Ads by Google

Quick and Easy Holiday Muffins

റ്റോഷ്‌മ ബിജു വര്‍ഗീസ്‌

mangalam malayalam online newspaper

അവധിക്കാലം ആഘോഷമാക്കുന്നതിനൊപ്പം കൊച്ചുകൂട്ടുകാര്‍ക്ക്‌ അല്‍പ്പം പാചകവും പരീക്ഷിച്ചുനോക്കാം. എളുപ്പത്തില്‍ തയാറാക്കാവുന്നതും ആരോഗ്യപ്രദവുമായ പലതരം മഫിനുകള്‍ തയാറാക്കി നോക്കൂ.

വീറ്റ്‌-സ്‌ട്രോബറിചോകേറ്റ്‌ മഫിന്‍സ്‌

ആവശ്യമുള്ള സാധനങ്ങള്‍
ഗോതമ്പുപൊടി- മുക്കാല്‍ കപ്പ്‌
ബേക്കിംഗ്‌ പൗഡര്‍- മുക്കാല്‍ ടീസ്‌പൂണ്‍
ബേക്കിംഗ്‌ സോഡ- മുക്കാല്‍ ടീസ്‌പൂണ്‍
ഉപ്പ്‌- കാല്‍ ടീസ്‌പൂണ്‍
മുട്ട- ഒരെണ്ണം
വാനില എസന്‍സ്‌- ഒന്നര ടീസ്‌പൂണ്‍
കട്ടത്തെര്‌- അര കപ്പ്‌
ശര്‍ക്കര പാനി- അര കപ്പ്‌
പാല്‍- കാല്‍ കപ്പ്‌
വെളിച്ചെണ്ണ അല്ലെങ്കില്‍ ബട്ടര്‍- ഒരു ടേബിള്‍ സ്‌പൂണ്‍
സ്‌ട്രോബറി - ഒന്നര കപ്പ്‌(ചെറുതായി അരിയുക)
ചോക്ലേറ്റ്‌ ചിപ്‌സ്- രണ്ട്‌ ടേബിള്‍ സ്‌പൂണ്‍

തയാറാക്കുന്ന വിധം

1 .ഓവന്‍ 175 ഡിഗ്രി സെന്റിഗ്രേഡില്‍ ചൂടാക്കിയിടുക. 12 മഫിന്‍ കപ്പുകള്‍ മയം പുരട്ടി ഗോതമ്പുപൊടി തട്ടി വയ്‌ക്കുക.
2 .ഗോതമ്പുപൊടി, ബേക്കിംഗ്‌ പൗഡര്‍, സോഡ, ഉപ്പ്‌ ഇവയെല്ലാം ഒരുമിച്ച്‌ അരിച്ചെടുക്കുക

3 .ഒരു പാത്രത്തില്‍ ബട്ടര്‍, മുട്ട, വാനില എസന്‍സ ്‌, തൈര്‌ ഇവയെല്ലാം ഒരുമിച്ച്‌ എടുത്ത്‌ കട്ടയില്ലാതെ അടിക്കുക. ഇതിലേക്ക്‌ ശര്‍ക്കര പാനി ചേര്‍ക്കുക. ശേഷം ഗോതമ്പുപൊടി കൂട്ടും പാലും മാറി മാറി ചേര്‍ത്തിളക്കുക. സ്‌ട്രോബറിയും ചോക്ലേറ്റ്‌ ചിപ്‌സും ചേര്‍ത്തിളക്കുക.

4 .തയാറാക്കി വച്ചിരിക്കുന്ന മഫിന്‍ കപ്പിലേക്ക്‌ മൂന്നിലൊരുഭാഗം മാവ്‌ ചേര്‍ക്കുക. മുകളില്‍ ചോക്ലേറ്റ്‌ ചിപ്‌സുകളും വിതറി 25 മിനിറ്റ്‌ ബേക്ക്‌ ചെയ്‌തെടുക്കാം..ചൂടാറിയ ശേഷം വയര്‍ റാക്കിലേക്ക്‌ കമഴ്‌ത്തിയിടാം.

വീറ്റ്‌ ഹണി പീച്ച്‌ മഫിന്‍സ്‌

ആവശ്യമുള്ള സാധനങ്ങള്‍
ഗോതമ്പ്‌- രണ്ട്‌ കപ്പ്‌
ബേക്കിംഗ്‌ പൗഡര്‍- മുക്കാല്‍ ടീസ്‌പൂണ്‍
ബേക്കിംഗ്‌ സോഡ-മുക്കാല്‍ ടീസ്‌പൂണ്‍
ഉപ്പ്‌- കാല്‍ ടീസ്‌പൂണ്‍
വെളിച്ചെണ്ണ അല്ലെങ്കില്‍ ഉപ്പില്ലാത്ത ബട്ടര്‍ ഉരുക്കിയത്‌ - ഒരു ടേബിള്‍ സ്‌പൂണ്‍
മുട്ട- ഒരെണ്ണം വലുത്‌
വാനില എസന്‍സ്‌-ഒരു ടേബിള്‍ സ്‌പൂണ്‍
തേന്‍- അര കപ്പ്‌
കട്ടത്തെര്‌- അര കപ്പ്‌
പാല്‍- അര കപ്പ്‌
വേവിച്ച ആപ്പിള്‍- ഒരു കപ്പ്‌(ആപ്പിള്‍ തൊലിയും കുരുവും കളഞ്ഞ്‌ ഇടത്തരം കഷണങ്ങളായി അരിഞ്ഞ്‌ ഒരു ടേബിള്‍സ്‌പൂണ്‍ പഞ്ചസാരയും അല്‍പ്പം വെള്ളവും ചേര്‍ത്ത വേവിക്കുക)

തയാറാക്കുന്ന വിധം

1 . ഓവന്‍ 175 ഡിഗ്രി സെന്റിഗ്രേഡില്‍ ചൂടാക്കിയിടുക. 12 മഫിന്‍ കപ്പുകള്‍ മയം പുരട്ടി ഗോതമ്പുപൊടി തട്ടി വയ്‌ക്കുക.
2. ഗോതമ്പുപൊടി, ബേക്കിംഗ്‌ പൗഡര്‍, സോഡ, ഉപ്പ്‌ ഇവയെല്ലാം ഒരുമിച്ച്‌ അരിച്ചെടുക്കുക

3 . മറ്റൊരു ബൗളില്‍ ബട്ടര്‍, മുട്ട, വാനില എസന്‍സ്‌ എന്നിവ ഒരുമിച്ച്‌ അടിച്ചെടുക്കുക. ഇതിലേക്ക്‌ തേനും തൈരും കട്ടയില്ലാതെ അടിച്ച്‌ ചേര്‍ക്കുക. പാലും ഗോതമ്പുപരൊടിയും മാറിമാറി ചേര്‍ക്കുക. ശേഷം വേവിച്ച ആപ്പിള്‍ ചേര്‍ത്തിളക്കാം.

4 . തയാറാക്കിയ മഫിന്‍ കപ്പിലേക്ക്‌ ഈ മാവ്‌ മൂന്നില്‍ ഒരു ഭാഗം ചേര്‍ത്ത്‌ 30 മിനിറ്റ്‌ ബേക്ക്‌ ചെയ്യുക.
ചൂടാറിയ ശേഷം വയര്‍ റാക്കിലേക്ക്‌ കമിഴ്‌ത്തിയിടാം.

ശേഷം അടുത്തപേജില്‍ വായിക്കുക...

Advertisement
ഉത്തമ പങ്കാളിയെ തിരഞ്ഞെടുക്കാൻ കേരള മാട്രിമോണിയിൽ, രജിസ്ട്രേഷൻ സൗജന്യം!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
  • mangalam malayalam online newspaper

    Quick and Easy Holiday Muffins

    അവധിക്കാലം ആഘോഷമാക്കുന്നതിനൊപ്പം കൊച്ചുകൂട്ടുകാര്‍ക്ക്‌ അല്‍പ്പം പാചകവും പരീക്ഷിച്ചുനോക്കാം. എളുപ്പത്തില്‍ തയാറാക്കാവുന്നതും ആരോഗ്യപ്രദവുമായ...

  • mangalam malayalam online newspaper

    Summer Delicacies

    ഉണക്കിയെടുത്ത വിഭവങ്ങളും അച്ചാറുകളും തയാറാക്കാന്‍ ഏറ്റവും നല്ല സമയമാണ്‌ വേനല്‍കാലം. മാങ്ങയും ചക്കയും നാരങ്ങയുമെല്ലാം സമൃദ്ധമായി കാണപ്പെടുന്ന കാലവും...

  • mangalam malayalam online newspaper

    പോവ്വാം , പുളിശേരി കടയിലേക്ക്‌

    ആഹാരത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ മലയാളിയുടെ നാവില്‍ ആദ്യം വരുന്ന പേരാണു പഴയിടം മോഹനന്‍ നമ്പൂതിരി. അദ്ദേഹത്തിന്റെ മകനും അച്‌ഛന്റെ വഴിയേ രുചിയുടെ...

Back to Top