Ads by Google

വിഷു രുചിയുത്സവം

റ്റോഷ്‌മ ബിജു വര്‍ഗീസ്‌

mangalam malayalam online newspaper

സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും ഉത്സവമായ വിഷുക്കാലം ആഘോഷമാക്കാന്‍ ചക്കയുടേയും മാങ്ങയുടേയും രുചികള്‍ക്കൊപ്പം നാടന്‍ രുചിക്കൂട്ടുകളും വിളമ്പാം...

വിഷുപ്പുഴുക്ക്‌

ആവശ്യമുള്ള സാധനങ്ങള്‍
1 ഇടിച്ചക്ക - ഒരെണ്ണം
മത്തങ്ങ - കാല്‍ കിലോ (വലിയ ചതുര കഷണങ്ങളാക്കിയത്‌)
വന്‍പയര്‍ - കാല്‍ കപ്പ്‌
ഏത്തക്കായ - ഒരെണ്ണം ( ചതുര കഷണങ്ങളാക്കിയത്‌)
അച്ചിങ്ങ - അഞ്ച്‌ എണ്ണം (നീളത്തില്‍ അരിഞ്ഞത്‌)
മുളകുപൊടി - ഒരു ടീസ്‌പൂണ്‍
മഞ്ഞള്‍പൊടി- ഒരു ടീസ്‌പൂണ്‍
ഉപ്പ്‌- പാകത്തിന്‌
2 പച്ചമുളക്‌ - രണ്ടെണ്ണം
തേങ്ങ ചിരകിയത്‌ - ഒരു മുറി
കറിവേപ്പില - നാല്‌ തണ്ട്‌

തയാറാക്കുന്ന വിധം

രണ്ടാമത്തെ ചേരുവകള്‍ തരുതരുപ്പായി അരയ്‌ക്കുക. പയര്‍ വേവിക്കുക. ചക്ക, വാഴക്ക എന്നിവ അടുപ്പില്‍ വച്ച്‌ പകുതി വെന്തുകഴിയുമ്പോള്‍ അച്ചിങ്ങയും മത്തങ്ങയും ചേര്‍ക്കുക. ഇതിലേക്ക്‌ മുളക്‌ പൊടി, മഞ്ഞപ്പൊടി, ഉപ്പ്‌, അരപ്പ്‌ എന്നിവ ചേര്‍ത്ത്‌ തിളപ്പിക്കുക. തിളച്ച്‌ വാങ്ങാറാകുമ്പോള്‍ കുറച്ച്‌ വെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ട്‌ ഇളക്കിവാങ്ങിവെക്കുക.

ചക്കപ്പുഴുക്ക്‌

ആവശ്യമുളള സാധനങ്ങള്‍
ചക്കച്ചുള- 50 എണ്ണം
തേങ്ങ - അര മുറി
ചെറിയ ഉള്ളി - മൂന്നെണ്ണം
പച്ചമുളക്‌ - നാലെണ്ണം
വെളുത്തുളളി- അഞ്ചെണ്ണം
കറിവേപ്പില - നാല്‌ തണ്ട്‌
വെളിച്ചെണ്ണ- രണ്ട്‌ ടേബിള്‍ സ്‌പൂണ്‍

തയാറാക്കുന്ന വിധം

തേങ്ങ,ചെറിയ ഉള്ളി, ജീരകം, പച്ചമുളക്‌, വെളുത്തുള്ളി ഇവ മിക്‌സിയില്‍ തരുതരുപ്പായി അരച്ചെടുക്കുക. ചക്കച്ചുള ഉപ്പ്‌ മുളക്‌ മഞ്ഞള്‍പൊടി ഇവയും പാകത്തിന്‌ വെള്ളവും ചേര്‍ത്ത്‌ വേവിക്കുക. വെള്ളം പകുതി വറ്റുമ്പോള്‍ തേങ്ങാ കൂട്ട്‌ ചേര്‍ത്ത്‌ ഇളക്കി വറ്റിക്കണം. കറിവേപ്പിലയും അല്‍പ്പം വെളിച്ചെണ്ണയും ചേര്‍ത്തിളക്കി കുറച്ചു സമയം അടച്ചുവച്ച ശേഷം വിളമ്പാം.

ചക്കക്കുരു തോരന്‍

ആവശ്യമുള്ള സാധനങ്ങള്‍
ചക്കക്കുരു- അര കിലോ (തൊലി കളഞ്ഞ്‌ നീളത്തില്‍ നാലായി അരിഞ്ഞത്‌)
മഞ്ഞള്‍പൊടി- കാല്‍ ടീസ്‌പൂണ്‍
മുളകുപൊടി- അര ടീസ്‌പൂണ്‍
ഉപ്പ്‌- പാകത്തിന്‌
വെളിച്ചെണ്ണ - ഒരു ടേബിള്‍ സ്‌പൂണ്‍
വറ്റല്‍ മുളക്‌ - രണ്ടെണ്ണം
കടുക്‌ - അര ടീസ്‌പൂണ്‍
ചെറിയ ഉള്ളി- നാലെണ്ണം
തേങ്ങ ചിരകിയത്‌ - ഒന്നര കപ്പ്‌
ജീരകം - ഒരു നുള്ള്‌

തയാറാക്കുന്ന വിധം

ചക്കക്കുരു മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ഉപ്പും ചേര്‍ത്ത്‌ വേവിക്കുക. തേങ്ങയും ചെറിയഉള്ളിയും ജീരകവുംകൂടി ചതച്ചെടുക്കുക. ചീനച്ചട്ടി അടുപ്പത്തുവച്ച്‌ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച്‌ കടുക്‌ പൊട്ടിച്ച്‌ വറ്റല്‍മുളകും മൂപ്പിക്കുക. ഇതിലേക്ക്‌ തേങ്ങ ചേര്‍ത്തിളക്കുക. ഉടച്ച ചക്കക്കുരു ഇതിലേ്‌ക്കിട്ട്‌ ഇളക്കിയെടുക്കാം.

ചക്ക അട

ആവശ്യമുള്ള സാധനങ്ങള്‍
അരിപ്പൊടി- അര കപ്പ്‌
ചക്ക വരട്ടിയത്‌- ഒരു കപ്പ്‌
ഏലയ്‌ക്ക - നാലെണ്ണം(ചതച്ചത്‌)
തേങ്ങ ചിരകിയത്‌- ഒരു കപ്പ്‌

തയാറാക്കുന്ന വിധം

അരിപ്പൊടി,ചക്ക വരട്ടിയതും ചേര്‍ത്തിളക്കി ഏലയ്‌ക്കയും തേങ്ങയും ചേര്‍ത്ത്‌ അടയുടെ പരുവത്തില്‍ കുഴയ്‌ക്കുക. വാഴയിലയില്‍ പരത്തി വേവിച്ചെടുക്കാം.

ചക്ക പായസം

ആവശ്യമുള്ള സാധനങ്ങള്‍
പഴുത്ത ചക്കച്ചുള - 50 എണ്ണം
ശര്‍ക്കര - 400ഗ്രാം
ഏലയ്‌ക്കാപ്പൊടി - അര ടീസ്‌പൂണ്‍
നെയ്യ്‌ - രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
തേങ്ങയുടെ ഒന്നാം പാല്‍ - രണ്ട്‌ കപ്പ്‌
രണ്ടാം പാല്‍ - മൂന്ന്‌ കപ്പ്‌
തേങ്ങാക്കൊത്ത്‌ - ഒരു ടേബിള്‍ സ്‌പൂണ്‍
അണ്ടിപ്പരിപ്പ്‌ - 10 എണ്ണം
ഉണക്ക മുന്തിരി - 10 എണ്ണം

തയാറാക്കുന്ന വിധം

ചക്ക ആവശ്യത്തിന്‌ വെള്ളമൊഴിച്ച്‌ കുക്കറില്‍ വേവിക്കുക.. വെന്തശേഷം ശര്‍ക്കര പാനിയാക്കിയത്‌ അരിച്ചൊഴിക്കുക. ഇതിലേക്ക്‌ ഏലയ്‌ക്കയും നെയ്യും ചേര്‍ത്ത്‌ വരട്ടുക. ചക്കകൂട്ട്‌ കട്ടിയായിത്തുടങ്ങുമ്പോള്‍ രണ്ടാം പാല്‍ ഒഴിച്ചിളക്കി പായസം വരട്ടുക. നല്ലവണ്ണം കട്ടിയാകുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്തിളക്കി വാങ്ങുക. അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യില്‍ വറുത്ത്‌ പായസത്തിനു മുകളില്‍ ചേര്‍ക്കുക.

ശേഷം അടുത്തപേജില്‍ വായിക്കുക...

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
  • mangalam malayalam online newspaper

    Quick and Easy Holiday Muffins

    അവധിക്കാലം ആഘോഷമാക്കുന്നതിനൊപ്പം കൊച്ചുകൂട്ടുകാര്‍ക്ക്‌ അല്‍പ്പം പാചകവും പരീക്ഷിച്ചുനോക്കാം. എളുപ്പത്തില്‍ തയാറാക്കാവുന്നതും ആരോഗ്യപ്രദവുമായ...

  • mangalam malayalam online newspaper

    Summer Delicacies

    ഉണക്കിയെടുത്ത വിഭവങ്ങളും അച്ചാറുകളും തയാറാക്കാന്‍ ഏറ്റവും നല്ല സമയമാണ്‌ വേനല്‍കാലം. മാങ്ങയും ചക്കയും നാരങ്ങയുമെല്ലാം സമൃദ്ധമായി കാണപ്പെടുന്ന കാലവും...

  • mangalam malayalam online newspaper

    പോവ്വാം , പുളിശേരി കടയിലേക്ക്‌

    ആഹാരത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ മലയാളിയുടെ നാവില്‍ ആദ്യം വരുന്ന പേരാണു പഴയിടം മോഹനന്‍ നമ്പൂതിരി. അദ്ദേഹത്തിന്റെ മകനും അച്‌ഛന്റെ വഴിയേ രുചിയുടെ...

Back to Top