Ads by Google

Summer Delicacies

റ്റോഷ്‌മ ബിജു വര്‍ഗീസ്‌

mangalam malayalam online newspaper

ഉണക്കിയെടുത്ത വിഭവങ്ങളും അച്ചാറുകളും തയാറാക്കാന്‍ ഏറ്റവും നല്ല സമയമാണ്‌ വേനല്‍കാലം.

മാങ്ങയും ചക്കയും നാരങ്ങയുമെല്ലാം സമൃദ്ധമായി കാണപ്പെടുന്ന കാലവും. ഈ വേനല്‍കാലത്ത്‌ കൊണ്ടാട്ടവും അച്ചാറുകളും തയാറാക്കി നോക്കാം...

മാങ്ങ അച്ചാര്‍

ആവശ്യമുള്ള സാധനങ്ങള്‍
മാങ്ങ - ഒന്നര കപ്പ്‌ (ചെറിയ ചതുര കഷണങ്ങളായി അരിഞ്ഞത്‌)
ഉപ്പ്‌ - രണ്ട്‌ ടീസ്‌പൂണ്‍
നല്ലെണ്ണ - ഒരു ടേബിള്‍സ്‌പൂണ്‍
കടുക്‌ - ഒരു ടീസ്‌പൂണ്‍
ഇഞ്ചി - ഒരു ടീസ്‌പൂണ്‍ (അരിഞ്ഞത്‌ )
വെളുത്തുള്ളി - ആറ്‌ അല്ലി (അരിഞ്ഞത്‌ )
പച്ചമുളക്‌ - മൂന്നെണ്ണം (നെടുവേ പിളര്‍ന്നത്‌ )
കറിവേപ്പില - നാല്‌ തണ്ട്‌
വിനാഗിരി - രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - അര ടീസ്‌പൂണ്‍

തയാറാക്കുന്ന വിധം

മാങ്ങയുടെ പുറംതൊലി അല്‍പ്പം ചെത്തി കളയുക. മാങ്ങ അരിഞ്ഞ്‌ അതില്‍ ഉപ്പ്‌ ചേര്‍ത്തിളക്കി ഒരു മണിക്കൂര്‍ വയ്‌ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകിട്ട്‌ പൊട്ടിച്ച്‌ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്‌, കറിവേപ്പില ഇവ ചേര്‍ത്തു മൂപ്പിക്കുക.

മാങ്ങ ചേര്‍ത്ത്‌ മൂപ്പിക്കുക. വിനാഗിരിയും ബാക്കിയുള്ള ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു മാങ്ങ വേവിക്കണം. അടുപ്പില്‍നിന്ന്‌ വാങ്ങി ചൂടാറിക്കഴിഞ്ഞ്‌ കുപ്പിയിലേക്കു പകരാം.

നാരങ്ങ അച്ചാര്‍

ആവശ്യമുള്ള സാധനങ്ങള്‍
നാരങ്ങ - പതിനഞ്ചെണ്ണം
ഉപ്പ്‌ - രണ്ട്‌ ടീസ്‌പൂണ്‍
നല്ലെണ്ണ - രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
കടുക്‌ - ഒരു ടീസ്‌പൂണ്‍
ഇഞ്ചി - ഒരു ടീസ്‌പൂണ്‍ (അരിഞ്ഞത്‌ )
വെളുത്തുള്ളി - ആറ്‌ അല്ലി (അരിഞ്ഞത്‌ )
പച്ചമുളക്‌ - മൂന്നെണ്ണം (നെടുവേ പിളര്‍ന്നത്‌ )
കറിവേപ്പില - നാല്‌ തണ്ട്‌
വിനാഗിരി - രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - അര ടീസ്‌പൂണ്‍

തയാറാക്കുന്ന വിധം

നാരങ്ങ ആവി കയറ്റി എടുക്കുക (നാരങ്ങ പൊട്ടുന്നതിന്‌ മുന്‍പ്‌ എടുക്കണം ). ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ നാരങ്ങ മുറിക്കാതെ വാട്ടിയെടുക്കുക .ശേഷം മുറിച്ചെടുക്കാം.

അതേ എണ്ണയില്‍ തന്നെ കടുക്‌ പൊട്ടിച്ച്‌ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്‌, കറിവേപ്പില ഇവ ചേര്‍ത്തു മൂപ്പിക്കുക. നാരങ്ങ ചേര്‍ത്ത്‌ മൂപ്പിക്കുക. വിനാഗിരിയും ബാക്കിയുള്ള ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു നാരങ്ങ വേവിക്കണം. അടുപ്പില്‍നിന്ന്‌ വാങ്ങി ചൂടാറിയ ശേഷം കുപ്പിയിലേക്കു പകരാം.

ലോലോലിക്ക അച്ചാര്‍

ആവശ്യമുള്ള സാധനങ്ങള്‍
പഴുത്ത ലോലോലിക്ക - ഒരു കിലോ
ഉപ്പ്‌- പാകത്തിന്‌
കായപ്പൊടി - ഒരു ടീസ്‌പൂണ്‍
മുളകുപൊടി- മൂന്ന്‌ ടേബിള്‍ സ്‌പൂണ്‍
ഉലുവ - ഒരു ടീസ്‌പൂണ്‍
നല്ലെണ്ണ - നാല്‌ ടേബിള്‍ സ്‌പൂണ്‍

തയാറാക്കുന്ന വിധം

ചീനച്ചട്ടി ചൂടാക്കി നല്ലെണ്ണ ഒഴിച്ച്‌ ലോലോലിക്ക മയംവരുന്നതുവരെ വഴറ്റി ഉപ്പുനീര്‌ കലക്കിയെടുത്ത്‌ അതില്‍ കോരിയിടുക. അല്‍പ്പം നല്ലെണ്ണയില്‍ കായപ്പൊടി മൂപ്പിച്ച്‌ വയ്‌ക്കുക.

മുളകുപൊടിയും ഉലുവയും വറുക്കുക. വറുത്തെടുത്തവയും ഉലുവാപ്പൊടിയും ലോലോലിക്കയുടെ കൂടെയിട്ട്‌ ഇളക്കുക.. ചൂടായ എണ്ണ ലോലോലിക്കാക്കൂട്ടില്‍ ഒഴിച്ച്‌ ഇളക്കി ഭരണിയിലോ കുപ്പിയിലോ ആക്കി സൂക്ഷിക്കാം.

പാവയ്‌ക്ക അച്ചാര്‍

ആവശ്യമുള്ള സാധനങ്ങള്‍
പാവയ്‌ക്ക - പത്തെണ്ണം( കനംകുറച്ച്‌ വട്ടത്തില്‍ അരിയുക)
ഉപ്പ്‌ - പാകത്തിന്‌
നല്ലെണ്ണ - ഒരു ടേബിള്‍ സ്‌പൂണ്‍
കടുക്‌ - ഒരു ടീസ്‌പൂണ്‍
ഇഞ്ചി - ഒരു ടീസ്‌പൂണ്‍ (അരിഞ്ഞത്‌ )
വെളുത്തുള്ളി - ആറ്‌ അല്ലി (അരിഞ്ഞത്‌ )
പച്ചമുളക്‌ - മൂന്നെണ്ണം (പിളര്‍ന്നത്‌ )
കറിവേപ്പില - നാല്‌ തണ്ട്‌
വിനാഗിരി - രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - അര ടീസ്‌പൂണ്‍

തയാറാക്കുന്ന വിധം

പാവയ്‌ക്കയില്‍ ഉപ്പു ചേര്‍ത്തിളക്കി രണ്ട്‌ മണിക്കൂര്‍ വയ്‌ക്കുക (കയ്‌പ്പു മാറാനാണിത്‌). ശേഷം വെള്ളം വാലാന്‍ വയ്‌ക്കുക.ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക്‌ പൊട്ടിച്ച്‌ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്‌, കറിവേപ്പില ഇവ മൂപ്പിക്കുക.

പാവയ്‌ക്ക അരിഞ്ഞതു ചേര്‍ത്ത്‌ വഴറ്റുക.. വിനാഗിരിയും ബാക്കിയുള്ള ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത്‌ പാവയ്‌ക്ക വേവിക്കണം. അടുപ്പില്‍നിന്ന്‌ വാങ്ങി ചൂടാറിക്കഴിഞ്ഞ്‌ കുപ്പിയിലേക്കു പകരാം.

ശേഷം അടുത്തപേജില്‍ വായിക്കുക...

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
  • mangalam malayalam online newspaper

    Quick and Easy Holiday Muffins

    അവധിക്കാലം ആഘോഷമാക്കുന്നതിനൊപ്പം കൊച്ചുകൂട്ടുകാര്‍ക്ക്‌ അല്‍പ്പം പാചകവും പരീക്ഷിച്ചുനോക്കാം. എളുപ്പത്തില്‍ തയാറാക്കാവുന്നതും ആരോഗ്യപ്രദവുമായ...

  • mangalam malayalam online newspaper

    Summer Delicacies

    ഉണക്കിയെടുത്ത വിഭവങ്ങളും അച്ചാറുകളും തയാറാക്കാന്‍ ഏറ്റവും നല്ല സമയമാണ്‌ വേനല്‍കാലം. മാങ്ങയും ചക്കയും നാരങ്ങയുമെല്ലാം സമൃദ്ധമായി കാണപ്പെടുന്ന കാലവും...

  • mangalam malayalam online newspaper

    പോവ്വാം , പുളിശേരി കടയിലേക്ക്‌

    ആഹാരത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ മലയാളിയുടെ നാവില്‍ ആദ്യം വരുന്ന പേരാണു പഴയിടം മോഹനന്‍ നമ്പൂതിരി. അദ്ദേഹത്തിന്റെ മകനും അച്‌ഛന്റെ വഴിയേ രുചിയുടെ...

Back to Top