Ads by Google

Delicious CHRISTMAS Feast

റ്റോഷ്‌മ ബിജു വര്‍ഗീസ്‌

mangalam malayalam online newspaper

വിശേഷപ്പെട്ട വിഭവങ്ങള്‍ തയ്യാറാക്കി ക്രിസ്‌തുമസ്‌ ദിവസം സന്തോഷപ്രദമാക്കാം. രാവിലെയും ഉച്ചയ്‌ക്കും വൈകിട്ടത്തേക്കും തയ്യാറാക്കാവുന്ന രുചികരമായ വിഭവങ്ങളിതാ....

പ്രോണ്‍സ്‌ ബിരിയാണി

ആവശ്യമുള്ള സാധനങ്ങള്‍
പച്ച ചെമ്മീന്‍ - ഒരു കപ്പ്‌
ഉപ്പ്‌ - പാകത്തിന്‌
വെളുത്തുള്ളി - ഏഴ്‌ അല്ലി(അരച്ചത്‌)
ഇഞ്ചി - ഒരു കഷണം(അരച്ചത്‌)
ഗരം മസാല - രണ്ട്‌ ടീസ്‌പൂണ്‍
കുരുമുളകുപൊടി - ഒരു ടീസ്‌പൂണ്‍
നെയ്യ്‌ - രണ്ട്‌ ടേബിള്‍സ്‌പൂണ്‍
ചുവന്നുള്ളി - പത്തെണ്ണം (നീളത്തില്‍ അരിഞ്ഞത്‌)
പച്ചമുളക്‌ - മൂന്നെണ്ണം(ചരിച്ച്‌ അരിഞ്ഞത്‌)
ബിരിയാണി അരി - മൂന്ന്‌ കപ്പ്‌
കട്ടിയുളള തേങ്ങാപ്പാല്‍ - ആറ്‌ കപ്പ്‌

തയാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ ചെമ്മീനില്‍ ഉപ്പ്‌ ,വെളുത്തുളളി- ഇഞ്ചി അരച്ചത്‌,ഗരം മസാല,കുരുമുളകുപൊടി എന്നിവ പുരട്ടി അല്‍പ്പ സമയം വയ്‌ക്കുക. പ്രഷര്‍ കുക്കറില്‍ നെയ്യ്‌ ചൂടാക്കി ഉള്ളിയും പച്ചമുളകും മൂപ്പിക്കുക. ശേഷം ചെമ്മീനും അരിയും തേങ്ങാപാലും ചേര്‍ത്തടച്ച്‌ ഒരു വിസില്‍ അടിക്കുന്നതിന്‌ തൊട്ടുമുന്‍പ്‌ തീ ഓഫ്‌ ചെയ്യാം. ആവി പോയ ശേഷം കുക്കര്‍ തുറന്ന്‌ ഇളക്കി വിളമ്പാം.

പച്ചക്കുരുമുളകുചേര്‍ത്ത താറാവുകറി

ആവശ്യമുളള സാധനങ്ങള്‍
1. താറാവ്‌ - ഒരു കിലോ
2. തേങ്ങ - ഒരെണ്ണം
3. മല്ലിപ്പൊടി - രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
മഞ്ഞള്‍പൊടി- അര ടീസ്‌പൂണ്‍
കുരുമുളകുപൊടി- അര ടീസ്‌പൂണ്‍
4. സവാള - അര കിലോ
പച്ച കുരുമുളക്‌ - ഒന്നര ടേബിള്‍ സ്‌പൂണ്‍
വെളുത്തുളളി - അഞ്ച്‌ അല്ലി
ഇഞ്ചി - ഒരു വലിയ കഷണം
കറിവേപ്പില -രണ്ട്‌ ഇതള്‍
5. ഉരുളക്കിഴങ്ങ്‌ - അര കിലോ
ഏലയ്‌ക്ക പൊടിച്ചത്‌ - നാലെണ്ണം
എണ്ണ - നാല്‌ ടേബിള്‍ സ്‌പൂണ്‍
ഉപ്പ്‌ - പാകത്തിന്‌

തയാറാക്കുന്ന വിധം

താറാവ്‌ വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കുക. തേങ്ങ ചുരണ്ടി ഒന്നര കപ്പ്‌ വെളളം ചേര്‍ത്ത്‌ ഒന്നാം പാല്‍ പിഴിഞ്ഞെടുക്കുക. വീണ്ടും വീണ്ടും ഒന്നര കപ്പ്‌് വെള്ളം ചേര്‍ത്ത്‌ രണ്ടാം പാല്‍ പിഴിഞ്ഞെടുക്കുക. മൂന്നാമത്തെ ചേരുവകള്‍ അല്‍പ്പം വെളളം ചേര്‍ത്ത്‌ അരച്ചെടുക്കണം. നാലാമത്തെ ചേരുവകളില്‍ പച്ചകുരുമുളക്‌ ഒഴികെ ബാക്കി എല്ലാം നീളത്തില്‍ അരിഞ്ഞ്‌ എടുത്ത്‌ ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി നന്നായി വഴറ്റുക. സവാള ബ്രൗണ്‍ നിറമാകുമ്പോള്‍ അരച്ച മസാലയും പച്ചക്കുരുമുളക്‌ അരച്ചതും ചേര്‍ത്ത്‌ വഴറ്റണം. ശേഷം താറാവ്‌ കഷണങ്ങളും ഉരുളക്കിഴങ്ങും രണ്ടാം പാലും ചേര്‍ത്ത്‌ അടച്ച്‌ വേവിക്കണം. വേവ്‌ പാകമാകുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത്‌ തിളയ്‌ക്കുന്നതിന്‌ മുന്‍പ്‌ അടുപ്പില്‍ നിന്നിറക്കി ഏലയ്‌ക്കാപൊടിയും ചേര്‍ത്ത്‌ ചൂടോടെ വിളമ്പുക.

പാലപ്പം

ആവശ്യമുളള സാധനങ്ങള്‍
അരിപ്പൊടി - രണ്ട്‌ കപ്പ്‌
റവ - രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
തേങ്ങയുടെ രണ്ടാംപാല്‍ - രണ്ട്‌ കപ്പ്‌
തേങ്ങയുടെ ഒന്നാംപാല്‍ - ഒരു കപ്പ്‌
യീസ്‌റ്റ് - അര ടീസ്‌പൂണ്‍
പഞ്ചസാര - അര ടീസ്‌പൂണ്‍
വെളളം - രണ്ട്‌ കപ്പ്‌്

തയാറാക്കുന്ന വിധം

റവ വെളളം ചേര്‍ത്ത്‌ കുറുക്കി എടുക്കുക. യീസ്‌റ്റും പഞ്ചസാരയും ഒരു പാത്രത്തിലെടുത്ത്‌ ചെറു ചൂടുവെള്ളം ഒഴിച്ച്‌ പൊങ്ങാന്‍ വയ്‌ക്കുക. നല്ലതുപോലെ പതഞ്ഞുവരുമ്പോഴേ ഉപയോഗിക്കാവൂ..ഒരു പാത്രത്തില്‍ അരിപ്പൊടി, റവ കുറുക്കിയത്‌ യീസ്‌റ്റ് ഇവ എടുത്ത്‌ ഒരുമിച്ച്‌ ഇളക്കുക. രണ്ടാംപാല്‍ പാകത്തിന്‌ ചേര്‍ത്ത്‌ കലക്കി എടുക്കുക. ഇത്‌ ഒരു രാത്രി പുളിക്കാന്‍ വയ്‌ക്കുക. പിറ്റേന്ന്‌ ഒന്നാം പാല്‍ കുറേശ്ശെ ചേര്‍ത്ത്‌ പാകത്തിന്‌ നീട്ടുക. ഉപ്പ്‌ ചേര്‍ത്ത്‌ ഇളക്കുക. അപ്പച്ചട്ടി അടുപ്പില്‍വച്ച്‌ ചൂടാകുമ്പോള്‍ മാവ്‌ കോരിയോഴിച്ച്‌ വട്ടം ചുറ്റിച്ച്‌ അടച്ചുവയ്‌ക്കുക. ചൂടോടെ താറാവ്‌ കറിയ്‌ക്കൊപ്പം വിളമ്പാം.

ശേഷം അടുത്തപേജില്‍ വായിക്കുക...

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
  • mangalam malayalam online newspaper

    Quick and Easy Holiday Muffins

    അവധിക്കാലം ആഘോഷമാക്കുന്നതിനൊപ്പം കൊച്ചുകൂട്ടുകാര്‍ക്ക്‌ അല്‍പ്പം പാചകവും പരീക്ഷിച്ചുനോക്കാം. എളുപ്പത്തില്‍ തയാറാക്കാവുന്നതും ആരോഗ്യപ്രദവുമായ...

  • mangalam malayalam online newspaper

    Summer Delicacies

    ഉണക്കിയെടുത്ത വിഭവങ്ങളും അച്ചാറുകളും തയാറാക്കാന്‍ ഏറ്റവും നല്ല സമയമാണ്‌ വേനല്‍കാലം. മാങ്ങയും ചക്കയും നാരങ്ങയുമെല്ലാം സമൃദ്ധമായി കാണപ്പെടുന്ന കാലവും...

  • mangalam malayalam online newspaper

    പോവ്വാം , പുളിശേരി കടയിലേക്ക്‌

    ആഹാരത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ മലയാളിയുടെ നാവില്‍ ആദ്യം വരുന്ന പേരാണു പഴയിടം മോഹനന്‍ നമ്പൂതിരി. അദ്ദേഹത്തിന്റെ മകനും അച്‌ഛന്റെ വഴിയേ രുചിയുടെ...

Back to Top