Ads by Google

പോവ്വാം , പുളിശേരി കടയിലേക്ക്‌

mangalam malayalam online newspaper

ആഹാരത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ മലയാളിയുടെ നാവില്‍ ആദ്യം വരുന്ന പേരാണു പഴയിടം മോഹനന്‍ നമ്പൂതിരി. അദ്ദേഹത്തിന്റെ മകനും അച്‌ഛന്റെ വഴിയേ രുചിയുടെ ലോകത്ത്‌ തന്നെയാണ്‌.

കോട്ടയം ജില്ലയിലെ മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ കുറിച്ചിത്താനം സ്വദേശിയായ യദു പഴയിടം പാചകത്തിനു പുറമേ മാര്‍ക്കറ്റിംഗിലും മറ്റു കാര്യങ്ങളിലും അച്‌ഛനെ സഹായിക്കുന്നു.

പാലാ ചൂണ്ടച്ചേരി സെന്റ്‌.ജോസഫില്‍ നിന്ന്‌ എം ബി എ നേടി പുറത്തിറങ്ങിയ യദു ഇപ്പോള്‍ പഴയിടം എക്‌സ്പോര്‍ട്‌സിന്റെ ചുമതല വഹിക്കുന്നു.

വിദേശരാജ്യങ്ങളിലേക്ക്‌ അച്‌ഛന്റെ രുചിക്കൂട്ടിനൊപ്പം ശര്‍ക്കരവരട്ടിയതും കായ വറുത്തതും പോലുള്ള കേരളത്തിന്റെ തനതുരുചികളെത്തിക്കാനുള്ള ശ്രമത്തിലാണ്‌ യദു. പല സ്‌ഥലങ്ങളിലേക്ക്‌ നടത്തിയ യാത്രകളും അവിടുത്തെ രുചിക്കൂട്ടുകളും കന്യക വായനക്കാര്‍ക്കായി പങ്കു വയ്‌ക്കുകയാണ്‌ യദു ഇവിടെ.

മലയാളികള്‍ സദ്യ ഉണ്ണുന്നതു കാണുവാന്‍ തന്നെ ഒരു പ്രത്യേക രസമുണ്ട്‌.

എന്താച്ചാ, ചോറും പുളിശേരിയും പരിപ്പും സാമ്പാറും എന്നു വേണ്ട, എല്ലാ കൂട്ടിക്കുഴച്ചു കഴിക്കുന്നതു കണ്ടപ്പോള്‍ തന്നെ നമ്മുടെയൊക്കെ വായില്‍ കപ്പലോടും.

കുറച്ചുകൂടി വിശദമായി പരിചയപ്പെടണമെങ്കില്‍ പഴയ നമ്പൂതിരി തറവാടുകളില്‍ ചെല്ലണം. ഒഴിവു ദിവസങ്ങളില്‍ ഇത്തരം തറവാടുകളില്‍ ചെന്നാല്‍ വെല്ല്യേട്ടനും, ചെറിയേട്ടനും, ഉടപ്പിറന്നോളും അവരുടെ കുട്ടികളുമൊക്കെയായി ഒരു ടൂര്‍ണമെന്റ്‌ നടത്താനുള്ള ആളുണ്ടാവും.

ഇവിടെ ഈ കഥ വിസ്‌തരിക്കാന്‍ ഒരു കാര്യണ്ട്‌ട്ടോ. ആറ്റിങ്ങലുള്ള ഒരു അസല്‍ നമ്പൂതിരി തറവാട്ടില്‍ നിന്നാണ്‌ തിരുവനന്തപുരത്തുള്ള പുളിശേരിക്കടയെപ്പറ്റി അറിയുന്നത്‌.

പേരു കേട്ടപ്പൊത്തന്നെ ഒരു വെറൈറ്റി തോന്നി. ഞാന്‍ ചോദിച്ചു അപ്പോ, പുളിശേരിയും സാമ്പാറും ഒക്കെ അളന്നു കിട്ട്വോ???

അപ്പത്തന്നെ ഉത്തരംകിട്ടി, ഇതതൊന്ന്വല്ല കുട്ട്വേ, അതൊരു ഹോട്ടലോ ചായക്കടയോ മറ്റോ ആണ്‌. ശെടാ, ഇതിപ്പൊ ആരോടാ ഒന്നു ചോദിക്വ? തിരുവനന്തപുരം സര്‍ക്കിളില്‍ നമുക്കു പരിചയമുള്ളവരെയൊക്കെ വിളിച്ചുനോക്കി.

ആര്‍ക്കും വല്യ ഐഡിയ ഇല്ല. അവിചാരിതമായി ഒരിക്കല്‍ മജീഷ്യനും അവതാരകനുമൊക്കെയായ രാജ്‌കലേഷിനെ കണ്ടപ്പോഴാണ്‌ ലൊക്കേഷന്‍ പിടികിട്ടിയത്‌.

നേരെ വിട്ടു, മൂപ്പരെയും കൂട്ടി.
''പുളിശേരിക്കടയിലേക്ക്‌!?!''

ഇനിയാണ്‌ 'ഇന്‍ട്രഡക്ഷന്‍'

നട്ടുച്ച നേരത്താണ്‌ വെള്ളയമ്പലത്തിനടുത്ത്‌ തകരപ്പറമ്പിലുള്ളഹോട്ടലില്‍ ഞാനും കലേഷും എത്തിയത്‌.

ഹോട്ടലെന്നു പറയുമ്പോ നമ്മുടെ ഒക്കെ മനസില്‍ പായുന്ന കുറേ ചിത്രങ്ങളുണ്ട്‌.

അവിടെ ചെന്നപ്പോഴാണ്‌ എല്ലാം അപ്പാടെ മാറിയത്‌. കഷ്‌ടിച്ച്‌ ഒരു ഇരുപതുപേര്‍ക്കിരുന്നു കഴിക്കാം. ന്നാ, ബാക്കിയുള്ളവര്‍ക്ക്‌ നിന്നു കഴിക്കാമെന്ന്‌ വിചാരിക്കണ്ട, നില്‍ക്കാന്‍ പോയിട്ട്‌ ഒന്നു സൂചി കുത്താന്‍പോലും ഇടയില്ല.

ശരിക്കും അവിടെച്ചെന്നപ്പൊ, കോളജില്‍ പഠിച്ചകാലത്ത്‌ ക്രിസ്‌തുരാജ്‌ ബസില്‍ കയറിയ അവസ്‌ഥയാരുന്നു.

ബസ്‌ ഡോറില്‍ നിന്നും കിളി പറയും, പന്തുകളിക്കാന്‍ എടയുണ്ടല്ലോ, ഒന്നു കേറി നിന്നാലെന്താ? ഹോട്ടലില്‍ നിന്നും ഇതുതന്നെ പറഞ്ഞു. അങ്ങട്‌ കയറിക്കോളൂ, ഇപ്പൊ ഇരിക്കാന്‍ സ്‌ഥലം കിട്ടും.

ശേഷം അടുത്തപേജില്‍ വായിക്കുക...

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • mangalam malayalam online newspaper

  Quick and Easy Holiday Muffins

  അവധിക്കാലം ആഘോഷമാക്കുന്നതിനൊപ്പം കൊച്ചുകൂട്ടുകാര്‍ക്ക്‌ അല്‍പ്പം പാചകവും പരീക്ഷിച്ചുനോക്കാം. എളുപ്പത്തില്‍ തയാറാക്കാവുന്നതും ആരോഗ്യപ്രദവുമായ...

 • mangalam malayalam online newspaper

  Summer Delicacies

  ഉണക്കിയെടുത്ത വിഭവങ്ങളും അച്ചാറുകളും തയാറാക്കാന്‍ ഏറ്റവും നല്ല സമയമാണ്‌ വേനല്‍കാലം. മാങ്ങയും ചക്കയും നാരങ്ങയുമെല്ലാം സമൃദ്ധമായി കാണപ്പെടുന്ന കാലവും...

 • mangalam malayalam online newspaper

  പോവ്വാം , പുളിശേരി കടയിലേക്ക്‌

  ആഹാരത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ മലയാളിയുടെ നാവില്‍ ആദ്യം വരുന്ന പേരാണു പഴയിടം മോഹനന്‍ നമ്പൂതിരി. അദ്ദേഹത്തിന്റെ മകനും അച്‌ഛന്റെ വഴിയേ രുചിയുടെ...

Back to Top