Ads by Google

Power Diet for Exam Kids

റ്റോഷ്‌മ ബിജു വര്‍ഗീസ്‌

mangalam malayalam online newspaper

പരീക്ഷക്കാലമെത്തി. കുട്ടികള്‍ക്ക്‌ ഓര്‍മശക്‌തിയും ബുദ്ധിശക്‌തിയും ഉന്‍മേഷവും പകര്‍ന്നുനല്‍കുന്ന ഭക്ഷണമാണ്‌ നല്‍കേണ്ടത്‌. ഈന്തപ്പഴവും ബദാമും, പച്ചക്കറികളും പഴവര്‍ഗങ്ങളും മീനും ഒക്കെ ചേര്‍ന്ന വിഭവങ്ങള്‍ക്കൊപ്പം ജ്യൂസുകളും കുട്ടികള്‍ക്ക്‌ നല്‍കാം....

ഡ്രൈ ഫ്രൂട്ട്‌ മില്‍ക്ക്‌ ഷേക്ക്‌

ആവശ്യമുള്ള സാധനങ്ങള്‍
ബദാം - കാല്‍ കപ്പ്‌
അണ്ടിപ്പരിപ്പ്‌ - കാല്‍ കപ്പ്‌
ഉണക്കമുന്തിരി - കാല്‍ കപ്പ്‌
ഈന്തപ്പഴം - ഏട്ടെണ്ണം(കുരു കളഞ്ഞ്‌ അരിഞ്ഞത്‌)
അത്തിപ്പഴം ഉണക്കിയത്‌ - നാലെണ്ണം(അരിഞ്ഞത്‌)
പാല്‍ - മൂന്ന്‌ കപ്പ്‌(തണുപ്പിച്ചത്‌)
പഞ്ചസാര - ആവശ്യത്തിന്‌

തയാറാക്കുന്ന വിധം

അരകപ്പ്‌ പാലില്‍ ബദാം,അണ്ടിപ്പരിപ്പ്‌,ഉണക്കമുന്തിരി,ഈന്തപ്പഴം, അത്തിപ്പഴം ഇവ മുക്കാല്‍ ഭാഗത്തോളം എടുത്ത്‌ മിക്‌സിയില്‍ നന്നായി അടിച്ച്‌ യോജിപ്പിച്ച്‌ എടുക്കുക. ഇതിലേക്ക്‌ ബാക്കി പാലും പാകത്തിന്‌ പഞ്ചസാരയും ചേര്‍ത്ത്‌ വീണ്ടും അടിച്ചെടുക്കുക. ശേഷം ഇത്‌ ഗ്ലാസുകളിലേക്ക്‌ പകര്‍ന്ന്‌ മുകളില്‍ ബാക്കിവന്ന ഡ്രൈഫ്രൂട്ട്‌സ് വിതറി വിളമ്പാം.

മിക്‌സഡ്‌ വെജിറ്റബിള്‍ __ ഫ്രൂട്ട്‌സ് സലാഡ്‌

ആവശ്യമുള്ള സാധനങ്ങള്‍
സലാഡ്‌ വെള്ളരി - ഒരെണ്ണം(ചെറിയ ചതുര കഷണങ്ങളായി മുറിച്ചത്‌)
ക്യാപ്‌സിക്കം - ഒരെണ്ണത്തിന്റെ പകുതി (ചെറിയ ചതുര കഷണങ്ങളായി മുറിച്ചത്‌)
ഗ്രീന്‍ ആപ്പിള്‍ - ഒരെണ്ണം(ചെറിയ ചതുര കഷണങ്ങളായി മുറിച്ചത്‌)
പപ്പായ - ഒരു കഷണം(ചെറിയ ചതുര കഷണങ്ങളായി മുറിച്ചത്‌)
പൈനാപ്പിള്‍ - ഒരു ചെറിയ കഷണം( ചതുര കഷണങ്ങളായി മുറിച്ചത്‌)
പച്ച മുന്തിരി - ഒരു കപ്പ്‌(ചെറുതായി അരിഞ്ഞത്‌)
ഒലിവ്‌ ഓയില്‍ - രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
ഉപ്പ്‌ - പാകത്തിന്‌
കുരുമുളകുപൊടി - ആവശ്യത്തിന്‌

തയാറാക്കുന്ന വിധം

അരിഞ്ഞ കഷണങ്ങളെല്ലാം ഒരു ബൗളിലേക്കിട്ട്‌ ഒലിവോയിലും പാകത്തിന്‌ ഉപ്പും ചേര്‍ത്തിളക്കി കുരുമുളകുപൊടി വിതറി വിളമ്പാം.

ചീരപ്പുട്ട്‌

ആവശ്യമുള്ള സാധനങ്ങള്‍
അരിപ്പൊടി - മൂന്ന്‌ കപ്പ്‌
ചീര - രണ്ട്‌ തണ്ട്‌(ചെറുതായി അരിഞ്ഞത്‌)
ചെറിയ ഉള്ളി - മൂന്നെണ്ണം
ഇഞ്ചി - ഒരു ചെറിയ കഷണം
പച്ചമുളക്‌ - ഒരെണ്ണം(വട്ടത്തില്‍ അരിഞ്ഞത്‌)
തേങ്ങ - ഒരു കപ്പ്‌
മുളകുപൊടി - അരടീസ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - ഒരു നുള്ള്‌
വെളിച്ചെണ്ണ - രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
ഉപ്പ്‌ - പാകത്തിന്‌

തയാറാക്കുന്ന വിധം

ഒരു ഫ്രയിംഗ്‌ പാന്‍ അടുപ്പില്‍ വച്ച്‌ ചൂടാക്കി എണ്ണ ഒഴിച്ച്‌ കടുക്‌ പൊട്ടിച്ച ശേഷം ചീരയിട്ട്‌ ഇളക്കുക. ചീര വാടി തുടങ്ങുമ്പോള്‍ തേങ്ങ മുളകുപൊടി, മഞ്ഞള്‍പൊടി ഉപ്പ്‌ ഇവ ചേര്‍ത്ത്‌ ഇളക്കി തോര്‍ത്തി എടുക്കുക.

അരിപ്പൊടി, പുട്ടിന്‌ പാകത്തില്‍ നനച്ചു വയ്‌ക്കുക.ഈ പൊടിയിലേക്ക്‌ ചീര കൂട്ട്‌ ചേര്‍ത്തിളക്കി പുട്ടുകുറ്റിയില്‍ നിറച്ച്‌ ആവിയില്‍ പുഴുങ്ങി എടുക്കാം.

ശേഷം അടുത്തപേജില്‍ വായിക്കുക...

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • mangalam malayalam online newspaper

  Quick and Easy Holiday Muffins

  അവധിക്കാലം ആഘോഷമാക്കുന്നതിനൊപ്പം കൊച്ചുകൂട്ടുകാര്‍ക്ക്‌ അല്‍പ്പം പാചകവും പരീക്ഷിച്ചുനോക്കാം. എളുപ്പത്തില്‍ തയാറാക്കാവുന്നതും ആരോഗ്യപ്രദവുമായ...

 • mangalam malayalam online newspaper

  Summer Delicacies

  ഉണക്കിയെടുത്ത വിഭവങ്ങളും അച്ചാറുകളും തയാറാക്കാന്‍ ഏറ്റവും നല്ല സമയമാണ്‌ വേനല്‍കാലം. മാങ്ങയും ചക്കയും നാരങ്ങയുമെല്ലാം സമൃദ്ധമായി കാണപ്പെടുന്ന കാലവും...

 • mangalam malayalam online newspaper

  പോവ്വാം , പുളിശേരി കടയിലേക്ക്‌

  ആഹാരത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ മലയാളിയുടെ നാവില്‍ ആദ്യം വരുന്ന പേരാണു പഴയിടം മോഹനന്‍ നമ്പൂതിരി. അദ്ദേഹത്തിന്റെ മകനും അച്‌ഛന്റെ വഴിയേ രുചിയുടെ...

Back to Top