Ads by Google

Best JUICE DIET

റ്റോഷ്‌മ ബിജു വര്‍ഗീസ്‌

mangalam malayalam online newspaper

വണ്ണം അല്‍പ്പം കൂടിയാല്‍ എല്ലാവര്‍ക്കും ടെന്‍ഷനാണ്‌. ഇനിമുതല്‍ അമിതവണ്ണത്തെയോര്‍ത്ത്‌ ഭയപ്പെടേണ്ട. ആരോഗ്യം നിലനിര്‍ത്തിക്കൊണ്ടുതന്നെ അമിതവണ്ണം കുറയ്‌ക്കാനും സൗന്ദര്യം കൂട്ടാനും മാര്‍ഗമുണ്ട്‌.

ശ്രേഷഠമായ ഫലവര്‍ഗങ്ങളുടെ ജ്യൂസുകള്‍ നിങ്ങളെ അതിന്‌ സഹായിക്കും. കൊഴുപ്പുകൂടിയ ആഹാര പദാര്‍ഥങ്ങള്‍ക്ക്‌ പകരം ദിവസവും രാവിലെയും വൈകിട്ടും ഈ ജ്യൂസുകള്‍ ശീലമാക്കിനോക്കൂ.....

ഓറഞ്ച്‌ വിത്ത്‌ ക്യാരറ്റ്‌്് ജ്യൂസ്‌

ആവശ്യമുള്ള സാധനങ്ങള്‍
ഓറഞ്ച്‌ - രണ്ടെണ്ണം (വലുത്‌)
ക്യാരറ്റ്‌ - ഒരെണ്ണം

തയാറാക്കുന്ന വിധം

ജ്യൂസറിലോ മിക്‌സിയിലോ ഓറഞ്ചും ക്യാരറ്റും പ്രത്യേകം അടിച്ചെടുക്കുക. ഗ്ലാസില്‍ ഐസ്‌ ഇട്ടശേഷം ജ്യൂസുകള്‍ രണ്ടും ഇളക്കിയോജിപ്പിച്ച്‌ ഗ്ലാസിലേക്ക്‌ ഒഴിച്ച്‌ വിളമ്പാവുന്നതാണ്‌. മധുരം ചേര്‍ക്കാതെ ഉപയോഗിക്കുന്നതാണ്‌ ഉത്തമം.

ചില്‍ഡ്‌ ഗ്രീന്‍ ബ്യൂട്ടി

ആവശ്യമുള്ള സാധനങ്ങള്‍
ആപ്പിള്‍ - രണ്ടെണ്ണം(തൊലികളഞ്ഞ്‌ അരിഞ്ഞത്‌)
സെലറി - നാല്‌ തണ്ട്‌(ചെറുതായി അരിഞ്ഞത്‌)
കുക്കുംബര്‍ - ഒരെണ്ണം(തൊലികളഞ്ഞ്‌ ചെറിയകഷണങ്ങളാക്കിയത്‌)
ഇഞ്ചി - ഒരു ചെറിയ കഷണം(തൊലികളഞ്ഞ്‌ കഷണങ്ങളാക്കിയത്‌)
ചെറുനാരങ്ങ നീര്‌- ഒരെണ്ണത്തിന്റെ പകുതി

തയാറാക്കുന്ന വിധം

ആപ്പിള്‍, ഇഞ്ചി , കുക്കുംബര്‍, സെലറി അല്‍പ്പം വെള്ളം എന്നിവ ജ്യൂസറിലോ മിക്‌സിയിലോ ഇട്ട്‌ അടിച്ചെടുക്കുക. ഇതിലേക്ക്‌ ചെറുനാരങ്ങാ നീരും ചേര്‍ത്തിളക്കാം. ഇത്‌് ഐസിട്ട ഗ്ലാസിലേക്ക്‌ പകര്‍ന്ന്‌ വിളമ്പാം.

ഗ്രീന്‍ ലമണൈഡ്‌

ആവശ്യമുള്ള സാധനങ്ങള്‍
ആപ്പിള്‍ - രണ്ടെണ്ണം(തൊലികളഞ്ഞ്‌ കഷണങ്ങളാക്കിയത്‌)
കുക്കുംബര്‍ - ഒരെണ്ണം(തൊലികളഞ്ഞ്‌ കഷണങ്ങളാക്കിയത്‌)
ചെറുനാരങ്ങ നീര്‌ - ഒരെണ്ണത്തിന്റേത്‌
ചീരയില - രണ്ട്‌ കപ്പ്‌

തയാറാക്കുന്ന വിധം

തയാറാക്കിവച്ച ചേരുവകളെല്ലാം ഒന്നിച്ച്‌ മിക്‌സിയില്‍ അടിച്ചെടുത്ത ശേഷം ഇളക്കി യോജിപ്പിച്ച്‌ ഐസിട്ട ഗ്ലാസില്‍ പകര്‍ന്ന്‌ വിളമ്പാം.

ബീറ്റ്‌റൂട്ട്‌ ഹാര്‍ട്ട്‌ ബീറ്റ്‌സ്

ആവശ്യമുള്ള സാധനങ്ങള്‍
ബീറ്റ്‌ റൂട്ട്‌ - ഒരെണ്ണം
ക്യാരറ്റ്‌ - അഞ്ചെണ്ണം
ആപ്പിള്‍ - ഒരെണ്ണം
ഓറഞ്ച്‌ - രണ്ടെണ്ണം
ചെറുനാരങ്ങ നീര്‌ - ഒരു ടേബിള്‍ സ്‌പൂണ്‍

തയാറാക്കുന്ന വിധം

എല്ലാ പഴവര്‍ഗങ്ങളും മിക്‌സിയിലോ ജ്യൂസറിലോ ഇട്ട്‌ അടിച്ച്‌ നീരെടുത്ത്‌ ഒന്ന്‌ ഇളക്കി യോജിപ്പിച്ച ശേഷം ഐസിട്ട ഗ്ലാസിലേക്ക്‌ പകര്‍ന്ന്‌ വിളമ്പാം.

ബീറ്റ്‌റൂട്ട്‌വിത്ത്‌ സ്വീറ്റ്‌ പൊട്ടറ്റോ

ആവശ്യമുള്ള സാധനങ്ങള്‍
ബീറ്റ്‌ റൂട്ട്‌ - ഒരെണ്ണം (തൊലികളഞ്ഞ്‌ ചെറിയ കഷണങ്ങളാക്കിയത്‌)
ക്യാരറ്റ ്‌- പത്തെണ്ണം (തൊലികളഞ്ഞ്‌ ചെറിയ കഷണങ്ങളാക്കിയത്‌)
മധുരക്കിഴങ്ങ്‌ - ഒരെണ്ണം (തൊലികളഞ്ഞ്‌ ചെറിയ കഷണങ്ങളാക്കിയത്‌)

തയാറാക്കുന്ന വിധം

ജ്യൂസറില്‍ ആദ്യം മധുരക്കിഴങ്ങ്‌ പിന്നീട്‌ ക്യാരറ്റ്‌ ,ബീറ്റ്‌റൂട്ട്‌ എന്നീ ക്രമത്തില്‍ അടിച്ചെടുക്കുക. ശേഷം ഇതിന്റെ നീരുകളെല്ലാം ഒന്നിച്ച്‌ യോജിപ്പിച്ച ശേഷം ഗ്ലാസിലൊഴിച്ച്‌ വിളമ്പാം

പൈനാപ്പിള്‍ മാംഗോ മാജിക്‌

ആവശ്യമുള്ള സാധനങ്ങള്‍
കൈതച്ചക്ക - ഒരു കപ്പ്‌ (കഷണങ്ങളാക്കിയത്‌)
പഴുത്ത മാങ്ങ - ഒരെണ്ണം (തൊലികളഞ്ഞ്‌ കഷണങ്ങളാക്കിയത്‌)
ഓറഞ്ച്‌ - ഒരെണ്ണം (തൊലികളഞ്ഞ്‌ അല്ലി വേര്‍പെടുത്തിയത്‌)
ഇഞ്ചി - ഒരു കഷണം (തൊലികളഞ്ഞ്‌ കഷണങ്ങളാക്കിയത്‌)

തയാറാക്കുന്ന വിധം

എല്ലാ പഴവര്‍ഗങ്ങളും ജ്യൂസറില്‍ ഇട്ട്‌ അടിച്ചെടുത്ത ശേഷം നന്നായി മിക്‌സ്‌ ചെയ്‌ത്‌ ഐസിട്ട ഗ്ലാസിലൊഴിച്ച്‌ വിളമ്പാം

മാംഗോപോംഗ്രാനറ്റ്‌ഡിലൈറ്റ്‌

ആവശ്യമുള്ള സാധനങ്ങള്‍
പച്ച മാങ്ങാ - ഒരെണ്ണം (തൊലികളഞ്ഞ്‌ ചെറിയ കഷണങ്ങളാക്കിയത്‌ )
മാതളനാരങ്ങ - ഒരെണ്ണം വലുത്‌ (തൊലികളഞ്ഞ്‌ അല്ലി വേര്‍പെടുത്തിയത്‌)
ഇഞ്ചി - ഒരു ചെറിയ കഷണം (തൊലികളഞ്ഞ്‌ കഷണങ്ങളാക്കിയത്‌)

തയാറാക്കുന്ന വിധം

പച്ചമാങ്ങയും മാതളനാരങ്ങയും ഇഞ്ചിയും മിക്‌സിയിലിട്ട്‌ അല്‍പ്പം വെള്ളവും ചേര്‍ത്ത്‌ അടിച്ചെടുക്കുക. ഇത്‌ അരിച്ച്‌ ഗ്ലാസിലേക്ക്‌ പകര്‍ന്ന്‌ വിളമ്പാം.

സ്‌ട്രോബറി വിത്ത്‌ കോക്കനട്ട്‌

ആവശ്യമുള്ള സാധനങ്ങള്‍
തേങ്ങാപ്പാല്‍ - ഒരു കപ്പ്‌
സ്‌്്ട്രോബറി - പത്തെണ്ണം (ചെറിയ കഷണങ്ങളാക്കിയത്‌)
ഇഞ്ചി - ഒരു ചെറിയ കഷണം

തയാറാക്കുന്ന വിധം

എല്ലാ ചേരുവകളും മിക്‌സിയിലിട്ട്‌ അടിച്ചെടുക്കുക. ഗ്ലാസില്‍ ഐസ്‌ ക്യൂബ്‌ ഇട്ട ശേഷം ജ്യൂസ്‌ അതിനുമുകളിലൊഴിച്ച്‌ വിളമ്പാം

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
  • mangalam malayalam online newspaper

    Quick and Easy Holiday Muffins

    അവധിക്കാലം ആഘോഷമാക്കുന്നതിനൊപ്പം കൊച്ചുകൂട്ടുകാര്‍ക്ക്‌ അല്‍പ്പം പാചകവും പരീക്ഷിച്ചുനോക്കാം. എളുപ്പത്തില്‍ തയാറാക്കാവുന്നതും ആരോഗ്യപ്രദവുമായ...

  • mangalam malayalam online newspaper

    Summer Delicacies

    ഉണക്കിയെടുത്ത വിഭവങ്ങളും അച്ചാറുകളും തയാറാക്കാന്‍ ഏറ്റവും നല്ല സമയമാണ്‌ വേനല്‍കാലം. മാങ്ങയും ചക്കയും നാരങ്ങയുമെല്ലാം സമൃദ്ധമായി കാണപ്പെടുന്ന കാലവും...

  • mangalam malayalam online newspaper

    പോവ്വാം , പുളിശേരി കടയിലേക്ക്‌

    ആഹാരത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ മലയാളിയുടെ നാവില്‍ ആദ്യം വരുന്ന പേരാണു പഴയിടം മോഹനന്‍ നമ്പൂതിരി. അദ്ദേഹത്തിന്റെ മകനും അച്‌ഛന്റെ വഴിയേ രുചിയുടെ...

Back to Top