Ads by Google

Best XMAS CAKES for Ever

റ്റോഷ്‌മ ബിജു വര്‍ഗീസ്‌

mangalam malayalam online newspaper

വീണ്ടുമൊരു ക്രിസ്‌മസ്‌ കൂടി വരവായി. സുന്ദരമായ ക്രിസ്‌മസ്‌ ദിനത്തെ വരവേല്‍ക്കാന്‍ രുചികരമായ കേക്കുകള്‍ തയ്യാറാക്കേണ്ടേ... വിവിധതരം പഴങ്ങളും ചോക്ലേറ്റുകളും കൊണ്ടുനിറഞ്ഞ ചില ക്രിസ്‌മസ്‌ കേക്കുകള്‍ പരിചയപ്പെടൂ....

ഹണി കേക്ക്‌

ആവശ്യമുള്ള സാധനങ്ങള്‍
മൈദ- 300 ഗ്രം
ബട്ടര്‍ - 200 ഗ്രാം
കണ്ടന്‍സിഡ്‌ മില്‍ക്ക്‌ - 200 ഗ്രാം
തേന്‍ - 200 ഗ്രം
വാനില എസന്‍സ്‌ - ഒരു ടീസ്‌പൂണ്‍
ബേക്കിംഗ്‌ പൗഡര്‍ - കാല്‍ ടീസ്‌പൂണ്‍
സോഡാപ്പൊടി - കാല്‍ ടീസ്‌പൂണ്‍
കറുവാപ്പട്ട,ഗ്രാമ്പു, ഏലയ്‌ക്ക -അര ടീസ്‌പൂണ്‍(പൊടിച്ചത്‌)
ഓറഞ്ച്‌ തൊലി ഗ്രേറ്റ്‌ ചെയ്‌തത്‌- കാല്‍ ടീസ്‌പൂണ്‍
കശുവണ്ടിപ്പരിപ്പ്‌- അര കപ്പ്‌(ചെറുതായി നുറുക്കിയത്‌)
മുട്ട- മൂന്നെണ്ണം(അടിച്ചത്‌)

തയാറാക്കുന്ന വിധം

മൈദയും ബേക്കിംഗ്‌ പൗഡറും ഒരുമിച്ച്‌ യോജിപ്പിക്കുക. ഇതിലേക്ക്‌ മസാല പൊടി ചേര്‍ത്തിളക്കുക. ബട്ടര്‍, കണ്ടന്‍സിഡ്‌ മില്‍ക്ക്‌ ഇവ ഒരു ബൗളില്‍ എടുത്ത്‌ ബീറ്റ്‌ ചെയ്യുക. ഇതിലേക്ക്‌ തേനും ഓറഞ്ച്‌ തൊലിയും, മുട്ട പൊട്ടിച്ചൊഴിച്ചതും ചേര്‍ത്ത്‌ വീണ്ടും മിക്‌സ്‌ ചെയ്‌ത്‌ മൈദയിലേക്ക്‌ പകരുക. കശുവണ്ടിപ്പരിപ്പും ഇതിലേക്ക്‌ ഇളക്കുക. ഓവന്‍ 180 ഡിഗ്രി സെന്റി ഗ്രേഡില്‍ ചൂടാക്കി ഇടുക. ബേക്കിംഗ്‌ ഡിഷില്‍ അല്‍പ്പം ബട്ടര്‍ പുരട്ടി മൈദ തട്ടി കേക്ക്‌ കൂട്ട്‌ അതിലേക്ക്‌ പകര്‍ന്ന്‌ 25 മിനിറ്റ്‌ ബേക്ക്‌ ചെയ്‌തെടുക്കുക.

ഗോള്‍ഡന്‍ ഫ്രൂട്ട്‌ കേക്ക്‌

ആവശ്യമുള്ള സാധനങ്ങള്‍
ഈന്തപ്പഴം, ഫ്രൂട്ടി-ഫ്രൂട്ടി, പൈനാപ്പിള്‍ വിളയിച്ചത്‌, ചെറി, ഇഞ്ചി വിളയിച്ചത്‌, ഓറഞ്ച്‌ തൊലി ഇവയെല്ലാംകൂടി- -350 ഗ്രാം
കുരുവുള്ള മുന്തിരി്‌-250 ഗ്രാം(ചെറുതായി അരിഞ്ഞത്‌.)
മൈദ- ഒരു കിലോ
ബേക്കിംഗ്‌ പൗഡര്‍-നാല്‌ ടീസ്‌പൂണ്‍
മുട്ട-എട്ടെണ്ണം
ബട്ടര്‍-175 ഗ്രാം
പഞ്ചസാര പൊടിച്ചത്‌-200 ഗ്രാം
വൈറ്റ്‌ റം- 125 മില്ലി ലിറ്റര്‍
ജാം - 200 ഗ്രാം
ബദാം -225 ഗ്രാം
കശുവണ്ടിപ്പരിപ്പ്‌ -35 ഗ്രാം
ഏലയ്‌ക്ക പൊടിച്ചത്‌്- അഞ്ച്‌ ഏലയ്‌ക്കയുടേത്‌
ഗ്രാമ്പു പൊടിച്ചത്‌ -കാല്‍ ടീസ്‌പൂണ്‍
കറുവാപ്പട്ട പൊടിച്ചത്‌ - കാല്‍ ടീസ്‌പൂണ്‍
ബദാം-75 ഗ്രാം(ചെറുതായി അരിഞ്ഞത്‌)

തയാറാക്കുന്ന വിധം

പഴങ്ങള്‍ ഉണക്ക മുന്തിരി ഇവ വൈറ്റ്‌ റം ഒഴിച്ച്‌ നന്നായി ഇളക്കി ഒരാഴ്‌ച സൂക്ഷിച്ച്‌ വയ്‌ക്കുക.
മൈദയും ബേക്കിംഗ്‌ പൗഡറും യോജിപ്പിച്ച്‌ മൂന്ന്‌ നാല്‌ പ്രാവശ്യം അരിച്ചെടുക്കുക. ഏലയ്‌ക്ക,ഗ്രാമ്പു, കറുവാപ്പട്ട ഇവ പൊടിച്ചത്‌ മൈദയില്‍ ചേര്‍ത്തിളക്കുക. ശേഷം റമ്മില്‍ കുതിര്‍ത്തുവച്ചിരിക്കുന്ന പഴങ്ങളും ബദാമും അണ്ടിപ്പരിപ്പും കൂടി ഇതിലേക്ക്‌ ചേര്‍ത്തിളക്കുക. പഞ്ചസാരയും മുട്ടയും നന്നായി അടിച്ചുപതപ്പിച്ച്‌ ഒപ്പം ബട്ടറും കൂടി ചേര്‍ത്ത്‌ അതും മൈദ കൂട്ടിലേക്ക്‌ ചേര്‍ത്തിളക്കുക. ബദാം അരിഞ്ഞത്‌ മുകളില്‍ വിതറി ബേക്ക്‌ ചെയ്‌തെടുക്കാം.

പൈനാപ്പിള്‍ കേക്ക്‌

ആവശ്യമുള്ള സാധനങ്ങള്‍
മൈദ -കാല്‍ കിലോ
ബേക്കിംഗ്‌ പൗഡര്‍-രണ്ട്‌ ടീസ്‌പൂണ്‍
മുട്ട -രണ്ടെണ്ണം
ബട്ടര്‍ -150 ഗ്രാം
പൈനാപ്പിള്‍ അരിഞ്ഞത്‌ -ഒരു കപ്പ്‌ (പഞ്ചസാര ചേര്‍ത്ത്‌ വേവിച്ച്‌ വെള്ളം വറ്റിച്ചത്‌)
പഞ്ചസാര - രണ്ട്‌ ടേബിള്‍ സ്‌്പൂണ്‍
പൈനാപ്പിള്‍ എസന്‍സ്‌ -അര ടീസ്‌പൂണ്‍

തയാറാക്കുന്ന വിധം

ബട്ടര്‍, പഞ്ചസാര ഇവ ഒന്നിച്ച്‌ അടിച്ചെടുക്കുക.. ബേക്കിംഗ്‌ പൗഡറും മൈദയും ഒന്നിച്ച്‌ അരിക്കുക. അതിലേക്ക്‌ മുട്ട ഓരോന്നായി പൊട്ടിച്ചൊഴിച്ച്‌ യോജിപ്പിക്കുക. പൈനാപ്പിള്‍ വേവിച്ചുവച്ചിരിക്കുന്നത്‌ ചൂടാറുമ്പോള്‍ എസന്‍സ്‌ ചേര്‍ത്ത്‌ മൈദകൂട്ടിലേക്ക്‌ ചേര്‍ത്തിളക്കാം ബേക്കിംഗ്‌ പാത്രത്തില്‍ ബട്ടര്‍ പുരട്ടി മൈദ തട്ടി കേക്ക്‌ കൂട്ടൊഴിച്ച്‌ 180 ഡിഗ്രി സെന്റി്‌്ഗ്രേഡില്‍ 30 മിനിറ്റ്‌ ബേക്ക്‌ ചെയ്‌തെടുക്കുക.

ശേഷം അടുത്തപേജില്‍ വായിക്കുക...

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
  • mangalam malayalam online newspaper

    Quick and Easy Holiday Muffins

    അവധിക്കാലം ആഘോഷമാക്കുന്നതിനൊപ്പം കൊച്ചുകൂട്ടുകാര്‍ക്ക്‌ അല്‍പ്പം പാചകവും പരീക്ഷിച്ചുനോക്കാം. എളുപ്പത്തില്‍ തയാറാക്കാവുന്നതും ആരോഗ്യപ്രദവുമായ...

  • mangalam malayalam online newspaper

    Summer Delicacies

    ഉണക്കിയെടുത്ത വിഭവങ്ങളും അച്ചാറുകളും തയാറാക്കാന്‍ ഏറ്റവും നല്ല സമയമാണ്‌ വേനല്‍കാലം. മാങ്ങയും ചക്കയും നാരങ്ങയുമെല്ലാം സമൃദ്ധമായി കാണപ്പെടുന്ന കാലവും...

  • mangalam malayalam online newspaper

    പോവ്വാം , പുളിശേരി കടയിലേക്ക്‌

    ആഹാരത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ മലയാളിയുടെ നാവില്‍ ആദ്യം വരുന്ന പേരാണു പഴയിടം മോഹനന്‍ നമ്പൂതിരി. അദ്ദേഹത്തിന്റെ മകനും അച്‌ഛന്റെ വഴിയേ രുചിയുടെ...

Back to Top