Ads by Google

Exotic Non Veg Dishes

റ്റോഷ്‌മ ബിജു വര്‍ഗീസ്‌

mangalam malayalam online newspaper

വേറിട്ട രുചികളില്‍ ചിക്കനും മീനും ചേര്‍ന്ന ചില നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ തയാറാക്കാം. എരിവും പുളിയും നിറച്ച അത്തരം ചില രുചിക്കൂട്ടുകളിതാ...

ചെമ്മീന്‍ ഉണ്ട

ആവശ്യമുള്ള സാധനങ്ങള്‍
പൊരിച്ച ചെമ്മീന്‍- 200 ഗ്രാം
സവാള - രണ്ടെണ്ണം
പച്ചമുളക്‌ - നാലെണ്ണം
ഇഞ്ചി പേസ്‌റ്റ്്‌ - ഒരു ടീസ്‌പൂണ്‍
വെളുത്തുള്ളി പേസ്‌റ്റ്‌ - ഒരു ടീസ്‌പൂണ്‍
മുളക്‌പൊടി- ഒരു ടീസ്‌പൂണ്‍
മഞ്ഞള്‍പൊടി- ഒരു നുള്ള്‌
പെരുഞ്ചീരകം - കാല്‍ ടീസ്‌പൂണ്‍(പൊടിച്ചത്‌)
മല്ലിയില- ആവശ്യത്തിന്‌
കറിവേപ്പില - ആവശ്യത്തിന്‌
തേങ്ങ ചിരവിയത്‌ - അര കപ്പ്‌
വെളിച്ചെണ്ണ - രണ്ട്‌ ടേബിള്‍സ്‌പൂണ്‍
അരിപ്പൊടി - ഒരു കപ്പ്‌
ഉപ്പ്‌ - ആവശ്യത്തിന്‌

തയാറാക്കുന്ന വിധം

ചെമ്മീന്‍ വൃത്തിയാക്കി മഞ്ഞള്‍പൊടി, മുളക്‌പൊടി, ഉപ്പ്‌ എന്നിവ ചേര്‍ത്ത്‌ വേവിച്ചെടുക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച്‌ ചൂടാകുമ്പോള്‍ സവാള, പച്ചമുളക്‌ എന്നിവ ചേര്‍ത്ത്‌ നന്നായി വഴറ്റുക.

ഇതിലേക്ക്‌ ഇഞ്ചി-വെളുത്തുളളി പേസ്‌റ്റ് ചേര്‍ത്തിളക്കാം. ശേഷം വേവിച്ചെടുത്ത ചെമ്മീന്‍ ചേര്‍ത്ത്‌ വഴറ്റിയെടുക്കുക. ഇതിലേക്ക്‌ പെരുഞ്ചീരകപ്പൊടിയും തേങ്ങ ചിരവിയതും ചേര്‍ത്ത്‌ മൊരിച്ച്‌ വഴറ്റി മാറ്റിവെയ്‌ക്കുക.

അരിപ്പൊടിയില്‍ ആവശ്യത്തിന്‌ ഉപ്പ്‌ ചേര്‍ത്ത്‌ ചൂടുവെള്ളമുപയോഗിച്ച്‌ പാകത്തിന്‌ കുഴയ്‌ക്കുക. ഇത്‌ ചെറിയ ഉരുളകളാക്കി പരത്തി അതില്‍ കുറച്ച്‌ ചെമ്മീന്‍ മസാല വെച്ച്‌ ഉരുട്ടിയെടുക്കുക. ഈ ഉരുളകള്‍ അപ്പച്ചെമ്പില്‍ വെച്ച്‌ ആവി കയറ്റി വേവിച്ചെടുക്കുക.

മുളകിട്ടുവച്ച മീന്‍ കറി

ആവശ്യമുളള സാധനങ്ങള്‍
ദശക്കട്ടിയുള്ള മീന്‍ വൃത്തിയാക്കിയത്‌-ഒരു കിലോ
കുടംപുളി - നാല്‌ കഷണം
വെളിച്ചെണ്ണ - ഒന്നര ടേബിള്‍ സ്‌പൂണ്‍
പച്ചമുളക്‌- രണ്ടെണ്ണം(നീളത്തില്‍ കീറിയത്‌)
ഇഞ്ചി - രണ്ട്‌ കഷണം(ചതച്ചത്‌)
മഞ്ഞള്‍പൊടി- കാല്‍ ടീസ്‌പൂണ്‍
വെളുത്തുള്ളി- ആറ്‌ അല്ലി(നീളത്തില്‍ അരിഞ്ഞത്‌)
ചെറിയ ഉള്ളി- ഏഴെണ്ണം(നീളത്തില്‍ ചെറുതായി അരിഞ്ഞത്‌)
മുളകുപൊടി- ആവശ്യത്തിന്‌
ഉപ്പ്‌- ആവശ്യത്തിന്‌

തയാറാക്കുന്ന വിധം

ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുകുപൊട്ടിക്കുക. പൊട്ടി തുടങ്ങുമ്പോള്‍ അല്‍പ്പം ഉലുവ ചേര്‍ക്കാം. ഉലുവ ചുവന്ന നിറമാകുമ്പോള്‍ ചെറിയ ഉള്ളി,വെളുത്തുള്ളി പച്ചമുളക്‌, ഇഞ്ചി എന്നിവ ചേര്‍ത്ത്‌ വഴറ്റുക.

ഇവ നന്നായി മൂത്ത ശേഷം മുളകുപൊടി മഞ്ഞള്‍പൊടി മല്ലിപ്പൊടി ഉപ്പ്‌ ഇവ ചേര്‍ത്ത്‌ വഴറ്റാം. ശേഷം പുളി ചേര്‍ക്കാം. പാകത്തിന്‌ വെള്ളവും ഒഴിച്ച്‌ തിളച്ചു കഴിയുമ്പോള്‍ മീന്‍ കഷണങ്ങള്‍ ഇതിലേക്ക്‌ ഇടുക.ചാറ്‌ വറ്റി കുറുകിയ ശേഷം കറിവേപ്പിലയും ചേര്‍ത്ത്‌ വാങ്ങി വയ്‌ക്കാം.

ആവോലി പൊള്ളിച്ചത്‌

ആവശ്യമുളള സാധനങ്ങള്‍
ആവോലി - അര കിലോ
കുരുമുളകുപൊടി - അര ടീസ്‌പൂണ്‍
മുളകുപൊടി - അര ടീസ്‌പൂണ്‍
മഞ്ഞള്‍പൊടി - കാല്‍ ടീസ്‌പൂണ്‍
ഉപ്പ്‌- ആവശ്യത്തിന്‌
ഇഞ്ചി - ഒരു ചെറിയ കഷണം
വെളിച്ചെണ്ണ - ആവശ്യത്തിന്‌

തയാറാക്കുന്ന വിധം

മീന്‍ കഴുകി വൃത്തിയാക്കി കഷണങ്ങളാക്കുക. കുരുമുളകുപൊടി, മുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പ്‌, ഇഞ്ചി എന്നിവ നന്നായി അരച്ചെടുക്കുക. ഇത്‌ മീനില്‍ പുരട്ടി അര മണിക്കൂര്‍ വയ്‌ക്കുക. ചീനച്ചട്ടിയില്‍ ആവശ്യത്തിന്‌ എണ്ണയൊഴിച്ച്‌ മീന്‍ കഷണങ്ങള്‍ നിരത്തി വറുത്തുകോരി എടുക്കാം.

കൊഞ്ച്‌ മസാല

ആവശ്യമുള്ള സാധനങ്ങള്‍
കൊഞ്ച്‌ - അര കിലോ
സവാള - ഒരെണ്ണം
തക്കാളി - ഒരെണ്ണം
കുടംപുളി- നാല്‌
ഇഞ്ചി - വെളുത്തുള്ളി പേസ്‌റ്റ്-ഒരു ടേബിള്‍ സ്‌പൂണ്‍
തേങ്ങ ചിരകിയത്‌ - അര മുറി
തേങ്ങാക്കൊത്ത്‌ - അര കപ്പ്‌
മല്ലിപൊടി - ഒരു ടീസ്‌്പൂണ്‍
മുളകുപൊടി - ഒരു ടേബിള്‍ സ്‌പൂണ്‍
കുരുമുളകുപൊടി - ഒരു ടീസ്‌പൂണ്‍
ഗരംമസാല - ഒരു ടേബിള്‍ സ്‌്പൂണ്‍
നെയ്യ്‌ - അര ടീസ്‌പൂണ്‍
കടുക്‌ - ഒരു ടീസ്‌പൂണ്‍
കറിവേപ്പില - മൂന്ന്‌ തണ്ട്‌്
മല്ലിയില - രണ്ട്‌ ടീസ്‌പൂണ്‍ (ചെറുതായി അരിഞ്ഞത്‌)
ഉപ്പ്‌ - പാകത്തിന്‌

തയാറാക്കുന്ന വിധം

കൊഞ്ച്‌ വൃത്തിയാക്കി വയ്‌ക്കുക. തേങ്ങയും ചെറിയ ഉളളിയും വറുത്ത ശേഷം മുളകുപൊടി, മല്ലിപ്പൊടി, ഗരംമസാലപൊടി ഇവ ചേര്‍ത്ത്‌ മൂപ്പിക്കുക. ചൂടാറുമ്പോള്‍ മിക്‌സിയില്‍ നന്നായി അരച്ചെടുക്കാം. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച്‌ ചൂടാകുമ്പോള്‍ കടുക്‌ പൊട്ടിക്കുക.

ശേഷം കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പേസ്‌റ്റ് ഇവ ചേര്‍ത്ത്‌ മൂപ്പിക്കുക. ഇതിലേക്ക്‌ മഞ്ഞള്‍പൊടി ഉപ്പ്‌ എന്നിവ ചേര്‍ക്കുക. ശേഷം തക്കാളിയും കുടംപുളി പിഴിഞ്ഞതും ചേര്‍ക്കാം. ഇതിലേക്ക്‌ അരച്ച മസാല ചേര്‍ത്ത്‌ തിളയ്‌ക്കുമ്പോള്‍ കൊഞ്ച്‌ ചേര്‍ത്ത്‌ ഇളക്കുക. അടച്ചുവച്ച്‌ വേവിക്കുക. കറിവേപ്പില വിതറി അടച്ചു വയ്‌ക്കാം.

ശേഷം അടുത്തപേജില്‍ വായിക്കുക...

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
  • mangalam malayalam online newspaper

    Quick and Easy Holiday Muffins

    അവധിക്കാലം ആഘോഷമാക്കുന്നതിനൊപ്പം കൊച്ചുകൂട്ടുകാര്‍ക്ക്‌ അല്‍പ്പം പാചകവും പരീക്ഷിച്ചുനോക്കാം. എളുപ്പത്തില്‍ തയാറാക്കാവുന്നതും ആരോഗ്യപ്രദവുമായ...

  • mangalam malayalam online newspaper

    Summer Delicacies

    ഉണക്കിയെടുത്ത വിഭവങ്ങളും അച്ചാറുകളും തയാറാക്കാന്‍ ഏറ്റവും നല്ല സമയമാണ്‌ വേനല്‍കാലം. മാങ്ങയും ചക്കയും നാരങ്ങയുമെല്ലാം സമൃദ്ധമായി കാണപ്പെടുന്ന കാലവും...

  • mangalam malayalam online newspaper

    പോവ്വാം , പുളിശേരി കടയിലേക്ക്‌

    ആഹാരത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ മലയാളിയുടെ നാവില്‍ ആദ്യം വരുന്ന പേരാണു പഴയിടം മോഹനന്‍ നമ്പൂതിരി. അദ്ദേഹത്തിന്റെ മകനും അച്‌ഛന്റെ വഴിയേ രുചിയുടെ...

Back to Top