍ ആരാധകരുമായി ബന്ധപ്പെട്ട ഓര്‍മകളും സംഭവങ്ങളും വിവിധമേഖലകളിലെ പ്രശസ്‌തര്‍ പങ്കുവയ്‌ക്കുകയാണിവിടെ.

അവതാരകയായും നടിയായും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ രഞ്‌ജിനി ഹരിദാസ്‌ ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത അനുഭവം പകര്‍ന്ന പ്രിയ ആരാധികയെക്കുറിച്ചോര്‍ക്കുന്നു......

ഒരുപാട്‌ സദസുകളില്‍ അവതാരകയായിട്ടുണ്ട്‌ ഞാന്‍. മോഡലിംഗിലൂടെയാണ്‌ ഞാന്‍ ഇവിടെയെത്തിയത്‌. റിയാലിറ്റി ഷോകളിലേക്കെത്തിയപ്പോള്‍ എന്റെ ആരാധകരുടെ എണ്ണവും വര്‍ദ്ധിച്ചു. പ്രതീക്ഷിച്ചതിലധികം സ്‌നേഹവും അതോടൊപ്പം വെറുപ്പും അവരില്‍ നിന്നെനിക്ക്‌ ലഭിച്ചിട്ടുണ്ട്‌്.

നേരിട്ട്‌ എന്റെ വീട്ടിലെത്തി രഞ്‌ജിനിയെ കാണണമെന്നാഗ്രഹം പ്രകടിപ്പിച്ചവരുണ്ട്‌. എന്നാല്‍ അമിതമായ സ്വാതന്ത്ര്യമൊന്നും അവര്‍ക്ക്‌ നല്‍കിയിരുന്നില്ല. കാണാന്‍ മാത്രമുള്ള അനുവാദമേ അവര്‍ക്ക്‌ നല്‍കിയിരുന്നുള്ളൂ.

പ്രശസ്‌തരായവര്‍ക്ക്‌ സാധാരണ പ്രണയലേഖനങ്ങളാണല്ലോ വരാറുള്ളത്‌. എന്നാലെനിക്ക്‌ വന്നിട്ടുള്ളതിലധികവും ഫോണ്‍ കോളുകളാണ്‌.

എന്റെ പിറന്നാള്‍ ദിനത്തില്‍ മുടങ്ങാതെ വിളിക്കുന്ന ഒരുപാട്‌ ആരാധകരുണ്ട്‌.

കുറച്ച്‌ വര്‍ഷം മുന്‍പ്‌ സാമൂഹിക സന്നദ്ധ സംഘടനയായ 'ആത്മ' യില്‍ നിന്നും മറക്കാനാവാത്ത ഒരനുഭവം എനിക്കുണ്ടായി.

ആത്മ ഓരോ വര്‍ഷവും രോഗബാധിതരായ കുട്ടികളെ തെരഞ്ഞെടുത്ത്‌ അവരുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കാറുണ്ട്‌. അന്ന്‌ അവര്‍ തെരഞ്ഞെടുത്ത കുട്ടികളില്‍ രണ്ടരവയസുകാരിയുടെ ആഗ്രഹം രഞ്‌ജിനി ഹരിദാസിനെ നേരില്‍ കാണണം എന്നായിരുന്നു.

അര്‍ബുദം ബാധിച്ച അവള്‍ക്ക്‌ ചുരുങ്ങിയ മാസങ്ങള്‍ മാത്രമാണ്‌ ഡോക്‌ടര്‍മ്മാര്‍ ആയുസ്‌ വിധിച്ചിരുന്നത്‌. ഒരിക്കല്‍ കുടുംബത്തോടൊപ്പം അവളെന്നെ കാണാന്‍ വീട്ടിലെത്തി.

അവള്‍ സദാ സന്തോഷവതിയായിരുന്നു. അവളില്‍ ഒരു രോഗാവസ്‌ഥയും പ്രകടമായിരുന്നില്ല. ഞങ്ങളൊരുമി ച്ച്‌ ഭക്ഷണം കഴിച്ചു.

അവളുടെ കളിപ്പാവകളെക്കുറിച്ചും കുഞ്ഞു കൂട്ടുകാരെക്കുറിച്ചും ഞാനവതരിപ്പിച്ച പരിപാടികളില്‍ എന്റെ ഭാവപ്രകടനങ്ങളെക്കുറിച്ചും അവള്‍ വാചാലയായി.

പലപ്പോഴും എന്റെ കണ്ണുനിറഞ്ഞു തുളുമ്പുമായിരുന്നു. എങ്കിലും എല്ലാം ഉള്ളിലൊതുക്കി ഞാനവളെ തലോടി. ഒരുദിവസം മുഴുവന്‍ അവളെനിക്കൊപ്പമുണ്ടായിരുന്നു.

കളിച്ചും ചിരിച്ചും ഒരുദിവസം അവള്‍ക്കൊപ്പം കടന്നുപോയത്‌ ഞാനറിഞ്ഞതേയില്ല. എന്നോട്‌ സ്‌നേഹവും കരുതലും ആവോളം പ്രകടിപ്പിച്ച ആ കുഞ്ഞുമാലാഖയെ എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല.

കുഞ്ഞുങ്ങള്‍ നിഷ്‌ക്കളങ്കരാണ്‌. അറിവാകുമ്പോഴാണ്‌ അവരിലെ നിഷ്‌ക്കളങ്കത നഷ്‌ടപ്പെടുന്നത്‌. നാടിനെക്കുറിച്ചും തന്റെ കുഞ്ഞുസ്വപ്‌നങ്ങളെക്കുറിച്ചും പ്രായത്തില്‍ക്കവിഞ്ഞ പക്വതയോടെയാണവളെന്നോട്‌് സംസാരിച്ചത്‌.

മരണം വരെ ഞാനവളെ മറക്കില്ല. എന്റെ ഹൃദയത്തെ ഇത്രമാത്രം സ്‌പര്‍ശിച്ചൊരനുഭവം പിന്നീടെനിക്കുണ്ടായിട്ടില്ല.

ആ സംഭവത്തിനുശേഷം പിന്നീടൊരിക്കലും ഞാന്‍ അവളെക്കുറിച്ച്‌ അന്വേഷിച്ചിട്ടില്ല. ഈ ലോകത്തുനിന്ന്‌ അവള്‍ യാത്രയായെന്നറിഞ്ഞാല്‍ അതെനിക്ക്‌ താങ്ങാനാവില്ല.
അവളുടെ നിഷ്‌ക്കളങ്കമായ പുഞ്ചിരി മാത്രം മതിയെനിക്ക്‌. അതിനെ ഒരു മരണത്തിനും കീഴ്‌പ്പെടുത്താനാവില്ല.

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • ആരാധനയോടെ , Ranjini Haridas

  അവതാരകയെ തേടി വന്ന ആരാധിക

  പ്രശസ്‌തര്‍ക്ക്‌ ധാരാളം ആരാധകരുണ്ടാവുക സ്വാഭാവികം. അതില്‍ തന്നെ അസ്‌ഥിയില്‍ പിടിച്ച ആരാധകരുമുണ്ടാവാം. തന്നേക്കാളേറെ ആരാധ്യരെ സ്‌നേഹിക്കുന്നവര്‍....

 • Kavya Madhavan, ആരാധനയോടെ

  പാദുകം തേടിവന്ന ആരാധകന്‍

  പ്രശസ്‌തര്‍ക്ക്‌ ധാരാളം ആരാധകരുണ്ടാവുക സ്വാഭാവികം. അതില്‍ തന്നെ അസ്‌ഥിയില്‍ പിടിച്ച ആരാധകരുമുണ്ടാവാം. തന്നേക്കാളേറെ ആരാധ്യരെ സ്‌നേഹിക്കുന്നവര്‍....

 • mangalam malayalam online newspaper

  വിഷുഫലം 2016 - 2017

  മേടം :(അശ്വതി, ഭരണി, കാര്‍ത്തിക 1/4) കുടുംബത്തില്‍ ഐശ്വര്യം നിലനില്‍ക്കും. ചിലര്‍ക്ക്‌ സ്‌ഥാനക്കയറ്റം പ്രതീക്ഷിക്കാം. വര്‍ഷത്തിന്റെ ആദ്യ പകുതി...

Back to Top