Ads by Google

EASTER Brunch

റ്റോഷ്‌മ ബിജു വര്‍ഗീസ്‌

mangalam malayalam online newspaper

ഈസ്‌റ്റര്‍ ഗംഭീരമാക്കാന്‍ നാടന്‍ ശൈലിക്കൊപ്പം മറുനാടന്‍ വിഭവങ്ങളും പരീക്ഷിക്കാം.

1. ഗ്രീന്‍ ചിക്കന്‍ സൂപ്പ്‌

ആവശ്യമുള്ള സാധനങ്ങള്‍
ലീക്ക്‌ - ഒരെണ്ണം (കനം കുറച്ച്‌ അരിഞ്ഞത്‌)
ബട്ടര്‍ - രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
വെളുത്തുള്ളി - ഒരെണ്ണം (വട്ടത്തില്‍ അരിഞ്ഞത്‌)
ചിക്കന്‍ സ്‌റ്റോക്ക്‌ - ആറ്‌ കപ്പ്‌
ഉരുളക്കിഴങ്ങ്‌ - ഒരെണ്ണം വലുത്‌
പാലക്‌ ചീര - ഒരു കെട്ട്‌ (ചെറുതായി അരിഞ്ഞത്‌)
ഉപ്പ്‌ - ഒരു ടീസ്‌പൂണ്‍
കുരുമുളക്‌ പൊടി - അര ടീസ്‌പൂണ്‍
കട്ടത്തൈര്‌ - രണ്ട്‌ കപ്പ്‌
നാരങ്ങാനീര്‌ - ഒരു ടീസ്‌പൂണ്‍

തയാറാക്കുന്ന വിധം

ഒരു സോസ്‌പാന്‍ അടുപ്പില്‍ വച്ച്‌ ചൂടാക്കി ബട്ടര്‍ ചേര്‍ത്ത്‌ ഉരുകുമ്പോള്‍ ലീക്ക്‌ ചേര്‍ത്തിളക്കാം. വാടി തുടങ്ങുമ്പോള്‍ വെളുത്തുള്ളി ചേര്‍ത്ത്‌ വഴറ്റാം. ശേഷം ഇതിലേക്ക്‌ ചിക്കന്‍ സ്‌റ്റോക്ക്‌ ഒഴിച്ച്‌ തിളച്ച്‌ വരുമ്പോള്‍ ഉരുളക്കിഴങ്ങ്‌ ഒരിഞ്ച്‌ വലുപ്പത്തിലുള്ള ചതുര കഷണങ്ങളായി അരിഞ്ഞത്‌ ചേര്‍ക്കാം.

ഉരുളക്കിഴങ്ങ്‌ വേകുമ്പോള്‍ ചീര അരിഞ്ഞത്‌ ചേര്‍ക്കുക. ശേഷം ഇതിലേക്ക്‌ കുരുമുളകുപൊടിയും ഉപ്പും ചേര്‍ത്ത്‌ യോജിപ്പിക്കുക. അടുപ്പില്‍നിന്നിറക്കി ചൂടാറിയ ശേഷം ഈ കൂട്ട്‌ മിക്‌സിയില്‍ അരച്ചെടുക്കുക. തൈരും നാരങ്ങാനീരും കൂടി ചേര്‍ത്ത്‌ അടിച്ചെടുത്ത ശേഷം ഉപ്പ്‌ ആവശ്യമെങ്കില്‍ ചേര്‍ത്ത്‌ തണുപ്പിച്ചോ ചൂടോടെയോ വിളമ്പാവുന്നതാണ്‌.

2. മട്ടണ്‍ ബിരിയാണി

ആവശ്യമുള്ള സാധനങ്ങള്‍
ബസുമതി അരി - ഒരു കിലോ
ആട്ടിറച്ചി - അര കിലോ (ചെറിയ കഷണങ്ങളാക്കിയത്‌)
മഞ്ഞള്‍പൊടി - ഒരു ടീസ്‌പൂണ്‍
മുളകുപൊടി -രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
ഗരംമസാലപ്പൊടി - രണ്ട്‌ ടീസ്‌പൂണ്‍
ഇഞ്ചി വെളുത്തുള്ളി അരച്ചത്‌ - ഒരു ടേബിള്‍ സ്‌പൂണ്‍
തൈര്‌ - ഒരു കപ്പ്‌
റിഫൈന്‍ഡ്‌ ഓയില്‍ - രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
നെയ്യ്‌ - പത്ത്‌ ഗ്രാം
ജീരകം - ഒരു നുള്ള്‌
കറുവാപ്പട്ട - ഒരു കഷണം (ചതച്ചത്‌)
ഏലക്കായ - അഞ്ചെണ്ണം (ചതച്ചത്‌)
ഗ്രാമ്പു - ആറെണ്ണം (ചതച്ചത്‌)
സവാള - രണ്ടെണ്ണം (നീളത്തില്‍ അരിഞ്ഞത്‌)
ഉരുളക്കിഴങ്ങ്‌ - രണ്ടെണ്ണം( ചതുരത്തില്‍ അരിഞ്ഞത്‌)
പച്ചമുളക്‌ - ഏഴെണ്ണം
മല്ലിയില - ഒരു പിടി
പുതിനയില - കുറച്ച്‌

തയാറാക്കുന്ന വിധം

ആട്ടിറച്ചിയില്‍ ഉപ്പ്‌, മുളകുപൊടി,മഞ്ഞള്‍പൊടി,ഗരംമസാലപ്പൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്‌റ്റ് എന്നിവ ചേര്‍ത്ത്‌ യോജിപ്പിക്കുക.. ഇതിലേക്ക്‌ തൈര്‌ ചേര്‍ത്തിളക്കി കുറച്ചുനേരം വെയ്‌ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി അതിലേക്ക്‌ ജീരകം, കറുവാപ്പട്ട, ഗ്രാമ്പു, ഏലക്കായ എന്നിവയും സവാള നീളത്തില്‍ അരിഞ്ഞതും ചേര്‍ത്ത്‌ ഇളക്കുക. അതിലേക്ക്‌ ഉരുളക്കിഴങ്ങും ചേര്‍ത്ത്‌ വഴറ്റുക.

ശേഷം പച്ചമുളകും ആട്ടിറച്ചിയും ചേര്‍ത്ത്‌ ഇളക്കുക. അതിലേക്ക്‌ കുതിര്‍ത്ത അരി ചേര്‍ത്ത്‌ വെള്ളവും ഒഴിച്ച്‌ തിളച്ച ശേഷം തീയ്‌ കുറയ്‌ക്കുക. അരിയും ഇറച്ചിയും പാകമാകുന്നതുവരെ വേവിക്കുക. ഒരു മണിക്കൂര്‍ അടച്ചുവയ്‌ക്കാം. വെന്തശേഷം മല്ലിയിലയും പുതിനയിലയും, അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യില്‍ വറുത്തതും ചേര്‍ത്ത്‌ അലങ്കരിച്ച്‌ വിളമ്പാം.

3. വെര്‍മിസല്ലി പുഡ്‌ഡിംഗ്‌

ആവശ്യമുള്ള സാധനങ്ങള്‍
പാല്‍ - രണ്ട്‌ കപ്പ്‌
സേമിയ - 200 ഗ്രാം
പഞ്ചസാര - 50ഗ്രാം
ഏലയ്‌ക്ക - അഞ്ചെണ്ണം
കിസ്‌മിസ്‌ - പത്തെണ്ണം
നട്ട്‌സ്‌ - പത്തെണ്ണം
കണ്ടന്‍സിഡ്‌ മില്‍ക്ക്‌ - അര ടിന്‍

തയാറാക്കുന്ന വിധം

പാത്രത്തില്‍ പാല്‍ ഒഴിച്ച്‌ പഞ്ചസാരയും ഏലയ്‌ക്കാപൊടിയും ചേര്‍ത്ത്‌ തിളപ്പിക്കുക. സേമിയ ചെറുതായി മുറിച്ച്‌ പാലിലേക്ക്‌ ചേര്‍ക്കുക. വെന്തുകഴിയുമ്പോള്‍ കിസ്‌മിസും നട്ട്‌സും ചേര്‍ത്ത്‌ കണ്ടന്‍സിഡ്‌ മില്‍ക്കും ചേര്‍ത്തിളക്കാം. കുറുകുമ്പോള്‍ വാങ്ങി തണുത്ത ശേഷം വിളമ്പാം.

4. സ്‌പെഷ്യല്‍ കുക്കുംബര്‍ സലാഡ്‌

ആവശ്യമുള്ള സാധനങ്ങള്‍
സലാഡ്‌ വെളളരി - മൂന്നെണ്ണം (തൊലികളഞ്ഞ്‌ വട്ടത്തില്‍ അരിഞ്ഞത്‌)
സവാള - ഒരെണ്ണം (വട്ടത്തില്‍ അരിഞ്ഞത്‌)
പച്ചമുളക്‌ - ഒരെണ്ണം (വട്ടത്തില്‍ അരിഞ്ഞത്‌)
വിനാഗിരി - ഒരു ടേബിള്‍ സ്‌പൂണ്‍
പഞ്ചസാര - ഒരു ടീസ്‌പൂണ്‍
ഉപ്പ്‌ - അര ടീസ്‌പൂണ്‍
കുരുമുളകുപൊടി - കാല്‍ ടീസ്‌പൂണ്‍
വെളുത്തുള്ളി - അഞ്ച്‌ അല്ലി (കനം കുറച്ച്‌ വട്ടത്തില്‍ അരിഞ്ഞത്‌)

തയാറാക്കുന്ന വിധം

വെളുത്തുള്ളി ഒഴികെയുള്ള എല്ലാ ചേരുവകളും ഒരു ബൗളില്‍ ഒന്നിച്ച്‌ യോജിപ്പിക്കുക. ഒരു ടൂത്ത്‌ പിക്കില്‍ വെളുത്തുള്ളി അരിഞ്ഞത്‌ കോര്‍ത്തെടുത്ത്‌ അതുകൊണ്ട്‌ സലാഡ്‌ ഒന്നു യോജിപ്പിച്ച ശേഷം ബൗള്‍ അടച്ച്‌ മൂന്ന്‌ ദിവസം ഫ്രിഡ്‌ജില്‍ സൂക്ഷിക്കുക. വിളമ്പുമ്പോള്‍ ടൂത്ത്‌ പിക്കും വെളുത്തുള്ളിയും എടുത്ത്‌ മാറ്റിയ ശേഷം വിളമ്പാം.

ശേഷം അടുത്തപേജില്‍ വായിക്കുക...

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
  • mangalam malayalam online newspaper

    Quick and Easy Holiday Muffins

    അവധിക്കാലം ആഘോഷമാക്കുന്നതിനൊപ്പം കൊച്ചുകൂട്ടുകാര്‍ക്ക്‌ അല്‍പ്പം പാചകവും പരീക്ഷിച്ചുനോക്കാം. എളുപ്പത്തില്‍ തയാറാക്കാവുന്നതും ആരോഗ്യപ്രദവുമായ...

  • mangalam malayalam online newspaper

    Summer Delicacies

    ഉണക്കിയെടുത്ത വിഭവങ്ങളും അച്ചാറുകളും തയാറാക്കാന്‍ ഏറ്റവും നല്ല സമയമാണ്‌ വേനല്‍കാലം. മാങ്ങയും ചക്കയും നാരങ്ങയുമെല്ലാം സമൃദ്ധമായി കാണപ്പെടുന്ന കാലവും...

  • mangalam malayalam online newspaper

    പോവ്വാം , പുളിശേരി കടയിലേക്ക്‌

    ആഹാരത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ മലയാളിയുടെ നാവില്‍ ആദ്യം വരുന്ന പേരാണു പഴയിടം മോഹനന്‍ നമ്പൂതിരി. അദ്ദേഹത്തിന്റെ മകനും അച്‌ഛന്റെ വഴിയേ രുചിയുടെ...

Back to Top