Ads by Google

NewYear Recipes...

റ്റോഷ്‌മ ബിജു വര്‍ഗീസ്‌

mangalam malayalam online newspaper

പുതുവര്‍ഷത്തില്‍ കുറച്ച്‌ വ്യത്യസ്‌ത ത വേണ്ടേ... വീട്ടില്‍ത്തന്നെ തയ്യാറാ ക്കാവുന്ന പലതരം കുക്കീസുകളി താ.. മധുരവും എരിവും ഉപ്പും ഒക്കെ ചേര്‍ന്ന രുചികരമായ കുക്കീസ്‌...

ചോക്ലേറ്റ്‌ കുക്കീസ്‌

ആവശ്യമുളള സാധനങ്ങള്‍
ബട്ടര്‍ - അര കപ്പ്‌
മൈദ - ഒരു കപ്പ്‌
പഞ്ചസാര - അര കപ്പ്‌
വാനില - അര കപ്പ്‌
ചോക്ലേറ്റ്‌- 100 ഗ്രാം (നുറുക്കിയത്‌)
പാല്‍ - മൂന്ന്‌ ടേബിള്‍ സ്‌പൂണ്‍

തയാറാക്കുന്ന വിധം

180 ഡിഗ്രി സെന്റിഗ്രേഡില്‍ ഓവന്‍ ചൂടാക്കിയിടുക. ഒരു ബൗളില്‍ ബട്ടര്‍ എടുത്ത്‌ നന്നായി അടിച്ചു മയംവരുത്തുക. ഇതിലേക്ക്‌ പഞ്ചസാര ചേര്‍ത്ത്‌ ഇളക്കിയോജിപ്പിക്കുക. ഇതിലേക്ക്‌ വാനില എസന്‍സും മൈദയും ചോക്ലേറ്റും ചേര്‍ത്ത്‌ ഇളക്കുക.

ഇതിലേക്ക്‌ പാലും ചേര്‍ക്കാം. കൂട്ട്‌ മുറുകി വരുമ്പോള്‍ ഓരോ ഉരുളകളായി എടുത്ത്‌ പരത്തി ബേക്കിംഗ്‌ ട്രേയില്‍ ബട്ടര്‍ പുരട്ടി അതില്‍ നിരത്തി വയ്‌ക്കാം. ഇത്‌ ഓവനില്‍ വച്ച്‌ മുപ്പത്‌ മിനിറ്റ്‌ ബേക്ക്‌ ചെയ്‌തെടുക്കാം....

കോക്കനട്ട്‌ കുക്കീസ്‌

ആവശ്യമുളള സാധനങ്ങള്‍
മൈദ - ഒരു കപ്പ്‌
പഞ്ചസാര- അര കപ്പ്‌
ഉപ്പ്‌ - ഒരു ടീസ്‌പൂണ്‍
ബേക്കിംഗ്‌ പൗഡര്‍ - അര ടീസ്‌പൂണ്‍
സോഡാപ്പൊടി - അര ടീസ്‌പൂണ്‍
ബട്ടര്‍ - കാല്‍കപ്പ്‌
മുട്ട - രണ്ടെണ്ണം
വാനില എസന്‍സ്‌ - ഒരു ടീസ്‌പൂണ്‍
തേങ്ങ ചുരണ്ടിയത്‌ - രണ്ട്‌ ടേബിള്‍ സ്‌പൂണ്‍

തയാറാക്കുന്ന വിധം

ഫ്രൈയിംഗ്‌ പാനില്‍ തേങ്ങ ചിരകിയത്‌ ഇട്ട്‌ ഒന്ന്‌ ഡ്രൈ ആകുന്നതുവരെ ഇളക്കി എടുത്ത്‌ മാറ്റി വയ്‌ക്കുക. മൈദ,ബേക്കിംഗ്‌് പൗഡര്‍,സോഡാപ്പൊടി ഇവ ഒരുമിച്ച്‌ യോജിപ്പിച്ച്‌ മൂന്ന്‌ പ്രാവശ്യം അരിപ്പയില്‍ അരിച്ചെടുക്കുക.

ഇതിലേക്ക്‌ പഞ്ചസാര, ഉപ്പ്‌, ബട്ടര്‍, മുട്ട ഇവ ചേര്‍ത്ത്‌ നന്നായി അടിച്ചെടുക്കുക. ഇതിലേക്ക്‌ തേങ്ങയും ചേര്‍ത്തിളക്കാം. ഓവന്‍ 150 ഡിഗ്രി സെന്റിഗ്രേഡില്‍ ചൂടാക്കിയിട്ട ശേഷം ബേക്കിംഗ്‌ ട്രേയില്‍ ബട്ടര്‍ പുരട്ടി തയ്യാറാക്കിയ കൂട്ട്‌ കുറേശെ ഒഴിച്ച്‌ അര മണിക്കൂര്‍ ബേക്ക്‌ ചെയ്‌തെടുക്കാം.

ബട്ടര്‍ കുക്കീസ്‌

ആവശ്യമുള്ള സാധനങ്ങല്‍
മൈദ - 100ഗ്രാം
പഞ്ചസാര - 100ഗ്രാം(പൊടിച്ചത്‌)
നിലക്കടല -100 ഗ്രാം(നുറുക്കിയത്‌)
ബട്ടര്‍ - 50 ഗ്രാം
മുട്ട - രണ്ടെണ്ണം
സോഡാപ്പൊടി - ഒരു നുള്ള്‌
ഉപ്പ്‌ - ഒരു നുള്ള്‌
വാനില എസന്‍സ്‌ - ഒരു ടീസ്‌പൂണ്‍

തയാറാക്കുന്ന വിധം

മൈദയും സോഡാപ്പൊടിയും ഒരുമിച്ച്‌ യോജിപ്പിച്ച ശേഷം ഉപ്പും ചേര്‍ത്തിളക്കുക. ഇതിലേക്ക്‌ പഞ്ചസാരയും ബട്ടറും കൂടി ചേര്‍ത്ത്‌ യോജിപ്പിക്കാം. ഒരു പാത്രത്തില്‍ മുട്ട പൊട്ടിച്ചൊഴിച്ച്‌ നന്നായി അടിച്ചെടുക്കുക. ഇതിലേക്ക്‌ മൈദ കൂട്ട്‌ കുറേശെ ചേര്‍ത്തിളക്കുക.

ഇതിലേക്ക്‌ കടലയും വാനില എസന്‍സും ചേര്‍ത്ത്‌ യോജിപ്പിക്കുക. ഇത്‌ ഫ്രിഡ്‌ജില്‍ ഒരു മണിക്കൂര്‍ വച്ച ശേഷം ചെറിയ ഉരുളകളാക്കി ബേക്കിംഗ്‌ ട്രേയില്‍ ബട്ടര്‍ പുരട്ടി അതില്‍ നിരത്തുക. 180 ഡിഗ്രി സെന്റി ഗ്രേഡില്‍ 15 മിനിറ്റ്‌ ബേക്ക്‌ ചെയ്‌തെടുക്കുക.

ശേഷം അടുത്തപേജില്‍ വായിക്കുക...

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
  • mangalam malayalam online newspaper

    Quick and Easy Holiday Muffins

    അവധിക്കാലം ആഘോഷമാക്കുന്നതിനൊപ്പം കൊച്ചുകൂട്ടുകാര്‍ക്ക്‌ അല്‍പ്പം പാചകവും പരീക്ഷിച്ചുനോക്കാം. എളുപ്പത്തില്‍ തയാറാക്കാവുന്നതും ആരോഗ്യപ്രദവുമായ...

  • mangalam malayalam online newspaper

    Summer Delicacies

    ഉണക്കിയെടുത്ത വിഭവങ്ങളും അച്ചാറുകളും തയാറാക്കാന്‍ ഏറ്റവും നല്ല സമയമാണ്‌ വേനല്‍കാലം. മാങ്ങയും ചക്കയും നാരങ്ങയുമെല്ലാം സമൃദ്ധമായി കാണപ്പെടുന്ന കാലവും...

  • mangalam malayalam online newspaper

    പോവ്വാം , പുളിശേരി കടയിലേക്ക്‌

    ആഹാരത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ മലയാളിയുടെ നാവില്‍ ആദ്യം വരുന്ന പേരാണു പഴയിടം മോഹനന്‍ നമ്പൂതിരി. അദ്ദേഹത്തിന്റെ മകനും അച്‌ഛന്റെ വഴിയേ രുചിയുടെ...

Back to Top