Ads by Google

Romance Filled Sweets

mangalam malayalam online newspaper

പ്രണയദിനം വരവായി. നിങ്ങളുടെ പ്രണയിതാവിന്‌ കൊടുക്കാന്‍ ഒരു സര്‍പ്രൈസ്‌ ആയാലോ? സമ്മാനങ്ങളേക്കാള്‍ ചിലപ്പോള്‍ നാവിന്‌ രുചി പകരും ഈ മധുരക്കൂട്ടാവും അവന്‌ ഏറ്റവും പ്രിയപ്പെട്ടത്‌...

Heart Shaped Chocolate

ആവശ്യമുളള സാധനങ്ങള്‍
ചോക്ലേറ്റ്‌ ചിപ്‌സ് - രണ്ട്‌ കപ്പ്‌
ഐസിങ്‌ - അലങ്കരിക്കാന്‍ (ആവശ്യത്തിന്‌)

തയാറാക്കുന്ന വിധം

ചോക്ലേറ്റ്‌ ചിപ്‌സ് മൈക്രോവേവ്‌ ഓവനില്‍ വച്ച്‌ ചൂടാക്കി ഉരുക്കുക. ഹാര്‍ട്ട്‌ ഷേപ്പിലുള്ള ചെറിയ മോള്‍ഡുകളില്‍ ഉരുക്കിയ ചോക്ലേറ്റ്‌ ഒഴിച്ച്‌ ഫ്രിഡ്‌ജില്‍വച്ച്‌ തണുപ്പിച്ച്‌ കട്ടിയാക്കുക. ശേഷം മോള്‍ഡില്‍ നിന്ന്‌ ഇത്‌ ഇളക്കിയെടുത്ത്‌ ഐസിങ്‌ കൊണ്ട്‌ അലങ്കരിച്ച്‌ വിളമ്പാം.

Dates Chocolate Shake

ആവശ്യമുള്ള സാധനങ്ങള്‍
ചോക്ലേറ്റ്‌ ഐസ്‌ക്രീം - ഒന്നര കപ്പ്‌
ഡേറ്റ്‌സ് സിറപ്പ്‌ - രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
പാല്‍ - ഒരു കപ്പ്‌
ക്രീം - ആവശ്യത്തിന്‌
ചോക്ലേറ്റ്‌ സിറപ്പ്‌ - ഒരു ടേബിള്‍ സ്‌പൂണ്‍

തയാറാക്കുന്ന വിധം

പാലും ഐസ്‌ക്രീമും ഒരു പാത്രത്തിലെടുത്ത്‌ നല്ല മയമാകുന്നതുവരെ ഒരുമിച്ച്‌ യോജിപ്പിക്കുക. ഇതിലേക്ക്‌ ഡേറ്റ്‌സ് സിറപ്പ്‌, ക്രീം, ചോക്ലേറ്റ്‌ സിറപ്പ്‌ ഇവ ചേര്‍ത്ത്‌ ഇളക്കുക. ഇത്‌ ഗ്ലാസിലേക്ക്‌ പകര്‍ന്ന്‌ വിളമ്പാം.

Chocolate Brownie

ആവശ്യമുള്ള സാധനങ്ങള്‍
പാല്‍ - രണ്ട്‌ കപ്പ്‌
പഞ്ചസാര - രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
മുട്ടയുടെ മഞ്ഞക്കരു - രണ്ടെണ്ണം
ജലാറ്റിന്‍ - 15 ഗ്രാം
ചോക്ലേറ്റ്‌ ഉരുക്കിയത്‌ - 125 ഗ്രാം
വിപ്പിംഗ്‌ ക്രിം - 125 ഗ്രാം
വാനില എസന്‍സ്‌ - ഒരു ടീസ്‌പൂണ്‍
ചോക്ലറ്റ്‌ ചിപ്‌്സ്‌ - 75 ഗ്രാം
വൈറ്റ്‌ ചോക്‌ളേറ്റ്‌ ചിപ്‌സ്‌ - 75 ഗ്രാം

തയാറാക്കുന്ന വിധം

പഞ്ചസാരയും മുട്ടയുടെ മഞ്ഞക്കരുവും നന്നായി മിക്‌സ് ചെയ്യുക. പാല്‍ തിളപ്പിച്ച്‌ ഇതിലേക്ക്‌ ചേര്‍ത്ത്‌ ഇളക്കുക.ജലാറ്റിന്‍ അല്‍പ്പം വെള്ളത്തില്‍ വിതറി അലിയിച്ച ശേഷം ഒരു ഡബിള്‍ബോയിലറിന്റെ മുകളില്‍വച്ച്‌ ചൂടാക്കി ഉരുക്കുക. ഇത്‌ പാലിലേക്ക്‌ ചേര്‍ത്ത്‌്് തണുക്കാന്‍ വയ്‌ക്കുക.

തണുത്ത ശേഷം വിപ്പിംഗ്‌ ക്രീം വാനില എസന്‍സ്‌ എന്നിവ ഇതിലേക്ക്‌ ചേര്‍ക്കുക. ചോക്ലേറ്റ്‌ ഉരുക്കിയത്‌് , ചോക്ലറ്റ്‌ ചിപ്‌്സ്‌ എന്നിവയും ഈ കൂട്ടിലേക്ക്‌ ചേര്‍ത്തിളക്കാം. ഒരു കുഴിവുള്ള പാത്രത്തിലേക്ക്‌ ഇത്‌ ഒഴിച്ച്‌ പാത്രം ഫ്രിഡ്‌ജില്‍ വച്ച്‌ തണുപ്പിക്കുക. തണുത്തശേഷം പതുക്കെ അടര്‍ത്തിയെടുത്ത്‌ വിളമ്പാം.

Strawberry Cocktail

ആശ്യമുള്ള സാധനങ്ങള്‍
സ്‌ട്രോബറി - അര കിലോ
ആപ്പിള്‍, പൈനാപ്പിള്‍, മാമ്പഴം(കഷ ണങ്ങളാക്കിയത്‌) - ഒന്നരകപ്പ്‌
കറുത്ത മുന്തിരി - കാല്‍ കപ്പ്‌
പഞ്ചസാര - ഒരു കപ്പ്‌
സോഡ- ഒരു കപ്പ്‌

തയാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ കുറച്ച്‌ വെള്ളമെടുത്ത്‌ സ്‌ട്രോബറി, ആപ്പിള്‍, പൈനാപ്പിള്‍,മാമ്പഴം,ഇവ കഷണങ്ങളാക്കിയതും മുന്തിരിയും പഞ്ചസാരയും ചേര്‍ത്ത്‌ അടുപ്പില്‍ വച്ച്‌ ചൂടാക്കുക. ചേരുവകള്‍ നന്നായി വാടി കഴിയുമ്പോള്‍ ഒരു പാത്രത്തിലേക്ക്‌ പിഴിഞ്ഞ്‌ അരിച്ചൊഴിക്കുക.ഇത്‌ തണുക്കാന്‍ വയ്‌ക്കുക.

സെര്‍വിങ്‌ ഗ്ലാസില്‍ അല്‍പ്പം ഐസിട്ട ശേഷം അതിന്റെ കാല്‍ ഭാഗം സോഡ ഒഴിക്കുക അതിനുമുകളിലായി തണുക്കാന്‍വച്ച മിശ്രിതം ഒഴിച്ചു വിളമ്പാം.

ശേഷം അടുത്തപേജില്‍ വായിക്കുക...

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
  • mangalam malayalam online newspaper

    Quick and Easy Holiday Muffins

    അവധിക്കാലം ആഘോഷമാക്കുന്നതിനൊപ്പം കൊച്ചുകൂട്ടുകാര്‍ക്ക്‌ അല്‍പ്പം പാചകവും പരീക്ഷിച്ചുനോക്കാം. എളുപ്പത്തില്‍ തയാറാക്കാവുന്നതും ആരോഗ്യപ്രദവുമായ...

  • mangalam malayalam online newspaper

    Summer Delicacies

    ഉണക്കിയെടുത്ത വിഭവങ്ങളും അച്ചാറുകളും തയാറാക്കാന്‍ ഏറ്റവും നല്ല സമയമാണ്‌ വേനല്‍കാലം. മാങ്ങയും ചക്കയും നാരങ്ങയുമെല്ലാം സമൃദ്ധമായി കാണപ്പെടുന്ന കാലവും...

  • mangalam malayalam online newspaper

    പോവ്വാം , പുളിശേരി കടയിലേക്ക്‌

    ആഹാരത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ മലയാളിയുടെ നാവില്‍ ആദ്യം വരുന്ന പേരാണു പഴയിടം മോഹനന്‍ നമ്പൂതിരി. അദ്ദേഹത്തിന്റെ മകനും അച്‌ഛന്റെ വഴിയേ രുചിയുടെ...

Back to Top